Author: News Desk

മനാമ: ബഹ്‌റൈനിൽ നിന്നുള്ള അടുത്ത ഫ്ലൈറ്റ് മെയ് 26 ന് ഉണ്ടാകുമെന്നു ബഹ്‌റൈൻ ഇന്ത്യൻ എംബസി അറിയിച്ചു. നാളെ (മെയ് 23) ടിക്കറ്റുകൾ നാളെ നല്കിത്തുടങ്ങും. മെയ് 26 ചൊവ്വാഴ്ച കോഴിക്കോട്ടു നിന്നും ബഹ്‌റൈനിൽ 3 .30 ന് എത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം 4.30 ന് തിരിച്ചു യാത്ര തിരിക്കും.

Read More

മനാമ: ഷവാൾ മാസത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ഇന്ന് രാത്രി കാണാനാകാത്തതിനാൽ ഞായറാഴ്ച ബഹ്‌റൈൻ ഈദ് അൽ ഫിത്തർ ആഘോഷിക്കും. ചെറിയ പെരുന്നാളോടനുബന്ധിച്ചു മൂന്നു ദിവസത്തെ അവധിയാണ് നൽകിയിരിക്കുന്നത്.

Read More

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ചുമതലയേറ്റു. 34 അംഗങ്ങളാണ് ഡബ്ല്യുഎച്ച്ഒയുടെ എക്‌സിക്യൂട്ടിവ് ബോര്‍ഡില്‍ ഉള്ളത്. എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഇന്ത്യയുടെ ആരോഗ്യമന്ത്രിയെ നിയമിക്കാനുള്ള തീരുമാനത്തില്‍ ഡബ്യൂഎച്ച്ഒയുടെ 194 അംഗരാജ്യങ്ങള്‍ ചൊവ്വാഴ്ച ഒപ്പുവെച്ചിരുന്നു. ‘ലോകം വളരെ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്താണ് ഞാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനമേറ്റെടുക്കുന്നത്. വരാന്‍ പോകുന്ന ദശാബ്ദങ്ങളില്‍ ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നമ്മുക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്. ഈ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സംയുക്തമായ പരസ്പര സഹകരണത്തോടു കൂടിയുള്ള പ്രതികരണമാണ് നമ്മളില്‍ ഉണ്ടാവേണ്ടത്’. എന്ന് സ്ഥാനമേറ്റുകൊണ്ട് ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഒഡീഷയിൽ വ്യോമ നീരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി ധനസഹായം പ്രഖ്യാപിച്ചു. ഒഡീഷ ഗവര്‍ണര്‍ ഗണേഷിലാല്‍, മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് എന്നിവരുമായിട്ടാണ് ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളായ ജഗത്സിംഗ്പൂര്‍, കേന്ദ്രപര, ഭദ്രക്, ബാലസോര്‍ ജജ്പൂര്‍, മയൂര്‍ഭഞ്ച് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തിയത്. കേന്ദ്രം ഒഡീഷ സര്‍ക്കാരിനൊപ്പമുണ്ടെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ബാക്കി ക്രമീകരണങ്ങള്‍ ഉടന്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത് എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്ക് ഇന്ന് കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്.കണ്ണൂര്‍ 12,കാസര്‍കോട് 7,കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4,മലപ്പുറം4 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ രോഗമുക്തി നേടി. https://www.facebook.com/PinarayiVijayan/videos/288970425603248/

Read More

മനാമ:കോറോണയ്ക്ക് ശേഷം ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം യാത്രതിരിച്ചു.32 ഗർഭിണികൾ, 34 മെഡിക്കൽ എമർജൻസി കേസുകൾ, 16 മുതിർന്ന പൗരന്മാർ, 37 കുട്ടികൾ, 5 ശിശുക്കൾ എന്നിവർ ഉൾപ്പടെ 177 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Read More

മനാമ:ബഹ്‌റൈനിലെ എല്ലാവരുടെയും സുരക്ഷാ ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി പ്രവർത്തനങ്ങൾ തുടരുന്നതായും ബഹ്‌റൈനിൽ കർഫ്യൂ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിയ വ്യക്തമാക്കി. ശാരീരിക ഒത്തുചേരലുകൾ ഇല്ലാത്ത ആശംസകൾ നടത്താൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുമെന്നും ഡോ. വലീദ് ഖലീഫ അൽ മാനിയ പറഞ്ഞു. കൂടുതൽ വാർത്തകൾ … മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾക്കനുസരിച്ചു മാർക്കറ്റുകളും മാളുകളും പ്രവർത്തിക്കും

Read More

മനാമ: മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്ത് എല്ലാ മാർക്കറ്റുകളും മാളുകളും പ്രവർത്തിക്കും. കൃത്യമായ മുൻകരുതൽ നടപടികൾ പാലിക്കണം എന്നും “ആഭ്യന്തര, വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇമാൻ അഹമ്മദ് അൽ-ഡോസെരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിസിനസുകൾ തിരക്ക് പരിമിതപ്പെടുത്തുകയും സാമൂഹിക വിദൂര മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും പരിസരത്ത് ഫെയ്സ് മാസ്കുകൾ ധരിക്കേണ്ടതുണ്ട്. ആരോഗ്യവും സാമൂഹികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നിടത്തോളം പ്രൊഫഷണൽ കായിക താരങ്ങൾക്ക് അവരുടെ കായിക വ്യായാമങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കും. റെസ്റ്റോറന്റുകൾ ഡെലിവറി ആയി പരിമിതപ്പെടുത്തുകയും ചെയ്യും എന്ന് ഇമാൻ അഹമ്മദ് അൽ-ഡോസെരി വ്യക്തമാക്കി. കൂടുതൽ വാർത്തകൾ … ബഹ്‌റൈനിൽ കർഫ്യൂ ഇല്ല- ശാരീരിക അകലം പാലിക്കണം

Read More

മനാമ:കോറോണയ്ക്ക് ശേഷം ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര നാളെ(may 22).ഈ വിമാനത്തിൽ 30 ഗർഭിണികളും നാളെ യാത്രതിരിക്കും. ഏറ്റവും പുതിയ കണക്ക് പ്രകാരം 20000 ത്തിൽ പരംപേർ ഓൺലൈൻ രജിസ്റ്റർ ചെയ്തു.നാളെ ഉച്ചയ്ക്ക് ബഹ്‌റൈൻ സമയം 1.30 ന് (ഇന്ത്യൻ സമയം വൈകിട്ട് 4 മണിക്ക്) പുറപ്പെടുന്ന വിമാനത്തിൽ 177 യാത്രക്കാർ ഉണ്ടാകും. എല്ലാവരുടെയും ടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകി.

Read More