Author: News Desk

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് സൗദി അറേബ്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റർ സംസം കാനുകൾ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്. ഇത് പ്രകാരം സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സംസം ജലം ലഭ്യമാകും. സംസം ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറിൽ ഹറം കാര്യ വകുപ്പിനെ പ്രതിനിധികരിച്ച് നാഷണൽ വാട്ടർ കമ്പനി ചീഫ് എക്സിക്യൂട്ടീ ഓഫീസർ എഞ്ചിനിയർ മുഹമ്മദ് അൽ മൗക്കാലിയും ലുലു ജിദ്ദ റീജണൽ ഡയറക്ടർ മുഹമ്മദ് റഫീഖുമാണ് ഒപ്പ് വെച്ചത്. സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ…

Read More

മനാമ: കുവൈറ്റ് എയർവേയ്‌സിലെ ജീവനക്കാരനായ സൻജീവ്‌ ശിവൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു.കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

മനാമ: ബഹ്‌റൈനിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് ബഹ്‌റൈൻ സമയം 6 .15 ന് (ഇന്ത്യൻ സമയം രാത്രി 8 .45 മണിക്ക്) പുറപ്പെട്ടു. 180 മുതിർന്നവരും ൪ കുട്ടികളും ഉൾപ്പടെ 184 പേര് ഈ വിമാനത്തിൽ കോഴിക്കോട്ടേക്ക് പോയി. ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ , ഗര്‍ഭിണികള്‍ ,സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ പ്രവാസികൾ,  എന്നിവർക്കാണ് മുൻഗണന ബഹ്‌റൈൻ ഇന്ത്യൻ എംബസി മുൻഗണന നൽകിയത്. https://youtu.be/VBRzyhSZv7w

Read More

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് മലയാളി വിദ്യാര്‍ഥികളുമായെത്തിയ ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു. 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.കുമളി ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ ഇവർക്ക് പാസ് ഉണ്ടായിരുന്നു. ബസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് തിരിച്ച 24 അംഗ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

Read More

ദുബായ്: കൊവിഡ് 19 വൈറസ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി ഫൈസല്‍ കുന്നത്ത് (46) ആണ് മരിച്ചത്. ഒരാഴ്ചയായി ഇദ്ദേഹം വെന്‍റിലേറ്ററിലായിരുന്ന.

Read More

അബുദാബി: കൊറോണ രോഗത്തിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അബുദാബി പോലീസ് മൊബൈൽ പരിശോധനാ കേന്ദ്രം ആരംഭിച്ചു. വിവിധ വിഭാഗങ്ങളുമായി യോജിച്ച് സാമൂഹിക ആരോഗ്യ സുരക്ഷയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അബുദാബി പോലീസ് മേധാവി ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു. അബുദാബി പോലീസിലെയും ആരോഗ്യവകുപ്പിലെയും മെഡിക്കൽ സർവീസ് വിഭാഗത്തിൽ നിന്നുള്ള രണ്ട് ജീവനക്കാരും മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും മൊബൈൽ സെന്ററിൽ സേവനമനുഷ്ടിക്കും.

Read More

കൊച്ചി: വാളയാറില്‍ ഇന്നലെ കുടുങ്ങിയവരെ കടത്തി വിടാനായി അടിയന്തരമായി പാസ് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു . പാസ് നല്‍കുമ്പോള്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും കോടതി വ്യക്തമാക്കി.വാളയാറില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഉത്തരവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ കോടതിക്കാകില്ലെന്നും ജനങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും കോടതി വ്യക്തമാക്കി. പാസില്ലാതെ ആരും അതിര്‍ത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Read More

മനാമ: മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എം.പി. ബഹ്‌റൈൻ പ്രവാസികളോടൊപ്പം ഇന്ന് ബഹ്‌റൈൻ സമയം 2:00pm ന് (ഇന്ത്യൻ സമയം 4:30pm) കെഎംസിസി ഫേസ് ബുക്ക്‌ ലൈവിൽ വരികയാണ്. മൂന്നു മണിവരെ അദ്ദേഹം പ്രവാസികളുഡി പ്രശ്നങ്ങളുമായി സംസാരിക്കും. https://www.facebook.com/pg/bahrainkmcc/about/

Read More

മനാമ : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്കോട്ട് മൂലം തൊഴിൽ നഷ്ടപ്പെട്ടും ചെറുകിട വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിയും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ പ്രവാസികളുടെയും യാത്ര ചെലവുകളും ക്വാറന്റെറൈൻ ചെലവുകളും സർക്കാർ വഹിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രമേയത്തിലൂടെ കേന്ദ്- സ്ഥാനഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു. സ്വന്തമായി ടിക്കറ്റ് എടുത്തു വരുന്നവരുടെ തുക റീ ഇമ്പേഴ്സ്മെന്റ് ചെയ്യണം എന്നും തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലെത്തുന്ന പ്രവാസികളുടെ പുനധിവാസത്തിനുള്ള നടപടികൾ അടിയന്തിരമായി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .ഇതിനായി പ്രത്യേക പാക്കേജ് ആരംഭിക്കണം. പുനരധിവാസ പാക്കേജ് നടപ്പിലാക്കുവാൻ കേന്ദ്ര സഹായം തേടണമെന്നും തൊഴിൽ നഷ്ടപ്പെട്ടു വരുന്ന പ്രവാസികളെ അതിഥികളായി നാട്ടിലേക്ക് സ്വീകരിക്കണം. കൂടുതൽ പ്രവാസികൾ മടങ്ങുവാൻ സാധ്യത ഉള്ളതിനാൽ പാക്കേജിൽ തൊഴിൽ സംരംഭകൾക്കു ഊന്നൽ നൽകണമെന്നും യോഗം സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശേരി പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.സജി കലവൂർ, ഹാരിസ് വണ്ടാനം,ശ്രീജിത്ത് കൈമൾ,സുൾഫിക്കർ ആലപ്പുഴ, ജയലാൽ ചിങ്ങോലി, ജോയ് ചേർത്തല, സീന അൻവർ, അനീഷ് ആലപ്പുഴ, ജോർജ് അമ്പലപ്പുഴ.മിഥുൻ…

Read More