Author: News Desk

മനാമ: കൊറോണ ബാധിച്ചു ബഹ്‌റൈനിൽ ഇന്ന് 3 പേർകൂടി മരിച്ചു. 1 സ്വദേശിയും ,2 വിദേശിയുമാണ് മരണപ്പെട്ടത്.ഇതോടെ ബഹ്‌റൈനിൽ കോറോണമൂലം മരിച്ചവരുടെ എണ്ണം 45 ആയി. 65 വയസുള്ള സ്വദേശി വനിതയും ,35,39വയസുമുള്ള വിദേശിയുമാണ് മരണപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

ഗുജറാത്ത് / ശ്രീനഗര്‍ : ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഗുജറാത്തിൽ ഉണ്ടായത്. രാത്രി 8.13 ഓടെ രാജ്‌കോട്ടിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജ്‌കോട്ടില്‍ നിന്നും 122 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ജമ്മു കശ്മീരില്‍ റിക്ടര്‍ സ്‌കെയില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. രാത്രി 8.35 ഓട് കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലെ കത്രയില്‍ നിന്നും 90 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ് മോളജി അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് മാസത്തിനിടെ 12 ലധികം ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടായത്.

Read More

ദുബായ്: കൊവിഡിനെതിരായ യുഎഇയുടെ പോരാട്ടത്തിന് ശക്തി പകരാന്‍ ഇന്ത്യയില്‍ നിന്ന് 57 അംഗ മെഡിക്കല്‍ സംഘം ദുബായിലെത്തി. ദുബായ് ഹെല്‍ത്ത് അതോരിറ്റി, ദുബായ് ആംബുലന്‍സ്, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ മൂന്ന് മെഡിക്കല്‍ സംഘങ്ങളാണ് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോയതെന്ന് ദില്ലിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 56 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More

ജിദ്ദ: കൊവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘വന്ദേ ഭാരത് മിഷന്‍’ പ്രകാരമുള്ള യാത്രാ സൗകര്യം സുതാര്യമാക്കണ മെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. രാജ്യങ്ങള്‍ക്ക് ആനുപാതികമായി അനുവദിക്കേണ്ട വിമാന സര്‍വ്വീസ് സൗദി പോലുള്ള വലിയ രാജ്യങ്ങളില്‍ എണ്ണത്തില്‍ കുറവാണ് അനുവദിച്ചിട്ടുള്ളത്. ഒപ്പം എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഗര്‍ഭിണികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങി മുന്‍ഗണനാ ലിസ്റ്റ് നോക്കുകുത്തിയാക്കി അനര്‍ഹര്‍ നാടണയുന്ന കാഴ്ച്ചയും കണ്ടു വരുന്നു. രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസ് പുനഃരാരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം. ചില പ്രത്യേക വിമാനക്കമ്പനികള്‍ക്ക് മാത്രം അനുമതി നല്‍കി ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ് കൊള്ള ലാഭം കൊയ്യുന്നു എന്നുള്ള പരാതികളും ശക്തമാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി യാത്രക്ക് അര്‍ഹതപ്പെട്ട സൗദിയിലുള്ളവര്‍ എയര്‍ ഇന്ത്യ ഓഫീസില്‍ ക്യൂ നിന്ന് ടിക്കറ്റ് കൈപ്പറ്റണമെന്നതും വിചിത്രമാണ്. യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വഴി…

Read More

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്തു. ബാദ്രയിലെ കാർട്ടർ റോഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചതായാണ് റിപ്പോർട്ട്. 34 വയസായിരുന്നു. നടന്റെ മുൻ മാനേജർ ദിഷ സാലിയൻ കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിരുന്നു. 2013 ൽ കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്തിന്റെ അരങ്ങേറ്റം. പി കെ, കേദാർനാഥ്, ശൂദ് ദേശി റൊമാൻസ്, എം എസ് ധോണി: ദി അൺടോൾഡ് ജേണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷൻ ഷോയായ ‘കിസ് ദേശ് മേ ഹായ് മേര ദിൽ’ ലൂടെയാണ് സുശാന്ത് തന്റെ കരിയർ ആരംഭിച്ചത്. സീ ടിവി സീരിയൽ പവിത്ര റിഷ്ടയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.

Read More

മുംബൈ : ലാഗോസിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന 42 കാരനായ യാത്രക്കാരൻ അസാധാരണമായ സാഹചര്യത്തിൽ മരിച്ചു. വിമാനത്തിനുള്ളിൽ യാത്രക്കാരൻ വിറയ്ക്കുന്നതായി കണ്ടതായി ദൃക്സാക്ഷികളില്‍ ചിലര്‍ പറഞ്ഞു. അന്വേഷിച്ചപ്പോൾ യാത്രക്കാരൻ തനിക്ക് മലേറിയ ഉണ്ടെന്ന് എയർ ഇന്ത്യ ജീവനക്കാരെ അറിയിച്ചിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വിമാനത്തിലെ ജീവനക്കാർ അദ്ദേഹത്തിന് ഓക്സിജനും നൽകിയിരുന്നു. എന്നാല്‍ വിമാനത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിക്കുകയയിരുന്നു. എന്നാൽ സ്വാഭാവിക കാരണങ്ങളാലാണ് യാത്രക്കാരൻ മരിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു.

Read More

കുവൈറ്റ് : കല കുവൈറ്റിന്റെ രണ്ടാം ചാർട്ടേഡ് വിമാനം ജൂൺ 18ന് കൊച്ചിയിലേക്ക്‌ യാത്ര തിരിക്കും. കുവൈറ്റ് എയർവേസിന്റെ സഹകരണത്തോടെയാണ് കല കുവൈറ്റ് ചാർട്ടേഡ് വിമാനം ഏർപ്പാട് ചെയ്യുന്നത്. ആദ്യഘട്ട രജിസ്ട്രേഷനിൽ നിന്നും തെരഞ്ഞെടുത്ത യാത്രികരെയാണ് രണ്ടാം ഘട്ടത്തിൽ പരിഗണിക്കുന്നത്. കൂടുതൽ ആളുകളെ നാട്ടിലെത്തിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾക്കായുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും കല കുവൈറ്റ് അറിയിച്ചു.

Read More

യുഎഇ: യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് നിയന്ത്രണമുണ്ടാകുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യുന്നവർക്കാണ് നിയമം ബാധകം. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചിരിക്കണം. ഉച്ച വിശ്രമ ഇടവേളയില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതെ വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥലസൗകര്യം എല്ലാ തൊഴിലുടമകളും സജ്ജമാക്കണം. നിർജലീകരണം ഒഴിവാക്കാനായി പാനീയങ്ങൾ ഒരുക്കണം. തൊഴിലാളികള്‍ക്ക് എട്ട് മണിക്കൂറിലധികും ജോലി ചെയ്യേണ്ടി വന്നാല്‍ പിന്നീടുള്ള ഓരോ മണിക്കൂറും നിയമപ്രകാരം അധിക ജോലിയായി കണക്കാക്കും. നിയമലംഘനത്തിന് ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം മുതൽ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ് പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാണെന്നും ഇത് പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ജോലിയും ശമ്പളവുമില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തുന്നതിനുള്ള ചിലവുകൂടി താങ്ങാവുന്നതിലധികമാണ്.

Read More