മനാമ : വിദേശ രാജ്യങ്ങളിൽ കോവിഡ് – 19 രോഗം ബാധിച്ചു മരണം അടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ദത്തെടുത്തു സംരക്ഷിക്കണം എന്ന്ബഹ്റിനിലെ ആലപ്പുഴ പ്രവാസി അസോസിയേഷൻ യോഗം സംസ്ഥാന ഗവൺമെന്റിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.127 പ്രവാസികൾ ഇതിനോടകം മരണപ്പെടുകയും, നിരവധി പേര് ചികിത്സയിലും ആയതിനാൽ മരണ സംഘ്യ കൂടുവാനുള്ള സാധ്യതയാണുള്ളത്. ഇവരുടെ മൃത ദേഹങ്ങൾ ഇവിടെ തന്നെ മറവുചെയ്യുന്നതിനാൽ കുടുംബാംഗങ്ങൾ അതീവ ദുഃഖത്തിൽ കഴിയുകയാണ്.ഈ കുടുംബങ്ങളുടെ വരുമാന സ്രോതസ് നിലച്ചു നിത്യനിദാന ചെലവുകൾക്ക് ബുദ്ധിമുട്ടു അനുഭവിക്കുകയാണ്. അടിയന്തിരമായി 15 ലക്ഷം രൂപ വീതം ഈ കുടുംബങ്ങൾക്ക് ധനസഹായം നൽകണം. ഗവണ്മെന്റ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി ആശ്രിത നിയമന പ്രകാരം പ്രായപൂർത്തി ആയ അംഗത്തിന് സർക്കാർ ജോലി നൽകുകയും കുട്ടികളുടടെ മുഴുവൻ വിദ്യാഭ്യാസചെലവുകളും സർക്കാർ ഏറ്റെടുക്കണം.ഈ കുടുംബങ്ങളെ BPL ലിസ്റ്റിൽ ഉൾപ്പെടുത്തണം.ബാങ്ക് വായ്പകൾ എഴുതി തള്ളുകയും ഈ അനാഥ കുടുംബങ്ങളെ സർക്കാർ ദത്തെടുക്കയും ചെയ്യണം എന്ന് പ്രമേയം ആവശ്യപ്പെട്ടു.
Trending
- മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സി പി ഒമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി
- കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.ഐ.എമ്മില്‍ കൂട്ട അച്ചടക്ക നടപടി
- നവരാത്രി ആഘോഷങ്ങൾക്കായി സ്കൂൾ അലങ്കരിക്കുന്നതിടെ 9-ാം ക്ലാസുകാരി ഷോക്കേറ്റ് മരിച്ചു
- അഞ്ചു വയസുകാരിയുടെ മൂക്കില്‍ പെന്‍സില്‍ തറച്ചുകയറി; ഡോക്ടര്‍മാര്‍ അതിവിദഗ്ദ്ധമായി പുറത്തെടുത്തു
- ഓംപ്രകാശിനെതിരായ ലഹരിക്കേസ്; തമ്മനം ഫൈസലിനെ ചോദ്യം ചെയ്തു; ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന് മരട് പൊലീസ്
- ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
- പയ്യന്നൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; സംഘത്തിൽ ബന്ധുവും
- കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ