Author: News Desk

മനാമ: കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ബഹ്‌റൈനിലെ പ്രവാസികളെ  കണ്ടെത്തി ഭക്ഷണസാധനങ്ങൾ എത്തിച്ച ബഹ്‌റൈൻ ലാൽ കെയേഴ്‌സ് രണ്ടാം ഘട്ടം എന്ന നിലയിൽ തയ്യാറാക്കിയ ഭക്ഷണ കിറ്റുകൾ വിതരണത്തിനു തയ്യാറായി. പുണ്യ റമദാൻ മാസത്തിൽ  ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു വിതരണം ചെയ്യാൻ അത്യാവശ്യ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ നൂറോളം  റമദാൻ കിറ്റുകൾ ആണ് തയാറാക്കിയിരിക്കുന്നതെന്നു  ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ്. എം . ഫൈസൽ എന്നിവർ അറിയിച്ചു.  ഇന്നു മുതൽ  ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ ലാൽ കെയേഴ്‌സ് പ്രവർത്തകർ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തു തുടങ്ങും. ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്,  ട്രെഷറർ ഷൈജു  എന്നിവരുടെ നേതൃത്വത്തിൽ അനു കമൽ, തോമസ് ഫിലിപ്പ്, ഷാൻ, പ്രജിൽ പ്രസന്നൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ  ഡിറ്റോ, വൈശാഖ്,  ഷിബു, സുബിൻ, രതിൻ , സജീഷ്, അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, അനു എബ്രഹാം, മണിക്കുട്ടൻ, അജി ചാക്കോ,രാജേഷ്, ജിനു, നജ്മൽ, വിഷ്ണു, അജീഷ്, അജിൽ എന്നിവർ കിറ്റു വിതരണത്തിനു മേൽനോട്ടം വഹിക്കുന്നു.  കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിവിധ തലത്തിൽ പത്മഭൂഷൺ മോഹൻലാൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തങ്ങൾക്കു…

Read More

മനാമ: കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സുമായി (കോവിഡ് -19) സഹകരിച്ച് ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി മാർച്ച് അവസാനം ആരംഭിച്ച ‘BeAware Bahrain’ അപ്ലിക്കേഷൻ ഇതുവരെ 400,000 ഉപയോക്താക്കൾ ഡൗൺലോഡുചെയ്‌തു.വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും , മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള സവിശേഷതകളോടെയുള്ള ദേശീയ പ്ലാറ്റ്ഫോമാണ് ഈ അപ്ലിക്കേഷൻ. സജീവമായ എല്ലാ കേസുകളെയും അവയുടെ കോൺ‌ടാക്റ്റുകളെയും വേഗത്തിൽ തിരിച്ചറിയുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ് ശ്രമങ്ങൾ‌ വികസിപ്പിച്ചുകൊണ്ട് COVID-19 ന്റെ വ്യാപനം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ‌ തുടരുന്നു.ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ ഏറ്റവും മികച്ച മിഡിൽ ഈസ്റ്റേൺ COVID-19 അപ്ലിക്കേഷനുകളിലൊന്നായി അപ്ലിക്കേഷൻ ഇതിനോടകം ലിസ്റ്റുചെയ്‌തു.

Read More

മനാമ: ബഹ്‌റൈനില്‍ നിന്ന് ജന്മനാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ ആദ്യസംഘത്തിലെ പ്രവാസി കുടുംബത്തിന് സഹായഹസ്തവുമായി ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം. കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന സംഘത്തിലെ നാല് പേരടങ്ങുന്ന അനിൽ തോമസിൻ്റെ കുടുംബത്തിലെ കുട്ടിയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നതായി ശ്രദ്ധയില്‍പ്പെടുന്നത് എയർപോർട്ടിലെ പരിശോധനയിലായിരുന്നു. തുടർന്ന് കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ടുമായി നിയമപരമായി യാത്ര സാധ്യമല്ലെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു. ഇതോടെ ബുദ്ധിമുട്ടിലായ പ്രവാസി കുടുംബം BKSF Community helpline പ്രവർവത്തകരായി സേവനത്തിൽ അവിടെ പ്രവർത്തിച്ചിരുന്ന ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത് ബന്ധപ്പെടുകയായിരുന്നു. ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീര്‍ അമ്പലായി വിഷയം കെ. മുരളീധരന്‍ എം.പിയുടെ ഓഫീസിലും പിന്നീട് എം.എല്‍.എ അന്‍വര്‍ സാദത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. പ്രശ്‌നത്തില്‍ ഉടന്‍ ഇടപെട്ട അധികൃതര്‍ എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു. ഫസല്‍, നജീബ് കടലായി, ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീര്‍ അമ്പലായി, തുടങ്ങിയവര്‍ നടത്തിയ ശക്തമായ ഇടപെടലാണ് വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞത്. പ്രതിസന്ധിയിലാക്കിയ പ്രശ്നത്തിന് പരിഹാരമായതിനെ തുടർന്ന്…

Read More

കൊച്ചി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹറിനില്‍ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ എത്തി.ബഹ്‌റൈനിൽ നിന്നും കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് നടത്താതെയാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിരുന്നത്. 177 യാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള വിമാനം 11. 30 നു മുൻപേ എത്തി.യാത്രക്കാരെ അതാത് ജില്ലകളിലായി എത്തിക്കും. ഇതിനായി പ്രത്യേക കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

Read More

മനാമ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹറിനില്‍ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലേയ്ക്ക് പുറപ്പെട്ടു. കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് നടത്താതെയാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. എന്നാൽ തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറകൾ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. https://youtu.be/MC7YlontR2U ആദ്യ സംഘത്തിൽ 177 യാത്രക്കാരാണ് ഉള്ളത്. ബഹ്‌റൈൻ സമയം വൈകിട്ട് 4.30 ന് പുറപ്പെടുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അര മണിക്കൂർ വൈകി 5 മണിക്കാണ് വിമാനം പുറപ്പെട്ടത്.

Read More

മനാമ: ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി എയർ ഇന്ത്യയുടെ IX474 വിമാനം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. യാത്രക്കാരുടെ ചെക്ക് ഇൻ നടപടികൾ പുരോഗമിക്കുന്നു. യാത്രക്കാർക്ക് കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരിക്കില്ല. ബഹറിനിൽ നിന്നുള്ള ആദ്യ സംഘമാണ് ഇന്ന് പുറപ്പെടുന്നത്. 177 യാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള വിമാനം ബഹ്‌റൈൻ സമയം വൈകിട്ട് 4.30 ന് പുറപ്പെടും.

Read More

റിയാദ്: വന്ദേഭാരത്മിഷന്റെ ഭാഗമായി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ നിന്നുള്ള ആദ്യ വിമാനം റിയാദിലെ കിംഗ് ഖാലിദ് എയർപോർട്ടിൽ എത്തി. റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചക്ക് 12.45 ന് പുറപ്പെടും. പ്രധാനമായും ഗർഭിണികളായ സ്ത്രീകളും കുടിയേറ്റ തൊഴിലാളികളും അടങ്ങുന്ന 150 ഓളം ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിൽ. ബോർഡിംഗിന് മുമ്പായി കോവിഡ് -19 ലക്ഷണങ്ങൾക്കായി യാത്രക്കാരെ പരിശോധിക്കുന്നു.

Read More

മനാമ: ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് ഇന്ന് പോകുന്ന യാത്രക്കാർക്ക് ഏറെ ആശങ്കകൾ ഉള്ളതായി യാത്രക്കാരനും ബഹ്‌റൈൻ ഫിനാൻസ് കമ്പനി ജനറൽ മാനേജരുമായ പാൻസിലി വർക്കി സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. https://youtu.be/1h4Y6B7dX_A

Read More

മനാമ: ബഹ്‌റൈനിൽ നിന്നും ആദ്യ മലയാളി സംഘം ഇന്ന് കൊച്ചിയിലേക്ക് പുറപ്പെടും. ഇന്ന് വൈകിട്ട് 4 .30 ന് (ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക്) പുറപ്പെടുന്ന വിമാനത്തിൽ 177 യാത്രക്കാർ ഉണ്ടാകും. എല്ലാവരുടെയും ടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകി.ബഹ്റിനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു പോകാനായി ഏറ്റവും പുതിയ കണക്ക് പ്രകാരം 13000 ത്തിൽ പരംപേർ ഓൺലൈൻ രജിസ്റ്റർ ചെയ്തതായി ഇന്ത്യൻ എംബസി ചാർജ് അഫയേഴ്സ് നോർബു നെഗി സ്റ്റാർ വിഷൻ ന്യൂസിനോട് പറഞ്ഞു.ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ , ഗര്‍ഭിണികള്‍ ,സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ പ്രവാസികൾ,വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ മോചിതരായവർ എന്നിവർക്കാണ് മുൻഗണന.

Read More

മനാമ: ബഹ്‌റൈനിൽ 166,378 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 2191 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 2 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 2000 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4199 ആണ്.

Read More