Author: News Desk

മനാമ: കൊറോണ ബാധിച്ചു ബഹ്‌റൈനിൽ ഒരു മരണം കൂടി .ഇതോടെ ബഹ്‌റൈനിൽ കോറോണ മൂലം മരിച്ചവരുടെ എണ്ണം 47 ആയി. 80 വയസുള്ള സ്വദേശി വനിതയാണ്  മരണപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

Read More

സിയോൾ: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ചർച്ചയ്ക്ക് ഉപയോഗിക്കുന്ന ഒരു സംയുക്ത ലൈസൻ ഓഫീസ് ഉത്തരകൊറിയ തകർത്തതായി സിയോളിലെ അധികൃതർ സ്ഥിരീകരിച്ചു. 2018 ൽ രണ്ട് കൊറിയകളും ആശയവിനിമയം നടത്താൻ സഹായിക്കുന്നതിനായി വീണ്ടും തുറന്നിരുന്നു. ഇരുരാജ്യങ്ങളെയും വിഭജിക്കുന്ന സൈനികവൽക്കരിക്കപ്പെട്ട മേഖലയുടെ ഉത്തരകൊറിയൻ ഭാഗത്തുള്ള കെയ്‌സോംഗ് പട്ടണത്തിലാണ് നാല് നിലകളുള്ള കെട്ടിടം. ദീർഘകാലമായുള്ള രണ്ട് എതിരാളികൾ തമ്മിലുള്ള ബന്ധം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് കാരണം ജനുവരി 30 മുതൽ ലൈസൻ ഓഫീസ് അടച്ചിരുന്നുവെന്ന് ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രാലയം അറിയിച്ചു. അതിനുശേഷം ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.

Read More

മുംബൈ: മഹാരാഷ്ട്രയില്‍ 227 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടുകൂടി സംസ്ഥാനത്ത് ആകെ 3,615 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,388 പൊലീസുകാര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 40 പേർ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതുവരെ 2,187 പേര്‍ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,786 കൊറോണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 178 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 4,128 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

Read More

നാട്ടിലേക്കുപോകാനാകാതെ വിഷമിക്കുന്ന പാക്‌ട് അംഗങ്ങൾക്കും കുടുംബങ്ങൾക്കും , പാലക്കാട്ടുകാർക്കും, യാത്ര ചെയ്യാനാവാതെ വിഷമിക്കുന്ന മറ്റുള്ളവർക്കും വേണ്ടി, ചാർട്ടേർഡ് വിമാനം പറത്താൻ സജ്ജമായതായി, പാക്‌ട് ഭാരവാഹികൾ പ്രഖ്യാപിച്ചു. കൊറോണ കാലഘട്ടത്തിൽ ഭക്ഷണം പോലുമില്ലാതെ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തങ്ങളുമായി കഴിഞ്ഞ മൂന്നു മാസത്തോളമായി നിസ്വാർത്ഥരായി പ്രവർത്തിക്കുന്നവരാണ് പാക്‌ട് ഭാരവാഹികൾ. പ്രായമായവരും ഗർഭിണികളും അടങ്ങുന്ന ഒരുപാടുപേർ യാത്ര ചെയ്‌യാനാകാതെ ബുദ്ധിമുട്ടുന്ന അവസ്ഥ അറിഞ്ഞപ്പോളാണ് ഇങ്ങനെ ഒരാശയം ഉടലെടുത്തതും , അത് പ്രാവർത്തികമാക്കാൻ വേണ്ടി പ്രയത്നിച്ചു തുടങ്ങിയതും. .ജൂലൈ ഒന്നാം വാരത്തിലാണ് ആദ്യ വിമാനം ചാർട്ടേർഡ് ചെയ്യുക . രണ്ടു വയസിന് താഴെ ഉള്ള കുട്ടികൾക്ക് യാത്ര തികച്ചും സൗജന്യമായിരിക്കും.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനങ്ങൾ പൂർണ്ണമായും പാലിച്ച്, ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദർശന വിസകൾ ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, പ്രായമായ പൗരൻമാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്കും, യാത്ര ചെയ്യാൻ…

Read More

കോവിഡ് വിപത്തിൽ പ്രഖ്യാപിച്ച അർഹതപ്പെട്ടവർക്കുള്ള കർമ്മ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഞ്ചാമത്തെ ടിക്കറ്റ്ഫുഡ് വേൾഡ് ഗ്രുപ്പ് മാനേജർ ഹമീദിന്റെ കൈയ്യിൽ നിന്നും  ബിഎംബിഫ് യൂത്ത് വിങ് പ്രസിഡന്റ്  ഷെമീർ ഹംസ ഏറ്റുവാങ്ങിവളരെ ദുരിതമനുഭവിക്കുന്ന ഒരു സഹോദരനാണ് ടിക്കറ്റ് നൽകിയത്റഷീദ് സിംഗപ്പൂർ, നിയാസ് പാൻ അറേബ്യ എന്നിവർ പങ്കെടുത്തു.

Read More

റിയാദ് : സൗദി അറേബ്യയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാതായി സൗദിയിലെ ഇന്ത്യൻ എംബസ്സി വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രം കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ജൂൺ 20 മുതൽ നിർബന്ധമായും എടുത്തിരിക്കണം എന്ന് ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് . മറ്റ് സംസ്ഥാനങ്ങൾക്ക് ഈ നിബന്ധന ബാധകം അല്ല. വന്ദേ ഭാരത് മിഷൻ ഭാഗമായുള്ള വിമാന സർവീസുകൾക്ക് പുറമെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായാണ് ചാർട്ടേഡ് ഫ്ലൈറ്റുകളുടെ പ്രവർത്തനത്തിന് ഇന്ത്യൻ സർക്കാർ അംഗീകാരം നൽകിയത്.

Read More

മനാമ: ബഹ്‌റൈനിൽ ഉപയോഗിച്ച മാസ്‌കുകളും കയ്യുറകളും തെരുവുകളിൽ വലിച്ചെറിയുന്നതിനാൽ ആരോഗ്യത്തിന് അപകടമുണ്ടാകുമെന്നത് കണക്കിലെടുത്ത് ഉദ്യോഗസ്ഥർ കടുത്ത ശിക്ഷ ആവശ്യപ്പെടുന്നു. നിയമങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈനിൽ ഇതിനകം തന്നെ വലിച്ചെറിയുന്നതിനും മറ്റുള്ളവരെ അണുബാധയ്ക്ക് വിധേയമാക്കുന്നതിനും എതിരെ കർശന നിയമങ്ങളുണ്ടെന്ന് അവർ എടുത്തുപറഞ്ഞു. 2019 ലെ ദേശീയ ശുചിത്വ നിയമമനുസരിച്ച്, എല്ലാത്തരം വലിച്ചെറിയലുകൾക്കും ബിഡി 50 നും ബിഡി 300 നും ഇടയിൽ പിഴ ഈടാക്കാം. അതേസമയം ശരിയായ ലൈസൻസോ ശരിയായ ഉപകരണങ്ങളോ ഇല്ലാതെ മാലിന്യമോ അപകടകരമോ ആയ വസ്തുക്കൾ കടത്തുന്നതിന് ബിഡി 500 നും ബിഡി 1,000 നും ഇടയിൽ പിഴ ഈടാക്കും.

Read More

മനാമ : ജൂൺ 20 മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്രചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്നുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അപ്രായോഗികമാണെന്നും , നാടണയാനുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനയുടെ അമിത ചെലവ് താങ്ങുവാൻ സാധിക്കില്ല. ഗർഭിണികളും , മറ്റു രോഗികളുമടക്കം നിരവധിപേരാണ് ചാർട്ടേർഡ് ഫ്ലൈറ്റുകളിലെ യാത്രക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അവരെയെല്ലാം പ്രയാസപ്പെടുത്തുന്ന തീരുമാനമാണിത്. സംസ്ഥാന സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ അപ്രായോഗികമായ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും , പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ‘ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More

തിരുവനന്തപുരം: പ്രവാസികളോട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത് നീചമായ നിലപാടാണെന്നും കൊവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ളനടത്തുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കൊവിഡ് പ്രതിരോധം പരാജയപ്പെട്ടതിലും കൊവിഡിനെ മറയാക്കിയുള്ള അഴിമതിക്കെതിരെയും ബിജെപി സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടി സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം. പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. കൊവിഡ് പരിശോധനകള്‍ കൂടാതെ മുഴുവന്‍ പ്രവാസികളെയും കൊണ്ടുവരണമെന്ന് നിയമസഭ പ്രമേയവും പാസാക്കി. കേന്ദ്രത്തിന്റെ വന്ദേഭാരത്മിഷനിലൂടെ പതിനായിരക്കണക്കിന് പ്രവാസികള്‍ ഇന്ത്യയിലേക്ക് വന്നുതുടങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റി. പ്രവാസി വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് ഇപ്പോള്‍ പറയുന്നത്. മാത്രമല്ല 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ടെസ്റ്റ് റിസള്‍ട്ടുമായി വേണം മടങ്ങിവരാനെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശത്ത് നാലോ അഞ്ചോ ദിവസം കഴിഞ്ഞാല്‍ മാത്രമെ ടെസ്റ്റ് നടത്തി റിസള്‍ട്ടു കിട്ടുകയുള്ളു. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ അവിടെ കോവിഡ് ടെസ്റ്റുനടത്തുകയുമില്ല. പിന്നെങ്ങനെയാണ് കോവിഡ് ടെസ്റ്റ് റിസള്‍ട്ടുമായി…

Read More

മനാമ: കൊറോണ ബാധിച്ചു ബഹ്‌റൈനിൽ ഒരു മരണം കൂടി .ഇതോടെ ബഹ്‌റൈനിൽ കോറോണമൂലം മരിച്ചവരുടെ എണ്ണം 46 ആയി. 75വയസുള്ള സ്വദേശി വനിതയാണ്  മരണപ്പെട്ടത്. എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

Read More