Author: News Desk

മനാമ: ബഹ്‌റൈനിൽ കൊറോണ ചികിത്സയിൽ സ്വദേശി വിദേശി പക്ഷപാതമില്ലയെന്നും, യാതൊരു മുൻവിധിയും കൂടാതെ വിദേശികളെയും നന്നായി ചികിത്സിക്കുന്നതായും ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മാനിയ കോവിഡ് 19 നെ നേരിടാൻ ദേശീയ ടീം നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൃത്യമായ സൗകര്യങ്ങളില്ലാതെ പ്രവാസികളായ കോവിഡ് രോഗികളെ തിരക്കേറിയ സ്ഥലത്ത് ചികിത്സിക്കുന്നതായും, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാക്കുമെന്നുള്ള സ്റ്റാർവിഷൻറെ ചോദ്യത്തിനുള്ള മറുപടി നൽകുക ആയിരുന്നു അണ്ടർസെക്രട്ടറി. https://youtu.be/LO4Vu9DPVx0 ബഹ്‌റൈനിലെ എല്ലാവരെയും കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കുകയാണ് ഉത്തരവാദിത്തമെന്നും, “തിരക്കേറിയ ഒരു കേന്ദ്രത്തിൽ താമസക്കാരെ ചികിത്സിക്കുന്നതിനാൽ ഇത് താമസക്കാരുടെ ആരോഗ്യസ്ഥിതി മോശമാകാൻ ഇടയാക്കും; ഡോ. വലീദ് പറഞ്ഞു.

Read More

ന്യൂഡല്‍ഹി: കൊവിഡ് കേസുകളും മരണവും ഉയരുന്നതിനിടെ ഇന്ന് മുതൽ ഇന്ത്യയിൽ റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും. ഇതിനായി ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56 ശതമാനവും കുടിയേറ്റ തൊഴിലാളികൾ ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ അരലക്ഷം കടന്നു. ഡൽഹിയിലായിരിക്കും കൂടുതൽ പരിശോധനകൾ. രാജ്യതലസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണിത്. അതേസമയം, ഡൽഹിയിൽ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് 2400 രൂപയായി നിജപ്പെടുത്താൻ വിദഗ്ധ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് നൽകി. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 50,193 ആയി. ഇതുവരെ 576 പേർ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോർട്ട് ചെയ്തു.

Read More

കൊച്ചി: ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ തരം ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾക്കുള്ള ക്യാമ്പിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തുമെന്ന് കെസിഎ പറഞ്ഞു. സെപ്തംബറിൽ വിലക്ക് അവസാനിക്കുന്ന താരം ഉടൻ തന്നെ ക്യാമ്പിൽ എത്തിയേക്കും. മുൻപ് ഒത്തുകളിയിൽ പങ്കാളിയായതായി തെളിവില്ലാത്തതിനാൽ സുപ്രിം കോടതി ശ്രീശാന്തിനെ വെറുതെ വിട്ടിരുന്നു. “സെപ്തംബറിലെ വിലക്ക് തീർന്നാൽ ശ്രീശാന്തിനെ കേരള ക്യാമ്പിലേക്ക് വിളിക്കും. ശ്രീശാന്തിൻ്റെ തിരിച്ചു വരവ് ടീമിനു നേട്ടമാണ്. ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന ഏക കടമ്പ”- കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.

Read More

കണ്ണൂര്‍: മട്ടന്നൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ കണ്ണൂര്‍ കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെ.പി സുനിൽ(28) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിലായിരുന്നു. കെ.പി സുനില്‍ ജോലിയിലുണ്ടായിരുന്ന മട്ടന്നൂരിലെ എക്‌സൈസ് ഓഫീസ് അടച്ചുപൂട്ടി. ഓഫീസിലെ 18 ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

Read More

സൗദി :മലപ്പുറം മഞ്ചേരി എളംങ്കൂര് ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്ദുല്ല കുട്ടി റിയാദിൽ നിര്യാതനായി.ലോക്ക് ഡൗണിനെ തുടർന്ന് ജോലിയില്ലാതായതോടെ നാട്ടിൽ പോകാൻ തീരുമാനിക്കുകയും എംബസിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു.അറുപത് വയസ്സായിരുന്നു.

Read More

മനാമ: 2021 ഡിസംബർ 1 മുതൽ 10 വരെ നടക്കുന്ന ബഹ്‌റൈൻ നാലാമത്തെ ഏഷ്യൻ യൂത്ത് പാരാ ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ പാരാലിമ്പിക് കമ്മിറ്റി (എപിസി) വെളിപ്പെടുത്തി. ചടങ്ങിൽ ബഹ്‌റൈൻ നാഷണൽ പാരാലിമ്പിക് കമ്മിറ്റി (എൻ‌പി‌സി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ ദുയിജ് അൽ ഖലീഫ മെഗാ കായികമേളയ്ക്ക് രാജ്യം ആതിഥേയത്വം വഹിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. അത്‌ലറ്റിക്സ്, ബാഡ്‌മിന്റൺ, ബോസിയ, ഗോൾബോൾ, തായ്‌ക്വോണ്ടോ, പവർലിഫ്റ്റിംഗ്, നീന്തൽ, ടേബിൾ ടെന്നീസ്, വീൽചെയർ ബാസ്‌ക്കറ്റ്ബോൾ എന്നിങ്ങനെ ഒമ്പത് കായിക ഇനങ്ങളിൽ 800 ഓളം അണ്ടർ 20 അത്‌ലറ്റുകൾ മത്സരിക്കുമെന്ന് എൻപിസി സെക്രട്ടറി ജനറൽ അലി അൽ മജിദ് പറഞ്ഞു. രാജ്യാന്തര തലത്തിൽ മത്സരിക്കാനും നൂതന സ്ഥാനങ്ങൾ നേടാനും കഴിവുള്ള ബഹ്‌റൈൻ അത്‌ലറ്റുകളെ തയ്യാറാക്കി ലോകത്തെ പാരാലിമ്പിക് ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള എൻ‌പി‌സിയുടെ തന്ത്രം അദ്ദേഹം എടുത്തുപറഞ്ഞു.

Read More

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്നുള്ള മേജര്‍ ജനറല്‍ തല ചര്‍ച്ച അവസാനിച്ചു. ഇതു സംബന്ധിച്ച് ഇനിയും ചര്‍ച്ചകള്‍ തുടരും. ഗാല്‍വാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ പ്രകോപനം ആസൂത്രിതമാണെന്നും, ഇരു രാജ്യങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദി ചൈനയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. പ്രകോപനമുണ്ടായാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേജര്‍ ജനറല്‍ തല ചര്‍ച്ചയിലൂടെ പ്രശനം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ.

Read More

മനാമ: ബഹറിനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടികൾ കർശനമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനു ശേഷം ബഹ്‌റൈനിൽ മാസ്ക്കുമായി ബന്ധപ്പെട്ട് 4,735 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻറ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. നിയമലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനറൽ സെക്യൂരിറ്റി പ്രസിഡൻസിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് തുടരുന്നു. കോവിഡ്-19 ന്റെ വ്യാപനം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കർശന നടപടികൾ കൈകൊള്ളുന്നത്. നോർത്ത് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 1,579 ലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 1,166 ലംഘനങ്ങളും മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 958 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 803 ലംഘനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനറൽ സെക്യൂരിറ്റിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻസ് ഡിപ്പാർട്ട്മെൻറ് 167 ലംഘനങ്ങളും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പോർട്സ് സെക്യൂരിറ്റി 62 ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.…

Read More

കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ജൂൺ 20ന് ശേഷം എത്താനാവില്ല എന്ന സംസ്ഥാനത്തിന്റെ വ്യവസ്ഥ മൂലം വിമാന സർവ്വീസ് നിർത്തേണ്ടി വരുമെന്ന് വി മുരളീധരൻ. കേരളത്തിന്റെ തെറ്റായ നിലപാട് തിരുത്തണം എന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

Read More