Author: News Desk

തൊടുപുഴ: സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണത്തില്‍ മൂന്നു വയസുകാരിക്ക് ദേഹമാസകലം പരിക്കേറ്റു. ഇടുക്കി ചെറുതോണി മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജു പോളിന്റെ മകള്‍ നിത്യക്കാണ് പരിക്കേറ്റത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വനമേഖലയോടു ചേര്‍ന്നാണ് ഇവരുടെ വീട്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്ന സമയത്തായിരുന്നു ആക്രമണം. തൊടുപുഴ റേഞ്ചില്‍പെട്ട വേളൂര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം. അടുത്ത കാലത്തായി ഈ കുരങ്ങിനെ പ്രദേശത്ത് തുടര്‍ച്ചയായി കണ്ടു വരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

Read More

തൊടുപുഴ∙ ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടമായ കുട്ടിക്കർഷകന് സഹായവുമായി സുമനസുകൾ. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്നും അറിയിച്ചു. പി.ജെ.ജോസഫ് എംഎൽഎ ഒരു പശുവിനെ നൽകുമെന്നും അറിയിച്ചു. അബ്രഹാം ഓസ് ലര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടന്‍ ജയറാമും സഹായം നല്‍കുമെന്ന് രാവിലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പത്താം ക്ലാസ് വിദ്യാർഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യുബെന്നിയെയും കുടുംബത്തെയും സന്ദർശിച്ച ജയറാം ചെക്ക് കൈമാറി. ഇവർ അനുഭവിച്ച സമാന അനുഭവം ആറ് വർഷം മുമ്പ് അനുഭവിച്ചതാണെന്ന് ജയറാം പറ‍ഞ്ഞു. ‘‘ ഒരു ദിവസം പെട്ടെന്ന് ഒരു കിടാവ് വീണു വയറ് വീർത്തു ചത്തു. 22 പശുക്കളാണ് രാവിലെ മുതൽ വൈകിട്ടു വരെയുള്ള സമയത്തിൽ ചത്തത്. വിഷമുള്ള യാതൊരു ഭക്ഷണവും പശുക്കൾക്ക് കൊടുത്തിരുന്നില്ല. അതിനാൽ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല. വിഷാംശമാണ് മരണകാരണമെന്നാണ് പരിശോധനാ ഫലങ്ങളിൽ നിന്ന് കണ്ടെത്തി. പശുക്കളെ ഞാനും ഭാര്യയും മക്കളും നേരിട്ട് പോയി കണ്ടാണ് വാങ്ങിയിരുന്നത്.…

Read More

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ് എന്‍ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്‌ന മന്‍സിലില്‍ ജസീം സുലൈമാന്‍ (31) എന്നിവരാണ് മരിച്ചത്. ജസീമിന്റെ ഭാര്യ ഷിഫ്‌ന ഷീന അബ്ദുല്‍ നസീര്‍, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷാര്‍ജയിലെ അല്‍ ദൈത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

Read More

കൊച്ചി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് കേന്ദ്ര അവഗണനയ്‌ക്കെതിരെയാണെന്നും അതില്‍ കോണ്‍ഗ്രസിന് എന്താണ് നീരസമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനയെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി കോണ്‍ഗ്രസിന് കേരള വിരുദ്ധവികാരമാണെന്നും കൊച്ചിയിലെ നവകേരള സദസ്സില്‍ ആരോപിച്ചു. ‘ഈ പരിപാടിയുമായി സഹകരിക്കുന്നില്ല എന്ന് നമ്മുടെ നാട്ടിലെ പ്രതിപക്ഷം പ്രഖ്യാപിക്കുന്ന നിലയുണ്ടായി. ഈ പരിപാടിയില്‍ പ്രതിപക്ഷത്തിന് വിയോജിപ്പുള്ള ഏതുഭാഗമാണ് ഉള്ളതെന്ന് ഇന്നേവരെ പ്രതിപക്ഷത്തിന് ബഹുജനങ്ങളുടെ മുന്നില്‍ പറയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കണ്ടത് തുടക്കം മുതല്‍ എല്ലായിടങ്ങളിലും ഈ ബഹിഷ്‌കരിച്ചവരുടെ വിവിധ തലങ്ങളിലുള്ള നേതാക്കള്‍ നവകേരള സദസ്സുമായി സഹകരിക്കുന്നതാണ്.’ -പിണറായി വിജയന്‍ പറഞ്ഞു. അതിനിടെ, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസ്സിനായി കോലഞ്ചേരിയിലേക്ക് പോകുന്ന വഴിയാണ് പുത്തന്‍കുരിശില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍…

Read More

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് ജെസ്‌നാ മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ ലോക്കല്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിബിഐ. വര്‍ഷങ്ങളായി പല തരത്തില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും വ്യക്തമാക്കി അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിനെതിരെ വിമര്‍ശനം. ജെസ്‌നയെ കാണാതായതിന് തൊട്ടുപിന്നാലെയുള്ള നിർണായകമായ ആദ്യ മണിക്കൂറുകള്‍ പൊലീസ് കളഞ്ഞു. ജെസ്‌നയെ കണ്ടെത്താന്‍ 48 മണിക്കൂറിനുള്ളില്‍ പൊലീസ് ഒന്നും ചെയ്തില്ല. ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. അങ്ങനെ ഒരു തെളിവും ലഭിച്ചിരുന്നില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്നാ മരിയ ജെയിംസിനെ 2018 മാര്‍ച്ച്…

Read More

മനാമ : യുവ ഫുട്ബോൾ പ്രതിഭകളുടെ സമഗ്രമായ വികസനത്തിനായി പ്രവർത്തിക്കുന്ന ഗ്രോ ഫുട്ബോൾ അക്കാദമിയുടെ സാങ്കേതിക ഉപദേശകനായി ഐ എസ് എൽ ഈസ്റ്റ് ബംഗാൾ കോച്ചും എ.എഫ്.സി പ്രോ ലൈസൻസ് ഹോൾഡറുമായ കോച്ച് ബിനോ ജോർജിനെ നിയമിച്ചു. ഇതോടെ ബഹ്റൈനിലെയും ജിസിസിയിലെയും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സാധ്യമായ എല്ലാ ക്ലബ്ബുകളിലെയും കുട്ടികൾക്ക് ഐഎസ്എല്ലിൽ എത്താനുള്ള സാഹചര്യം ഒരുക്കുമെന്നും ബഹറിനിലെ കുട്ടികൾക്കായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് ട്രയൽ സെക്ഷൻ ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ക്ലബ്ബുകളിൽ കുട്ടികൾക്ക് അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുകയാണെന്നാണ് ഗ്രോ ഫുട്ബോൾ അക്കാദമി പ്രസിഡന്റും ഗ്രോ സ്പോർട്സ് മാനേജിങ് ഡയറക്ടറുമായ ഷബീർ പറഞ്ഞു. വിദേശ താരം ഗബ്രിയേൽ ഗ്രോ ആണ് അക്കാദമിയുടെ മുഖ്യ പരിശീലകൻ ഫിസിയോതെറാപ്പിസ്റ്റും യൂത്ത് ഹെഡ് കോച്ചുമായ മുഹമ്മദ് പട്ല, ഗ്രാസ് റൂട്ട് ഹെഡ് കോച്ച് ഷഹസാദ് എന്നിവരും അക്കാദമിയില്‍ പ്രവർത്തിക്കുന്ന. ബിനോ ജോർജ്, ഗ്രോ ഫുട്ബോൾ അക്കാദമി ഭാരവാഹികളായ അബ്ദുള്ള,…

Read More

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്‌മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ  ‘ഒപ്പരം ‘ പുതുവത്സര,കൃസ്തുമസ്  ആഘോഷ പരിപാടി ജനുവരി 12 ന്  മനാമ കെ എം സി സി  ഹാളിൽ വച്ച് നടക്കും.  എഴുത്തുകാരനും കവിയും അവതാരകനുമായ  നാലപ്പാടം പദ്മനാഭൻ വിശിഷ്ടാതിഥി ആയിരിക്കും.പത്മശ്രീ മലയാള സകല കലാശാല ചെയർമാൻ കൂടിയായ നാലപ്പാടം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയാണ്. ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ വിവിധ കലാപരിപാടികളും, കാസർഗോഡ് ജില്ലക്കാർ ഉൾപ്പെട്ട ബഹ്‌റൈനിലെ നാടൻപാട്ട് കൂട്ടായ്മയായ സഹൃദയ നാടൻപാട്ട് കൂട്ടത്തിന്റെ പരിപാടികളും ഉണ്ടായിരിക്കും. അംഗത്വ വാരാചരണം നടക്കുന്നതിന്റെ പരിസമാപ്‌തി കൂടിയാണ് ഈ  സംഗമം. എല്ലാ കാസർഗോഡ് നിവാസികളും ഈ  പരിപാടിയിൽ സംബന്ധിക്കണമെന്ന്പ്രസിഡണ്ട് രാജേഷ് കോടോത്ത്,സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് എന്നിവർ അഭ്യർഥിച്ചു.

Read More

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റൺവേയിൽവച്ച് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും ജപ്പാന്‍ കോസ്റ്റ് ഗാർഡിന്റെ വിമാനവും കൂട്ടിയിടിച്ചു തീപിടിച്ചു. കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന 5 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഒരാളെ രക്ഷപ്പെടുത്തി. ഇയാൾ വിമാനത്തിന്റെ പൈലറ്റാണെന്നും അതീവ ഗുരുതരനിലയിലാണെന്നുമാണ് റിപ്പോർട്ട്. റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹൊക്കൈയ്‌ഡോ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെഎഎല്‍–516 വിമാനത്തില്‍ 379 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. https://youtu.be/GlqlXwB6jF4 ഇവരെ അടിയന്തരവാതിലിലൂടെ സുരക്ഷിതമായി പുറത്തിറക്കി. ആദ്യം വന്ന വിഡിയോകളിൽ വിമാനത്തിന്റെ ചിറകിന്റെ ഭാഗത്താണ് തീ കണ്ടത്. ഒരു മണിക്കൂറിനുശേഷം വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. സമീപനഗരമായ സാപ്പോറോയിലെ ഷിൻ ചിറ്റോസ് വിമാനത്താവളത്തിൽനിന്നുള്ള പറന്നുയർന്ന എയർബസ് എ–350 വിമാനമാണ് ജപ്പാൻ എയർലൈൻസിന്റേത്. ഭൂചലനമുണ്ടായ മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ പോയ കോസ്റ്റ് ഗാര്‍ഡ് വിമാനമായ എംഎ–722 ബൊംബാർഡിയർ ഡാഷ് –8 വിമാനമാണ്…

Read More

മനാമ: പുതുവത്സരം പ്രമാണിച്ച് ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഒരാഴ്ച നീളുന്ന പ്രത്യേക ആരോഗ്യ പരിശോധന പാക്കേജ് ആരംഭിച്ചു. 10 ദിനാറിന് വിറ്റാമിന്‍ ഡി, ടിഎസ്എച്ച്, ലിപിഡ് പ്രൊഫൈല്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്ജിപിടി, എച്ച്‌പൈലേറി, യൂറിന്‍ അനാലിസ് എന്നീ പരിശോധനകള്‍ അടങ്ങിയതാണ് സ്‌പെഷ്യല്‍ ഹെല്‍ത്ത് പാക്കേജ്. താരതമ്യേനെ ചെലവേറിയ ഈ ലാബ് പരിശോധനകള്‍ പാക്കേജില്‍ 75 ശതമാനം ഡിസ്‌കൗണ്ടിലാണ് ലഭ്യമാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഈ മാസം എഴുവരെയാണ് പാക്കേജ്. പ്രമേഹം, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിടി, ടിഎസ്ച്ച് എന്നിവ കൃത്യമായി പരിശോധിക്കുന്നത് ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ നേരത്തെ മനസിലാക്കാനും അതിനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താനും സഹായിക്കും. 8-10 മണിക്കൂര്‍ ഫാസ്റ്റിംഗില്‍ ഈ പരിശോധനകള്‍ നടത്തുന്നതാണ് അഭികാമ്യം. എല്ലാ പ്രവാസികളും ഈ അവസരം വിനിയോഗിക്കണമെന്ന് മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഷിഫാ അൽജസിറാ ആശുപത്രി ലാബിലാണ് ഈ പരിശോധനകൾ നടത്തുന്നതെന്നും…

Read More

ഹൂസ്റ്റൺ: മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ ആഭിമുഖ്യത്തിൽ മാഗ് ഹോളീഡേ ഗാല 2023 എന്ന ക്രിസ്മസ് ന്യു ഇയർ പരിപാടി സ്റ്റാഫ്‌ഫോർഡിലെ ഇമ്മാനുവേൽ സെന്ററിൽ വച്ച് ഡിസംബർ 29ന് അതിവർണ്ണാഭമായി നടത്തപ്പെട്ടു. ഹ്യുസ്റ്റണിലെ നിരവധി കലാകാരന്മാർ അണിനിരന്ന ഒരു ദൃശ്യ വിസ്മയം ആയിരിന്നു ഇതെന്ന് പ്രോഗ്രാം ആസ്വദിച്ച എല്ലാവരും സാക്ഷ്യപ്പെടുത്തി. ശ്രുതി മധുരമായ ഗാനങ്ങളും നയന മനോഹരങ്ങളായ നൃത്തനൃത്യങ്ങളുമായി മാഗ് ഹോളിഡേ ഗാല ഒരു അവിസ്മരണീയമായ മുഹൂർത്തമായിരുന്നു ഹൂസ്റ്റൺ മലയാളികൾക്കായി കാഴ്ചവച്ചത്. പ്രസിഡൻറ് ജോജി ജോസഫ് , സെക്രട്ടറി മേവിൻ ജോൺ എബ്രഹാം പ്രോഗ്രാം കോഡിനേറ്റർ ആൻറണി ചെറു എന്നിവരുടെ നേതൃത്വത്തിൽ അസോസിയേഷൻറെ എല്ലാ ബോർഡ് ഓഫ് ഡയറക്ടേഴ്സും ഒരുമിച്ചു നിന്നതിന്റെ പ്രതിഫലനമായിരുന്നു ഈ വിജയം എന്ന് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പറഞ്ഞു. ഇമ്മാനുവൽ മാർത്തോമ ഇടവക അസിസ്റ്റൻറ് വികാർ റവ:സന്തോഷ് തോമസ് ക്രിസ്മസ് സന്ദേശം നൽകി. മെവിൻ ജോൺ എഴുതി സംവിധാനം ചെയ്യുന്ന “ശിംശോൻ ദി…

Read More