Author: News Desk

മനാമ:കൊറോണയെ തുടർന്ന് പ്രയാസമനുഭവിക്കുന്നവർക്ക് ഉൾപ്പെടെ ബഹറിനിലെ ആയിരക്കണക്കിന് പേർക്കാണ് ” ഫീന കെയർ” പദ്ധതിയുടെ ഭാഗമായി ഇഫ്താർ കിറ്റ് വിതരണം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. https://youtu.be/EiYGpzsQ5FU കൃത്യമായ അകലം, മാസ്കുകൾ എന്നിവ നിർബന്ധമാക്കാനും നിരവധി വോളണ്ടിയേഴ്സ് ഇതിനായി ഉണ്ട്. ബഹ്റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ആണ് കൊറോണയെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങൾക്ക് സംഭാവന നൽകുക എന്ന ലക്ഷ്യത്തോടെ ഫീന കെയർ കാമ്പയിന് തുടക്കം കുറിച്ചത്.ദിനംപ്രതി 25,000 മുതൽ 30,000 വരെ ഇഫ്‌താർ കിറ്റുകൾ വിവിധ ഗവർണറേറ്റും പോലീസ് ഡയറക്ടറേറ്റും സംയുക്തമായി നൽകുന്നതായും രാജ്യങ്ങളുടെയോ മതങ്ങളുടെയോ വ്യത്യാസമില്ലാതെ മനുഷ്യത്വം മാത്രമാണ് പ്രധാനമന്ത്രി കാണുന്നതെന്നും അദിലിയ എംപി അമർഅൽ ഭന്നായി സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ സംഘടനകൾക്കും ഇതുകൂടാതെ ഇഫ്താർ…

Read More

ഷാർജയിലെ 48 നിലവിലുള്ള ആപ്കോ ടവരിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് തീപിടുത്തം. സമീപത്തെ 5 കെട്ടിടങ്ങളിലെ താമസക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സിവിൽ ഡിഫെൻസ് അറിയിച്ചു.തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

കുവൈത്ത് : തൃശൂർ പുള്ള് ആലപ്പാട് സ്വദേശി വിൽസൺ പല്ലിശ്ശേരി പൈലിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. 42 വയസ്സായിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ റൂമിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി. അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആൾ താമസമില്ലാതെ കെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

Read More

മനാമ: ബഹ്‌റൈനിൽ 160341 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 2066 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 4 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1860 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3934 ആണ്.

Read More

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ- വെൽകെയർ സഹായങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് തുടക്കമായി. മെയ് ദിനത്തിൽ 666 ഇഫ്താർ കിറ്റുകൾ വിവിധ ലേബർ അക്കമഡേഷനുകളിലും എത്തിച്ചാണ് ഇതിന് തുടക്കമിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ 850 ലധികം ഇഫ്താർ കിറ്റുകളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർക്ക് വെൽകെയർ, യൂത്ത് ഇന്ത്യ വളണ്ടിയർമാർ എത്തിച്ചു നൽകുന്നത്. അർഹരായ കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും മത, ജാതി, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസമില്ലാതെ ഭക്ഷ്യ ധാന്യ കിറ്റുകളും നൽകുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 50 ലധികം കിറ്റുകളാണ് ഇത്തരത്തിൽ അർഹരായവർക്ക് എത്തിച്ചു നൽകിയത്. രോഗപീഡയാൽ പ്രയാസപ്പെടുന്നവർക്കാവശ്യമായ മരുന്നുകൾ യൂത്ത് ഇന്ത്യ മെഡ് കെയറുമായി സഹകരിച്ച് എത്തിച്ചു നൽകുന്നു. കോവിഡ് പോസിറ്റീവാകുന്നവർക്ക് മനസ്സിന് കരുത്ത് നൽകുന്നതിന് കൗൺസിലിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നോർക്ക അടക്കമുള്ള വിവിധ സംവിധാനങ്ങളുമായും അസോസിയേഷൻ സഹകരിച്ച് പ്രവർത്തിക്കുന്നു. കാപിറ്റൽ ഗവർണറേറ്റ്, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ, അഹ്മദ് അൽ കൂഹ്ജി കമ്പനി, മുൻ പാർലമെൻറംഗവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള അന്താരാഷ്ട്ര…

Read More

മനാമ:വിദേശ രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ തിരികെ എത്തിക്കുവാനുള്ള തീരുമാനം സ്വാഹാതാർഹമാണ്.ടിക്കറ്റിന്റെ നികുതിയും വിമാനത്താവളങളിൽ ലാന്റിംഗ് ഫീസും ഒഴിവാക്കിയെങ്കിലും, ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള ടിക്കറ്റ് കേന്ദ്ര സർക്കാർ സൗജന്യമായി നൽകണം.അതിന് സാധിക്കുന്നില്ല എങ്കിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് ടിക്കറ്റിന്റെ ചിലവ് വഹിക്കുക.ഗൾഫിൽ നിന്നും മടങ്ങുവാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം പ്രവാസികളും മാസങ്ങളോളം ജോലിയും ശമ്പളവും ഇല്ലാതെ നിൽക്കുന്നവർ ആണ്.വിസിറ്റിംഗ് വിസയിൽ എത്തിയിട്ട് ജോലി ലഭിക്കാതെ വിസ കാലാവധി കഴിഞ് നിൽക്കുന്ന ആളുകളും ഉണ്ടാകും.ഈ സാഹചര്യത്തിൽ ഭക്ഷണത്തിനും താമസത്തിനും ഭൂരിഭാഗം ആളുകളും ബുദ്ധിമുട്ടുകയാണ്.മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ പണം കൂടി കണ്ടെത്തുക എന്നത് പ്രവാസികളെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതുകൊണ്ട് പ്രവാസികളുടെ മടക്ക യാത്ര പൂർണ്ണമായും സർക്കാർ സൗജന്യമാക്കി നൽകണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്.

Read More

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നു കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. സൗദി അറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്കുകളാണ് പ്രഖ്യാപിച്ചത്. മെയ് ഏഴ് മുതല്‍ 13 വരെ പതിനഞ്ച് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ഇത് സംബന്ധിച്ച നിരക്ക് പട്ടിക നല്‍കിയിട്ടുണ്ട്. അബൂദബി- കൊച്ചി (15000 രൂപ),ദുബയ്- കോഴിക്കോട് (15000 രൂപ),ദോഹ- കൊച്ചി (16000 രൂപ),ദോഹ-തിരവനന്തപുരം (17000 രൂപ),ബഹ്‌റയ്ന്‍ – കൊച്ചി (17000 രൂപ),മസ്‌കത്ത് -കൊച്ചി (16000 രൂപ),കുവൈത്ത് – കൊച്ചി (19000 രൂപ) എന്നിങ്ങനെയാണ് വിമാന ടിക്കറ്റ് നിരക്കുകള്‍

Read More

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവര്‍ക്ക് വമ്പന്‍ വാഗ്ദാനം നല്‍കി ഇന്ത്യ. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയില്‍ നിന്നും പിന്‍വാങ്ങുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ചൈനയില്‍ നിന്ന് ബിസിനസ് അവസാനിപ്പിക്കുന്നവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി 461,589 ഹെക്ടര്‍ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യവസായങ്ങളുള്ള 115,131 ഹെക്ടര്‍ സ്ഥലം ഇതില്‍ ഉള്‍പ്പെടും. വിദേശ കമ്പനികള്‍ ബിസിനസ് ആരംഭിക്കാന്‍ സ്ഥല ലഭ്യതക്കാണ് മുന്‍ഗണന നല്‍കുന്നത്. നിര്‍മ്മാണ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പത്തോളം വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇലക്ട്രിക്കല്‍, മരുന്ന് നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഹെവി എഞ്ചിനീയറിംഗ്, സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെയുള്ള ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ച് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. വൈദ്യുതി, വെള്ളം, റോഡ് എന്നിവയുടെ ലഭ്യതയാണ് കമ്പനികള്‍ക്ക് ആവശ്യം.

Read More

മനാമ : പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ട് പോകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ മാസങ്ങളായി ഭക്ഷണത്തിനു പോലും ഉള്ള വക കണ്ടത്താനാവാതെ സാമൂഹിക സംഘടനകൾ നൽകുന്ന ഭക്ഷണ കിറ്റുകളെ അശ്രയിച്ഛ് ജീവിതം മുന്നോട്ട് നീക്കിയ ആളുകൾ വിമാന ടിക്കറ്റിന് വേണ്ട തുക കണ്ടെത്തുക എന്നത് അപ്രായോഗികം ആണ്. ഈ പ്രയാസ കാലഘട്ടത്തിൽ പ്രവാസികളെ സഹായിക്കാൻ സർക്കാർ സംവിധാങ്ങൾ തയാറാകണം. വിമാന കമ്പനികളുമായി കരാറിൽ ഏർപ്പെട്ടു പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം എന്ന് ബഹ്‌റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ അലിഅക്ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും ആവശ്യപ്പെട്ടു.

Read More

മനാമ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ  നാളെ (വ്യാഴം) മുതൽ  വിദ്യാർത്ഥികളുടെ  വീടുകളിൽ  എത്തിക്കുവാൻ  ഇന്ത്യൻ സ്‌കൂൾ നടപടി സ്വീകരിച്ചു. എൽ.കെ. ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള  ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾ അവരവരുടെ വീടുകളിൽ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനാണ് വ്യാഴാഴ്ച മുതൽ  ഇന്ത്യൻ സ്‌കൂൾ തുടക്കമിടുന്നതെന്ന്   സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അറിയിച്ചു.  വിവിധ ക്‌ളാസുകളിലെ ഫുൾ സെറ്റ് പാഠപുസ്തകങ്ങൾക്ക്   ഓർഡർ നൽകിയവർക്കുള്ള പുസ്തകവിതരണമാണ് ആദ്യം തുടങ്ങുകയെങ്കിലും ഭാഗികമായി പുസ്തകങ്ങൾ ആവശ്യമുള്ളവർക്കും വിതരണം ക്രമീകരിക്കും . ബഹ്‌റൈനിൽ പുസ്തകവിതരണത്തിനായി മാധ്യമം ദിനപത്രത്തിന്റെ വിതരണ  വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാധ്യമം ദിനപത്രത്തെ കൂടാതെ  മറ്റു ചില വിതരണ ഏജൻസികളും സഹായം നൽകും. 12500 വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ, റിഫ കാമ്പസുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾക്കു യഥാസമയം ഓർഡർ നൽകിയിരുന്നെങ്കിലും ചില പുസ്തകങ്ങൾ കോവിഡ്  ലോക്ക് ഡൗൺ കാരണം ഇപ്പോഴും മുംബൈയിലും ദുബായിലും തുടർ നടപടികൾ കാത്തുകിടപ്പാണ്. മാർച്ച് 31നു  എത്തേണ്ടിയിരുന്ന പുസ്തകങ്ങളിൽ ചിലതാണ് ഇപ്രകാരം കൊറോണ വ്യാപനവുമായി…

Read More