- ‘ബസൂക്ക’യെയും ‘ലോക’യെയും മറികടന്ന് ‘സര്‍വ്വം മായ’; ആ ടോപ്പ് 10 ലിസ്റ്റിലേക്ക് നിവിന്‍
- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം
Author: News Desk
മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാൻ പരാതിക്കാരന്റെ കുടുംബം
മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹർജി നൽകിയ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് തീരുമാനം. ഹർജി പരിഗണിക്കുമ്പോൾ കുടുംബത്തിന്റെ തീരുമാനം കോടതിയെ അറിയിക്കും.കേസിലെ ഹർജിക്കാരൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തിൽ സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. മാസപ്പടി ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂര്‍ ഉളിക്കല്‍ ടൗണിൽ കാട്ടാന ഇറങ്ങി; പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; കടകള്‍ അടച്ചിടാന്‍ നിര്‍ദേശം
കണ്ണൂര്‍: ഉളിക്കല്‍ ടൗണില്‍ കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് പരിഭ്രാന്തരായി നാട്ടുകാര്‍. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ആന ടൗണിലിറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മാട്ടറ – വള്ളിത്തോട് റോഡ് അടച്ചു. വയത്തൂര്‍ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാട്ടുകാര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ടൗണിലെ കടകള്‍ അടച്ചിടാനും നിര്‍ദേശിച്ചു. വനപ്രദേശത്തുനിന്ന് ഏറെ ദൂരത്തുള്ള ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത് നാട്ടുകാരില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ആനയെ തുരത്താന്‍ പോലീസും വനപാലകരും ശ്രമം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കാട്ടാനയെ നാട്ടുകാര്‍ കണ്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ആദ്യമായാണ് ഇവിടെ കാട്ടാനയെത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ണാടക വനമേഖലയില്‍നിന്ന് ഇറങ്ങിയെത്തിയതായിരിക്കാം എന്നാണ് നിഗമനം. കാട്ടാന ഇതുവരെ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ല. നിലവില്‍സിനിമാ തിയേറ്ററിനു സമീപത്തെ കൃഷിയിടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
പിന്‍വാതില്‍ നിയമനം; പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രി ശിവന്‍കുട്ടി ഇടപെട്ടതായി ആരോപണം
തിരുവനന്തപുരം: കിലയിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്) പിൻവാതിൽ നിയമനം നേടിയവരെ ഒഴിവാക്കി പകരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്‌വഴി നിയമനം നടത്താനുള്ള ധനവകുപ്പിന്റെ നിർദേശം സർക്കാർ പാലിച്ചില്ല. അതേസമയം, ഇവരുടെ നിയമനം സ്ഥിരപ്പെടുത്താൻ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടതായി ആരോപണമുണ്ട്. ഇത് ധനവകുപ്പ് നിരസിച്ചതായാണ് വിവരം. ഇതേക്കുറിച്ച് മന്ത്രി പ്രതികരിച്ചിട്ടില്ല. പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, പ്യൂൺ തസ്തികകളിലേക്കായി 10 പേരുടെ നിയമനമാണ് വിവാദമായത്. നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും മന്ത്രിയുമായി അടുത്തബന്ധമുള്ള പാർട്ടി അനുഭാവികളാണ്. ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് വി. ശിവൻകുട്ടി കില ചെയർമാനായിരുന്നപ്പോഴാണ് ഡി.വൈ.എഫ്.ഐ. നേതാവ് സൂര്യാ ഹേമൻ അടക്കമുള്ള പാർട്ടി അനുയായികൾക്ക് ജോലിലഭിച്ചത്. ഇതിനെ ധനവകുപ്പ് എതിർത്തെങ്കിലും ഒഴിവാക്കിയില്ല. പകരം സ്ഥിരപ്പെടുത്താനുള്ള ശുപാർശയാണ് കില ഭരണസമിതി നൽകിയത്. രണ്ടാം പിണറായിസർക്കാരിൽ മന്ത്രിയായി സ്ഥാനമേറ്റ വി. ശിവൻകുട്ടിക്ക് മുന്നിൽ ഈ ശുപാർശ എത്തി. തന്റെകാലത്ത് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തണമെന്ന നിർദേശം വകുപ്പുമന്ത്രിയായ ശിവൻകുട്ടിയും ശരിവെച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.…
മനാമ: റോഡപകടത്തിൽ പരിക്ക് പറ്റി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്ന കൊയിലാണ്ടി സ്വദേശി മരണപ്പെട്ടു. കൊയിലാണ്ടി മൂടാടി 17 ആം മയിൽ സ്വദേശി മണി വലിയ മലയിൽ ആണ് മരണമടഞ്ഞത്. മൃതദേഹം ഇന്ന് (11-10-23, ബുധനാഴ്ച) രാത്രി ഗൾഫ് എയർ വിമാനത്തിൽ കോഴിക്കോട് എയർപോർട്ട്ലേക്ക് കൊണ്ട് പോകും. സ്പോൺസർ മണിയുടെ മരണത്തിന് മുന്നേ വിസ ക്യാൻസൽ അടിക്കുകയും പാസ്സ്‌പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സൗകര്യം ഒരുക്കിയത്. ഐസിആർഎഫ് ആണ് ഇതിനായി മുന്കൈ എടുത്തത്. ഉച്ചക്ക് ഒരു മണിമുതൽ ഒന്നര വരെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കുവാൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് മുഖേനെ കോഴിക്കോട് എയർപോർട്ടിൽ നിന്നും മണിയുടെ വസതിയിലേക്ക് നോർക്ക ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്.
മനാമ: തിരുനബി [സ] സ്നേഹം, സമത്വം, സഹിഷ്ണുത എന്ന ശീർഷകത്തിൽ ഹമദ് ടൗൺ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷവും മദ്റസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും പൊതുസമ്മേളനവും നടത്തുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 13 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ ഹമദ് ടൗൺ റൗണ്ട് എബൌട്ട് 2 അടുത്തുള്ള കാനൂ മജ്ലിസിൽ വെച്ചാണ് പരിപാടികൾ നടക്കുക. വൈകിട്ട് 3 മണിമുതൽ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും,രാത്രി 8 മണിക്ക് ദഫ് പ്രദർശനവും നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ നിർവഹിക്കും. കേരളത്തിലെ പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി പ്രമേയപ്രഭാഷണം നടത്തും. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സമസ്ത ഏരിയ ഭാരവാഹികൾ,ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ,എസ് കെ എസ് എസ്…
മനാമ: ടീനേജ്-യൂത്ത് വിദ്യാർത്ഥികൾക്കായി ‘കണക്റ്റിവിറ്റി’ സ്പിരിച്വൽ കോൺക്ലേവ് സംഘടിപ്പിക്കുന്നു. അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച വൈകുന്നേരം മനാമ കെഎംസിസി ഹാളിലാണ് പരിപാടി നടക്കുന്നത്. പതിമൂന്ന് വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഉനൈസ് പാപ്പിനിശ്ശേരിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 32328738, 33526880, 39402504 എന്നീ നമ്പറിൽ ബെന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം നടന്നു
മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം ജുഫൈർ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വെച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 5 മണിയോടെ അവസാനിച്ചു. അലുംനി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ വ്യത്യസ്തതയാർന്ന കലാപരിപാടികൾ, ഓണക്കളികൾ, കുസുതി ചോദ്യോത്തരങ്ങൾ എന്നിവ ചടങ്ങിന് മാറ്റു കൂട്ടി. 27 കൂട്ടം വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിക്ക് പുതിയൊരനുഭവമായി. അലുംനി ജനറൽ സെക്രട്ടറി പങ്കജ് നാഭൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ പ്രജി അലുംനി പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ഐശ്വര്യ ജഗദീഷ് നിയന്ത്രിച്ച പരിപാടിക്കു പ്രിയേഷ്, ജിതേഷ്, സുനിൽ, അരവിന്ദ്, ജിജു എന്നിവർ നേതൃത്വം നൽകി ബഹറിനിൽ താമസിക്കുന്ന ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഇസഡ്.ജി.സി ബഹ്‌റൈൻ അലുമ്‌നിയുടെ ഭാഗമാവാൻ +973 34353639 / +973 33625110 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
യുവാക്കൾക്ക് എതിരെ കള്ളക്കെസ് രജിസ്റ്റർ ചെയ്ത സംഭവം; പോലീസല്ല പട്ടാളം ആയാലും ട്രാഫിക് നിയമങ്ങൾ പാലിക്കുക നിയമപരമായ ബാധ്യതയാണ്; അഡ്വ ശ്രീജിത്ത് പെരുമന
പോലീസല്ല പട്ടാളം ആയാലും ട്രാഫിക് നിയമങ്ങൾ ഉൾപ്പെടെ രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും പാലിക്കുക എന്നത് നിയമപരമായ ബാധ്യതയാണ്.സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത പോലീസുകാരെ യുവാക്കൾ ചോദ്യം ചെയ്ത സംഭവത്തിൽ യാതൊരു നിയമ വിരുദ്ധതയുമില്ല.സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്തവർക്കെതിരെ കള്ളക്കെസ് രജിസ്റ്റർ ചെയ്ത സംഭവം പോലീസ് അഹതയുടെയുടെ ഭാഗമായ പോലീസ് രാജാണ് അഡ്വ ശ്രീജിത്ത് പെരുമന.
കലക്ടറെ മാറ്റിയാല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപെടും; കലക്ടറെ മാറ്റുന്നത് ഹൈക്കോടതി തടഞ്ഞു
https://www.mehealthcare.me/ ഇടുക്കി: ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിനെ മാറ്റുന്നത് ഹൈക്കോടതി തടഞ്ഞു. തെരഞ്ഞെടുപ്പ് നിരീക്ഷകയായി നിയമിക്കാനായിരുന്നു തീരുമാനം. കോടതി തീരുമാനം വരുന്നതു വരെ കലക്ടറെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കലക്ടറെ വിടരുത്. കലക്ടറെ മാറ്റിയാല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെടുമെന്ന് കോടതി. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ നിലപാടറിയിക്കണമെന്നാണ് കോടതി നിര്‍ദേശം.
മലപ്പുറം: ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പ് കേസില്‍ എഐഎസ്എഫ് മുന്‍ നേതാവ് കെ പി ബാസിത് പിടിയില്‍. മഞ്ചേരിയില്‍ നിന്നാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിലായിരുന്നു. തട്ടിപ്പിന്റെ സൂത്രധാരന്‍ ബാസിതെന്നാണ് പൊലീസ് പറയുന്നത്. ബാസിതിനെ നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം. ഹരിദാസനില്‍ നിന്നും പണം തട്ടിയെടുത്തതിലും ബാസിതിന് പങ്കെന്ന് സൂചന. അതേസമയം കേസിലെ പരാതിക്കാരനായ ഹരിദാസന്‍ ബാസിതിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഒരു ലക്ഷം രൂപ ബാസിത് തട്ടിയെടുത്തെന്നും ഹരിദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ പി എ പണം വാങ്ങിയെന്ന് പറയിപ്പിച്ചത് ബാസിതാണെന്നുമായിരുന്നു ഹരിദാസന്റെ മൊഴി. ഹരിദാസനെ ചോദ്യം ചെയ്ത് വിട്ടയച്ചു. നാളെ ഹരിദാസന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകളുടെ ഡോക്ടര്‍ നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം.
