Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഒറ്റ ദിവസം ഇത്രയധികം കേസുകള്‍ ആദ്യമായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 31 പേര്‍ വിദേശത്ത് നിന്നെത്തിയവരും 43 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.

Read More

മനാമ: നവജാതശിശുക്കൾ ഉൾപ്പെടെ 180 യാത്രക്കാർ ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്മാരും, ബഹ്‌റൈൻ അധികൃതരും സാമൂഹിക പ്രവർത്തകരും സഹായങ്ങൾക്കായി എത്തിയിരുന്നു.

Read More

മനാമ: ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെയും പൊതു സുരക്ഷാ മേധാവി മേജർ ജനറൽ താരിഖ് അൽ ഖലീഫയുടെയും നിർദ്ദേശമനുസരിച്ചു രണ്ട് സ്ത്രീകളെ ആദരിച്ചു.ഒരു റെസ്റ്റോറന്റിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രഥമശുശ്രൂഷ നൽകിയതിനാണ് ബഹ്റൈനിയായ ഹിസ അബ്ദുൽഅമീർ അൽ അസ്വദിനെയും മോറോക്കൻകാരിയായ ഹനാൻ അൽ സമദിയെയും നോർതേൺ ഗോവെർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഇസ അൽ ഗതാൻ ആദരിച്ചത്.

Read More

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധുവും വരനും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 100 പേര്‍ ക്വാറന്റെയ്‌നില്‍. പെണ്‍കുട്ടിയുടെ ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വിവാഹത്തില്‍ പങ്കെടുത്തവരെയെല്ലാം ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വധുവിന്റെ ബന്ധുവായ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് കൊറോണ സ്ഥിരീകരിച്ചത്.

Read More

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഇതുവരെ രോഗബാധിതരുടെ എണ്ണം 1,58,333 ആണ്.ഇന്നലെ മാത്രം 6,566 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.42.75 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 67,692 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 86,110 പേരാണ് വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ ഉള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് 4,531 പേര്‍ ഇതിനോടകം മരിച്ചു.

Read More

ജനീവ: ഹൈഡ്രോക്‌സി ക്ലോറോക്വിൻറെ സുരക്ഷാ പ്രശ്‌നങ്ങളും പാര്‍ശ്വഫലങ്ങളും ചൂണ്ടിക്കാട്ടി താല്‍ക്കാലികമായി ലോകാരോഗ്യസംഘടന ഈ മരുന്നിന്റെ ഉപയോഗം നിര്‍ത്തിവെച്ചു. ഇത് സംബന്ധിച്ച് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ ജൂണ്‍ മധ്യത്തോടെ അവലോകനം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡിന്റെ അവലോകനത്തിനു ശേഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻറെ ഗുണം,ദോഷം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം.

Read More

മനാമ: ബഹ്‌റൈനിൽ ഇതുവരെ 291,127 പേരെ കോവിഡ് പരിശോധിച്ചതിൽ 9692 പേർക്ക് കോറോണ സ്ഥിതീകരിച്ചു. ഇന്നത്തെ കൊറോണ റിപ്പോർട്ട് പ്രകാരം 327 പേർക്ക് കോവിഡ് ബാധ കണ്ടെത്തി. കൂടാതെ ഇന്ന് 214 പേർ രോഗമുക്തരായി.ഇന്ന് 53 വയസുള്ള ഒരു പ്രവാസി മരിച്ചു. നിലവിൽ 10 പേര് ഗുരുതരവസ്ഥയിലാണ്.മൊത്തം ഇതുവരെ 15 പേർ മരണമടഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾക്ക്… വീണ്ടും കൊറോണ മരണം – ഇതോടെ മരണം 15 ആയി ബഹ്‌റൈനിൽ 44 വയസ്സുള്ള വിദേശി മരണമടഞ്ഞു കൊറോണ – ബഹറിനിൽ പതിമൂന്നാമ്മത്തെ മരണം രേഖപ്പെടുത്തി

Read More

മനാമ : നാട്ടിലേക്ക് മടങ്ങാൻ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ ‘നാടണയാൻ പ്രതിസന്ധിയിലായവർക്ക് സ്നേഹ സ്പർശമായി വെൽകെയർ’ എന്ന പേരിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സേവന വിഭാഗമായ വെൽകെയർ പ്രഖ്യാപിച്ച ഒന്നാംഘട്ട എയർടിക്കറ്റ് കോഴിക്കോട് പയ്യോളി സ്വദേശി വിനോദിന് നൽകി. ഏറെ നാളായി ബഹ്റൈനിൽ ചികിൽസയിലായിരുന്ന അദ്ദേഹം തുടർചികിൽസക്കായി ഇന്നലെ കോഴിക്കോടേക്ക് യാത്ര തിരിച്ചു. സോഷ്യൽ വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഏറിയാട്, വൈസ്. പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, നിഷാദ് ഇരിങ്ങാലക്കുട, ഷാക്കിർ കൊടുവള്ളി എന്നിവർ വിനോദിനുള്ള ടിക്കറ്റ് കൈമാറി. കഴിഞ്ഞ മൂന്ന് മാസത്തോളമായി വിനോദ് ജോലി ചെയ്തിരുന്ന കമ്പനി അടഞ്ഞുകിടക്കുകയാണ്. ശമ്പളവും ജോലിയുമില്ലാതെ അസുഖ ബാധിതനായ് റൂമിൽ കഴിഞ്ഞ വിനോദിന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളും വെൽകെയർ വാളണ്ടിയർമാരുമാണ് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി വന്നത്. ഒന്നാം ഘട്ടത്തിൽ വെൽകെയർ ബഹ്റൈൻ 10 ടിക്കറ്റുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ദുരിതം മൂലം ജോലിയും വരുമാനവും നഷ്ടമായ മടക്കയാത്രക്കുള്ള എംബസിയുടെ ലിസ്റ്റിൽ അവസരമൊരുങ്ങിയവരിൽ…

Read More

മനാമ : വിദേശ രാജ്യങ്ങളിൽ കോവിഡ് – 19 രോഗം ബാധിച്ചു മരണം അടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ദത്തെടുത്തു സംരക്ഷിക്കണം എന്ന്ബഹ്‌റിനിലെ ആലപ്പുഴ പ്രവാസി അസോസിയേഷൻ യോഗം സംസ്ഥാന ഗവൺമെന്റിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.127 പ്രവാസികൾ ഇതിനോടകം മരണപ്പെടുകയും, നിരവധി പേര് ചികിത്സയിലും ആയതിനാൽ മരണ സംഘ്യ കൂടുവാനുള്ള സാധ്യതയാണുള്ളത്. ഇവരുടെ മൃത ദേഹങ്ങൾ ഇവിടെ തന്നെ മറവുചെയ്യുന്നതിനാൽ കുടുംബാംഗങ്ങൾ അതീവ ദുഃഖത്തിൽ കഴിയുകയാണ്.ഈ കുടുംബങ്ങളുടെ വരുമാന സ്രോതസ് നിലച്ചു നിത്യനിദാന ചെലവുകൾക്ക് ബുദ്ധിമുട്ടു അനുഭവിക്കുകയാണ്. അടിയന്തിരമായി 15 ലക്ഷം രൂപ വീതം ഈ കുടുംബങ്ങൾക്ക് ധനസഹായം നൽകണം. ഗവണ്മെന്റ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി ആശ്രിത നിയമന പ്രകാരം പ്രായപൂർത്തി ആയ അംഗത്തിന് സർക്കാർ ജോലി നൽകുകയും കുട്ടികളുടടെ മുഴുവൻ വിദ്യാഭ്യാസചെലവുകളും സർക്കാർ ഏറ്റെടുക്കണം.ഈ കുടുംബങ്ങളെ BPL ലിസ്റ്റിൽ ഉൾപ്പെടുത്തണം.ബാങ്ക് വായ്പകൾ എഴുതി തള്ളുകയും ഈ അനാഥ കുടുംബങ്ങളെ സർക്കാർ ദത്തെടുക്കയും ചെയ്യണം എന്ന് പ്രമേയം ആവശ്യപ്പെട്ടു.

Read More