ഗുജറാത്ത് / ശ്രീനഗര്‍ : ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഗുജറാത്തിൽ ഉണ്ടായത്. രാത്രി 8.13 ഓടെ രാജ്കോട്ടിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജ്കോട്ടില്‍ നിന്നും 122 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ജമ്മു കശ്മീരില്‍ റിക്ടര്‍ സ്കെയില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. രാത്രി 8.35 ഓട് കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലെ കത്രയില്‍ നിന്നും 90 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ് മോളജി അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് മാസത്തിനിടെ 12 ലധികം ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടായത്.