മനാമ : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്കോട്ട് മൂലം തൊഴിൽ നഷ്ടപ്പെട്ടും ചെറുകിട വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിയും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ പ്രവാസികളുടെയും യാത്ര ചെലവുകളും ക്വാറന്റെറൈൻ ചെലവുകളും സർക്കാർ വഹിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രമേയത്തിലൂടെ കേന്ദ്- സ്ഥാനഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു. സ്വന്തമായി ടിക്കറ്റ് എടുത്തു വരുന്നവരുടെ തുക റീ ഇമ്പേഴ്സ്മെന്റ് ചെയ്യണം എന്നും തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലെത്തുന്ന പ്രവാസികളുടെ പുനധിവാസത്തിനുള്ള നടപടികൾ അടിയന്തിരമായി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .ഇതിനായി പ്രത്യേക പാക്കേജ് ആരംഭിക്കണം. പുനരധിവാസ പാക്കേജ് നടപ്പിലാക്കുവാൻ കേന്ദ്ര സഹായം തേടണമെന്നും തൊഴിൽ നഷ്ടപ്പെട്ടു വരുന്ന പ്രവാസികളെ അതിഥികളായി നാട്ടിലേക്ക് സ്വീകരിക്കണം. കൂടുതൽ പ്രവാസികൾ മടങ്ങുവാൻ സാധ്യത ഉള്ളതിനാൽ പാക്കേജിൽ തൊഴിൽ സംരംഭകൾക്കു ഊന്നൽ നൽകണമെന്നും യോഗം സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ
യോഗത്തിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശേരി പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.സജി കലവൂർ, ഹാരിസ് വണ്ടാനം,ശ്രീജിത്ത് കൈമൾ,സുൾഫിക്കർ ആലപ്പുഴ, ജയലാൽ ചിങ്ങോലി, ജോയ് ചേർത്തല, സീന അൻവർ, അനീഷ്
ആലപ്പുഴ, ജോർജ് അമ്പലപ്പുഴ.മിഥുൻ ഹരിപ്പാട്, വിജയലക്ഷ്മി പള്ളിപ്പാട്, പ്രവീൺ മാവേലിക്കര എന്നിവർ പ്രസംഗിച്ചു.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി