Author: News Desk

കോഴിക്കോട്: കേരളത്തിന് പുറത്ത് ജോലി ചെയ്ത് ജീവിക്കുന്ന മലയാളികളും കേരളീയരാണന്നും അവരുടെ സുരക്ഷ ഉറപ്പ് വരുത്തൽ മുഖ്യമന്ത്രിയുടെ ബാധ്യതയാണന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ. കോവിഡ് പ്രതിസന്ധിയിൽ ഗൾഫ് നാടുകളിൽ കുടുങ്ങി കഴിയുന്ന മലയാളികളെ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കണമെന്നും കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ കെ.എം.സി.സി കോ-ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി അടക്കമുള്ള സംഘടനകൾ പ്രവാസികൾക്കായി ചെയ്യുന്ന സന്നദ്ധ സേവനത്തിന് കേരളരത്തിൻ്റെ മുഖ്യമന്ത്രി തുരങ്കം വെക്കുകയാണന്ന് ധർണയിൽ സംസാരിച്ച പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു.  കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി. ഹാഷിം അധ്യക്ഷത വഹിച്ചു. സാധാരണക്കാരുടെ ദു:ഖങ്ങളിൽ സഹായ കരങ്ങളായി മാറുന്ന പ്രവാസികൾ, അവർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരത്തിന് സമരം ചെയ്യേണ്ടി വരുന്നത് ഖേദകരമാണന്നും കെ.എം.സി.സിയെ ഇത്തരമൊരു സമരത്തിലേക്ക് നയിച്ചത് മുഖ്യമന്ത്രി കളിക്കുന്ന രാഷ്ട്രീയ നാടകത്തിൻ്റെ…

Read More

ചെന്നൈ: തമിഴ്നാട്ടില്‍ ഇത്തവണത്തെ പത്ത്, പതിനൊന്ന് ക്ലാസുകളിലെ പൊതുപരീക്ഷ റദ്ദാക്കി,എല്ലാ കുട്ടികളെയും വിജയിപ്പിക്കും. നിലവിൽ ചെന്നൈയിലെ പല സ്കൂളുകളും കോളേജുകളും ക്വാറന്‍റീന്‍ കേന്ദ്രങ്ങളാണ്.കൂടാതെ പരീക്ഷ തുടങ്ങാനുള്ള നീക്കത്തെ മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പൊതുപരീക്ഷ ഇല്ലാതെ പത്ത്, പതിനൊന്ന് ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. അര്‍ധവാര്‍ഷിക പരീക്ഷകളിലെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കുക.

Read More

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ജുനാപൂര്‍ സ്വദേശി ഡോ. എസ് പി ഗൗതം മരിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്നു ഡോ. ഗൗതം. അംബേദ്കര്‍ ജില്ലാ ചീഫ് മെഡിക്കല്‍ സൂപ്രണ്ടായിരുന്ന അദ്ദേഹത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലക്‌നൗവിലെ എസ്ജിപിജിഐ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു.

Read More

സൗദി : റിയാദിൽ പനിയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന കോട്ടയം പൊന്‍കുന്നം കൊപ്രാക്കളം തട്ടാർകുന്നേൽ ശശിയുടെ മകൾ രമ്യ മരിച്ചു. 30 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. റിയാദിലെ ഒരുസ്ഥാപനത്തിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി ചെയ്തു വന്നിരുന്ന രമ്യ താമസസ്ഥലത്ത്ത് വെച്ചാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനം.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ വീണയും, ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂൺ 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിട്ടായിരിക്കും വിവാഹം നടത്തുക. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്ന ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് 314 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 169 പേർ പ്രവാസി തൊഴിലാളികളാണ്. 136 പേർക്ക് സമ്പർക്കത്തിലൂടെയും 9 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം പിടിപെട്ടത്. രാജ്യത്ത് മൊത്തം ചികിത്സയിലുള്ളവർ 5,097 ആണ്. 280 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 10,606 ആയി ഉയർന്നു. ഇന്ന് ബഹറിനിൽ ഒരാൾ കൂടി കോവിഡ് മൂലം രാജ്യത്ത് ആകെ 28 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹറിനിൽ ഇതുവരെ 3,78,235 പേരെ പരിശോധനകൾക്ക് വിധേയരാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ഇന്ന് (ജൂൺ 9) രാവിലെ 10.30 ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.

Read More

ജെനീവ: കൊറോണ വൈറസിന്റെ ആഗോള വ്യാപനം കൂടുതല്‍ ഗുരുതരമാകുമെന്ന് ലോകാരോഗ്യസംഘടന. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സുരക്ഷിത അകലവും മറ്റും പാലിക്കണമെന്നും കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കിഴക്കന്‍ ഏഷ്യ,യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കന്‍ ഭുഖണ്ഡങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. കഴിഞ്ഞ 9 ദിവസവും ഒരു ലക്ഷം വീതം ആളുകള്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു.

Read More

മനാമ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5നു ഇന്ത്യൻ സ്കൂൾ  വിദ്യാർത്ഥികൾ ഓൺലൈനായി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.  പരിസ്ഥിതിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ അർത്ഥവത്തായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഈ വർഷം  ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പ്രമേയവുമായി ബന്ധപ്പെട്ടു കവിതകൾ , ലേഖനങ്ങൾ , മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ,   സസ്യങ്ങളെ പരിപാലിക്കുന്ന ഫോട്ടോകൾ എന്നിവ അയയ്ക്കാൻ  സ്‌കൂൾ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.വിദ്യാർത്ഥികളിൽ പാരിസ്ഥിതിക  താൽപര്യം ഉത്തേജിപ്പിക്കുകയും    അവരുടെ കഴിവുകൾ വികസിപ്പിക്കുകയുമായിരുന്നു ലക്‌ഷ്യം.  ആവേശകരമായ പ്രതികരണം  അതിനു ലഭിച്ചു. കോവിഡ് 19 ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും വിദ്യാർത്ഥികളിൽ നിന്ന്  പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുന്ന  അഞ്ഞൂറോളം   സൃഷ്ടികൾ   ലഭിച്ചുവെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും പറഞ്ഞു. “എല്ലാ വർഷവും ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ഗംഭീരമായി ആഘോഷിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം ആ ദിനം   ഓൺലൈനായി സംഘടിപ്പിക്കുകയായിരുന്നുവെന്നു അവർ പറഞ്ഞു. ‘കോവിഡ് 19 ന്റെ ആവിർഭാവം അടിവരയിടുന്നത്…

Read More

ന്യൂഡല്‍ഹി : ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 15 ന് ശേഷം തുറക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രി രമേഷ് നായിക് പോഖ്രിയാല്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. നിലവില്‍ ആഗസ്റ്റ് 15 ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് തീരുമാനം. ആഗസ്റ്റ് 15 നുള്ളില്‍ വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: കോവിഡ്-19 കാരണം പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന ഒട്ടേറെ പ്രതിസന്ധികൾ കണക്കിലെടുത്ത് വടകര സഹൃദയവേദി, ബഹറിനിൽ നിന്ന് ഒരു ചാർട്ടേഡ് ഫ്ലൈറ്റ് കോഴിക്കോട്ടേക്ക് ചാർട്ട് ചെയ്യുന്നു. ജൂൺ മാസം മൂന്നാമത്തെ ആഴ്ചയിലാണ് ഫ്ലൈറ്റ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ എംബസിയിലും നോർക്കയിലും രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളെ, ക്വാറന്റൈൻ അടക്കമുള്ള സർക്കാർ പറഞ്ഞിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആണ് കൊണ്ടുപോവുക. ബഹ്‌റൈനിൽ ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങൾ നേരിടുന്നവർക്കും യാത്രാവിലക്ക് ഉള്ളവർക്കും യാത്രാനുമതി ലഭിക്കുന്നതല്ല.അത്യാവശ്യമായി നാട്ടിൽ പോകേണ്ട ഗർഭിണികൾ,കുട്ടികൾ, അസുഖബാധിതർ, ജോലി നഷ്ടപ്പെട്ടവർ, വിസ കാലാവധി കഴിഞ്ഞവർ എന്നിവർക്ക് ആയിരിക്കും മുൻഗണന. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. https://forms.gle/6uAFru4WRbzPgQWy8

Read More