Author: News Desk

ചെന്നൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലായതിനെത്തുടർന്ന്‌ തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങളായ ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടന്നു പോലീസ് പരിശോധന നടത്തിയപ്പോഴാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Read More

മനാമ: ബഹ്‌റൈനിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. 40 വയസുള്ള  പ്രവാസിയാണ് മരിച്ചത്. ഇതോടെ ബഹറിനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു. വിവിധ അസുഖങ്ങൾ മൂലം ഗുരുതരമായ അവസ്ഥയിൽ ആയിരുന്നു. ഇദ്ദേഹത്തിൻറെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനുമായി കേരളാ പോലീസിന്‍റെ ‘പി. സി കുട്ടന്‍ പിള്ള സ്പീക്കിംഗ്’ ഓണ്‍ലൈന്‍ പ്രതികരണ പരിപാടിക്ക് തുടക്കമായി. പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് സൈബര്‍ലോകത്ത് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്തുന്ന സൈബര്‍ സെല്ലുകള്‍, സൈബര്‍ സ്റ്റേഷനുകള്‍, സൈബര്‍ ഡോമുകള്‍ തുടങ്ങിയവയുടെ കണ്ണിലുടക്കുന്ന പോസ്റ്റുകള്‍, വീഡിയോകള്‍, എന്നിവ സംബന്ധിച്ച് കേരളാ പോലീസിന്‍റെ പ്രതികരണം അറിയിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. കേരളാ പോലീസിന്‍റെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ ഒന്നാം ഭാഗം ‘പണി വരുന്നുണ്ട് അവറാച്ചാ..’റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചിട്ടുണ്ട്. പ്രോഗ്രാമിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം തന്നെ പോലീസുകാരാണ്. പോലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ ആശയത്തില്‍ സോഷ്യല്‍ മീഡിയ സെല്ലിലെ അരുണ്‍ ബി. റ്റി ആണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ്ങും ഗ്രാഫിക്സും ബിമല്‍ വി. എസ്.…

Read More

തിരുവനന്തപുരം: ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച്…

Read More

ഡൽഹി : ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഹിന ബഷീര്‍ ബെയ്ഗിന് കോവിഡ് -19 സ്‌ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലിരിക്കേ കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഹിന കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയ ഹിനയെയും ഭര്‍ത്താവിനെയും ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് എട്ടിനാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Read More

യുഎഇ : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ 540 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകൾ 38,808 ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം മരണം 276 ആയി. പുതുതായി 745 പേർ രോഗമുക്തരായതായി പ്രഖ്യാപിച്ചു. മൊത്തം രോഗമുക്തി നേടിയവർ ഇതോടെ 21,806 ആയി. സ്ഥിരീകരിച്ച കേസുകളിൽ 56 ശതമാനവും വൈറസിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 44,000 കൊറോണ വൈറസ് പരിശോധനകൾ നടത്തിയ ശേഷമാണ് പുതിയ കേസുകൾ കണ്ടെത്തിയത്. ഇതുവരെ രാജ്യത്തുടനീളം 25 ദശലക്ഷത്തിലധികം കോവിഡ് -19 പരിശോധനകൾ നടത്തിയിട്ടുണ്ട്.

Read More

സൗദി: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, സൗദി അറേബ്യയിലുള്ള ഇന്ത്യൻ എംബസിയുമായി ഏകോപിപ്പിച്ച് ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചെന്നൈ, അഹമ്മദാബാദ് തുടങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാരെ കയറ്റിക്കൊണ്ടുവരുന്നതിനായി ചാർട്ടർ വിമാന സർവീസുകൾ ആസൂത്രണം ചെയ്യുന്നു. കോവിഡ് -19 പ്രതിസന്ധിക്കിടയിലും ഇപ്പോഴും പ്രവർത്തിക്കുന്ന ചുരുക്കം ചില എയർലൈനുകളിൽ ഒന്നായ ഗൾഫ് എയർലൈൻ അധികാരികളുമായി സഹകരിച്ച് പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും, ചരക്ക് കൊണ്ടുപോകുന്നതിനും പ്രത്യേക ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ പ്രവർത്തിക്കുന്നു.

Read More

മനാമ: ബഹറിനിൽ ഇന്ന് 362 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 177 പ്രവാസി തൊഴിലാളികളും 175 സജീവ കേസുകളുടെ സമ്പർക്കത്തിലൂടെയും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടതുമാണ്. 1 മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ മരണസംഖ്യ 25 ആയി ഉയർന്നു. രജിസ്റ്റർ ചെയ്ത മൊത്തം കോവിഡ് കേസുകളായ 14,745 -ൽ നിന്നും 9,468 എണ്ണം രോഗമുക്തി നേടിയിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളിൽ 64 ശതമാനവും വൈറസിൽ നിന്ന് കരകയറുന്നു. നിലവിൽ 5,252 സജീവ കേസുകളുണ്ട്. ഇതിൽ 13 പേർ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ രാജ്യം 367,056 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇത് രാജ്യത്തെ ജനസംഖ്യ പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്നതാണ്. ബഹ്‌റൈനികൾക്കിടയിൽ കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയം ശ്രദ്ധിച്ചിരുന്നു. റമദാനിലും ഈദ് അൽ ഫിത്തറിലുമുള്ള കുടുംബ-സാമൂഹിക ഒത്തുചേരലുകളാണ് പൗരന്മാർക്കിടയിൽ കേസുകളുടെ എണ്ണം കൂടാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിയ പത്രസമ്മേളനത്തിൽ…

Read More

തൂത്തുക്കുടി: ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി നാവിക സേനയുടെ കപ്പൽ ഐ‌എൻ‌എസ് ജലാശ്വ മാലദ്വീപിൽ നിന്നും 700 പേരുമായി ഇന്ത്യൻ തീരത്ത് എത്തി. കർശനമായ കൊറോണ‌ പ്രോട്ടോക്കോളുകൾ പാലിച്ചാണ് കപ്പൽ തൂത്തുക്കുടിയിൽ എത്തിയത്. 700 ഇന്ത്യക്കാരുമായി തൂത്തുക്കുടിയിലേക്ക് ജൂൺ 5 നാണ് കപ്പൽ പുറപ്പെട്ടത്. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാം ട്രിപ്പ് ആണ് ഇപ്പോൾ മാലിയിൽ നിന്നുമെത്തിയത്. മാലദ്വീപ് തീരസംരക്ഷണ സേനയുടെ കമാൻഡന്റ് കേണൽ മുഹമ്മദ് സലീം ഇന്ത്യൻ പൗരന്മാരെ യാത്രയാക്കാൻ എത്തിച്ചേർന്നു. വന്ദേ ഭാരത്‌ ദൗത്യത്തിലൂടെ ഐ.‌എൻ.‌എസ് ജലാശ്വ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് 2700 ഓളം ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും.

Read More

കൊല്ലം: ഉത്ര കൊലപാതക കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ അഞ്ചല്‍ സർക്കിള്‍ ഇന്‍സ്പെക്ടര്‍ വീഴ്ചവരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തി എന്നതാണ് റിപ്പോർട്ട്. അഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഉത്രയുടെ കുടുംബം മരണത്തില്‍ സംശയം ഉണ്ടെന്ന് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ സുധിറിന് മൊഴി നൽകിയിരുന്നു. എന്നാൽ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിൽ പോലും സി.ഐ ക്ക് വീഴ്ച പറ്റിയതായാണ് റൂറല്‍ എസ് പിയും ക്രൈം ബ്രാഞ്ചും നൽകിയ റിപ്പോർട്ട്.

Read More