Author: News Desk

ന്യൂഡൽഹി : മോദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. “പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. നമ്മുടെ മന്‍ കീ ബാത് ഉം കൊറോണയുടെ സ്വാധീനത്തില്‍ നിന്നു മുക്തമല്ല. നിങ്ങളോട് കഴിഞ്ഞ മന്‍ കീ ബാത് സംസാരിക്കുന്ന സമയത്ത് യാത്രാ ട്രെയിനുകള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു, ബസ്സുകള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു, വിമാനസേവനങ്ങള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇപ്രാവശ്യം പലതും പുനരാരംഭിച്ചിട്ടുണ്ട്, ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്, മറ്റു സ്‌പെഷ്യല്‍ ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളോടും കൂടി യാത്രാവിമാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്, സാവധാനം വ്യവസായങ്ങളും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതായത് സമ്പദ്‌വ്യവസ്ഥയുടെ ഒരു ഭാഗം പ്രവര്‍ത്തനനിരതമാകുന്നു. ഈ പരിതഃസ്ഥിതിയില്‍ നമുക്കു കൂടുതല്‍ മുന്‍കരുതലിന്റെ ആവശ്യമുണ്ട്. ആറടി അകലം പാലിക്കണമെന്നതും, മാസ്‌ക് ധരിക്കുന്ന കാര്യത്തിലും വീട്ടിലിരിക്കുന്ന കാര്യത്തിലാണെങ്കിലും ഒക്കെ ചിട്ട പാലിക്കുന്നതില്‍ അല്പവും ദാക്ഷിണ്യം വിചാരിക്കാന്‍ പാടില്ല. രാജ്യത്ത് എല്ലാവരുടെയും ഒത്തുചേര്‍ന്നുള്ള ശ്രമഫലമായി കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. ലോകത്തിന്റെ സ്ഥിതി നോക്കിയാല്‍ ഭാരതീയരുടെ നേട്ടം എത്ര വലുതാണെന്നു മനസ്സിലാകും.…

Read More

മനാമ : ബഹറിനിൽ കൊറോണ മൂലം വീണ്ടും ഒരു സ്വദേശി മരിച്ചു. ഇതോടെ ബഹറിനിലെ മരണസംഖ്യ 18 ആയി. മരണപ്പെട്ട ആൾക്ക് 70 വയസ് ആയിരുന്നു. ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നവരാണ് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടു മണിക്കൂറിനുള്ളിൽ മൂന്ന് മരണമാണ് ബഹ്‌റൈനിൽ സംഭവിച്ചത്.

Read More

മനാമ: ലോകമാകെ പടർന്ന കൊറോണയുടെ വ്യാപനം ഗൾഫ് മേഖലയിലും വൻ തിരിച്ചടിയായി. അതുകൊണ്ടുതന്നെ പ്രവാസികളുടെ സ്വപ്നങ്ങളും ജീവനും അപഹരിച്ച ഈ കാലഘട്ടം പ്രവാസികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്നു. തൊഴിൽ നഷ്ടം, ശമ്പളക്കുറവ്, ശമ്പളം കിട്ടാതിരിക്കുക, സ്കൂൾ ഫീസ്, ഫ്ലാറ്റ് വാടക, ലോണുകൾ, നാട്ടിലേക്ക് പണം അയക്കൽ തുടങ്ങിയവ പ്രതിസന്ധിയിലായി. ഭക്ഷണത്തിനും നിലനിൽപ്പിനും ഏറെ യാതന അനുഭവിക്കുന്ന കാലഘട്ടത്തിൽ ബഹ്‌റൈൻ ഭരണാധികാരികളുടെ സഹായങ്ങൾ വിലമതിക്കാനാവാത്തതാണ്. ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണറുടെ ഷെയ്ഖ് ഹിഷാമിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്ന യൂസഫ് ലോറി എന്ന സ്വദേശി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയങ്കരനാകുന്നു. https://youtu.be/3qMjJUv2Bio

Read More

വാഷിംഗ്ടണ്‍: ഇനി വരാന്‍ പോകുന്നത് മനുഷ്യരാശിയുടെ പകുതിയോളം തന്നെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസ് ആണ് എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. മൈക്കിള്‍ ഗ്രിഗര്‍. ഇനി വരാനിരിക്കുന്നത് കൊറോണയേക്കാള്‍ അപകടകാരിയായ വൈറസാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ രീതിയില്‍ ഉത്പ്പാദിക്കുന്ന കോഴികളില്‍ നിന്നാവും വൈറസ് പുറത്തുവരികയെന്ന് ഗ്രിഗര്‍ വ്യക്തമാക്കി.ഇനി വരാന്‍ പോകുന്ന വൈറസ് മനുഷ്യരാശിയുടെ പകുതിയോളം തന്നെ തുടച്ച് നീക്കാന്‍ ശക്തിയുള്ളതാണ്. കോഴി ഫാമുകളില്‍ നിന്നാകും ഇത് മനുഷ്യരിലേക്ക് പകരുക.മനുഷ്യര്‍ കൂടുതലായി മാംസാഹാരം ഭക്ഷണമാക്കുന്നതിനാല്‍ വൈറസ് വളരെ വേഗം പടരും. പിന്നീട് ഇത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് വ്യാപിക്കുമെന്നും ഗ്രിഗര്‍ പറയുന്നു. ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്’ എന്ന പുസ്തകത്തിലാണ് ഡോ. മൈക്കള്‍ ഗ്രിഗര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read More