Author: News Desk

കൊച്ചി/കോഴിക്കോട് :കോവിഡ് വ്യാപനത്തെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത്‌ ‘ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് വിമാനങ്ങളും എത്തി. ആദ്യ വിമാനം കൊച്ചിയിലും രണ്ടാമത്തേത് കോഴിക്കോട്ടുമാണ് എത്തിയത്. 181 പേരാണ് അബുദാബി – കൊച്ചി വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. 49 ഗർഭിണികൾക്കും 4 കുട്ടികളും യാത്രക്കാരിൽ ഉൾപ്പെടുന്നു. https://youtu.be/IfkSSK40SkU ദുബൈ – കോഴിക്കോട് വിമാനത്തിൽ 5 കുട്ടികൾ ഉൾപ്പെടെ 182 പേരാണ് എത്തിയത്. ഗർഭിണികൾക്കും കുട്ടികൾക്കും പ്രായമായവർക്കും അവരുടെ വീട്ടിലേക്ക് പോകാം.ബാക്കിയുള്ളവർ സർക്കാർ കൊറന്റൈൻ കേന്ദ്രങ്ങളിൽ താമസിക്കണം. വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റുംആർക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.

Read More

അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത്‌ ‘ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു. https://youtu.be/7d_PsJnnkoU അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം പുറപ്പെട്ടത്. തുടർന്ന് അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 177 യാത്രക്കാരുമായാണ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

Read More

അബുദാബി: യു എ. ഇ യിൽ യിൽ നിന്നും സ്വന്തം രാജ്യത്തേക്ക് എത്തുന്ന മലയാളികളിൽ പലരും യുഎഇയിലെ വിവിധ ഇടങ്ങളിൽ മാസങ്ങളായി ജോലിയില്ലാതെ കഴിഞ്ഞ കൂടിയവരാണ്. എന്നാൽ ഇവർ നാട്ടിലേക്ക് തിരിക്കുന്നത് ആശ്വാസമാണ് എങ്കിലും ഇവരുടെ വരുംദിനങ്ങളിലെ അവസ്ഥ പരിതാപകരം ആയിരിക്കും. കേന്ദ്ര സംസ്ഥാന ഗവൺമെൻറ് ഇത്തരക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കേന്ദ്ര ഗവൺമെന്റിൽ നിന്നും ഗൾഫ് മലയാളി പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയുന്ന മുഖ്യമന്ത്രിയിൽ നിന്നും ഇവർ ഏറെ പ്രതീക്ഷിക്കുന്നു.

Read More

മനാമ: ബഹ്‌റൈനിൽ 164517 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 2125 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 4 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1998 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 41 31 ആണ്.

Read More

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ കൊണ്ടുവാരാനുള്ള രണ്ടു വിമാനങ്ങൾ യു.എ.ഇയിൽ എത്തി. ആദ്യ വിമാനം ​നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും, രണ്ടാമത്തേത് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുംമാന് എത്തിയത് . നെടുമ്പാശേരിയിൽ നിന്ന് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബുദാബിയിൽനിന്ന് 177 പേരാണ് ഈ വിമാനത്തിൽ എത്തുക. ഉച്ചയ്ക്ക് തന്നെയാണ് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരിൽനിന്ന് പറന്നുയർന്നത്.

Read More

കോറോണയെത്തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യക്കാരെ യുഎഇയിൽ നിന്ന് കൊണ്ടുപോകുന്നതിനുള്ള ആദ്യ വിമാനം പുറപ്പെടാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആദ്യവിമാനം ഇന്ന് വൈകീട്ട് അബുദാബിയില്‍ നിന്നും പ്രാദേശിക സമയം 4.15ന് കൊച്ചിയിലേക്ക് പുറപ്പെടും .ദുബായില്‍ നിന്നും ഉച്ചക്ക് 2.10 ന് കോഴിക്കോട്ടേക്ക് ‌പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകീട്ട് അഞ്ചിനാണ് പുറപ്പെടുക.ചില സാങ്കേതിക തടസങ്ങൾ കാരണമാണ് സമയമാറ്റത്തിന് കാരണം.കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 177 പേരും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ 179 പേരും യാത്രയാവും.ടിക്കറ്റ് വിതരണവും യാത്രാവിവരണങ്ങള്‍ കൈമാറലും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.വിമാനത്തിൽ കയറിയുന്നതിന് മുൻപ് വിമാനത്താവളത്തിൽ എല്ലാ യാത്രക്കാരെയും കൊറോണ പരിശോധനയ്ക്കു വിധേയരാക്കുകയും സേഫ്റ്റി കിറ്റുകൾ നൽകുകയും ചെയ്യും.

Read More

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ റൺ‌വേ തൊഴിലാളികളെ ലൈസൻസില്ലാതെ മണിക്കൂർ അടിസ്ഥാനമാക്കിയുള്ള വീട്ടുജോലിക്കാരായി നിയമിക്കുന്ന ചില ഓഫീസുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ പ്രഖ്യാപിച്ചു. ലഭിച്ച വിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഓഫീസുകൾ തിരിച്ചറിയുകയും ലംഘിച്ച 44 വീട്ടുജോലിക്കാർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. താമസക്കാരെയും തൊഴിൽ ലംഘനങ്ങളും കണ്ടെത്തുന്നതിന് ബന്ധപ്പെട്ട വകുപ്പും എൽ‌എം‌ആർ‌എയും തമ്മിൽ ഏകോപിച്ച് പരിശോധനാ കാമ്പെയ്‌നുകൾ തുടരുന്നതായി ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു. നിയമം ലംഘിച്ച ഓഫീസുകളുമായി ഇടപഴകുന്നത് ഒഴിവാക്കാൻ അദ്ദേഹം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

Read More

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിണാവിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു . നൂറു കണക്കിന് തെങ്ങുകളും മരങ്ങളും കടപുഴകി . വൈദ്യുതി ബന്ധം പാടെ നിലച്ചു . നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

Read More

മനാമ: ബഹറിനിൽ ഇന്നലെ മരണപ്പെട്ട വടകര സ്വദേശിക്ക് കോവിഡ് എന്ന് സൂചന. 47 വയസായിരുന്നു. മരണപ്പെട്ട ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം ഇന്നാണ് പുറത്തുവന്നത്. മൃതശരീരം ഡബ്ലിയു.എച്ച്.ഒ യുടെ പ്രോട്ടോകോൾ പ്രകാരം ബഹറിനിൽ സംസ്കരിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.

Read More

തിരുവനന്തപുരം :വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളം പൂർണ്ണ സജ്ജമായി.അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സവിശേഷത.തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്ഷൻ ക്യാമറ സ്ഥാപിച്ചത് ശശിതരൂരിന്റ എംപി.ഫണ്ടിൽ നിന്നും ആണ്.തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.

Read More