Author: News Desk

മനാമ: വന്ദേഭാരത്മിഷന്റെ ഭാഗമായി സ്പെഷ്യൽ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX 1574 കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രണ്ടു കുട്ടികൾ ഉൾപ്പടെ 181 യാത്രക്കാരാണ് ഇതിൽ ഉണ്ടായിരുന്നത്.

Read More

ന്യൂഡല്‍ഹി: യോഗ പരിശീലിക്കുന്നവര്‍ക്ക് കൊറോണ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്ക് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു മാധ്യമങ്ങളോട് പറഞ്ഞു. ലോകമെമ്പാടും യോഗാഭ്യാസനം പ്രചരിപ്പിക്കുന്നത് കൊറോണവൈറസിനെതിരായ പോരാട്ടത്തിന് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ചെന്നൈ: ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Read More

ബഹറിനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 61 ആയി. 52 വയസ്സുള്ള വിദേശിയാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 60 ആയി. 55 വയസ്സുള്ള വിദേശിയാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം ഇദ്ദേഹത്തിന്റെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് റോഡിലൂടെ മടങ്ങുമ്പോൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതിന് ശേഷം ഇന്ത്യൻ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. ഷീജ ജോസഫ് എന്ന സ്ത്രീക്കാണ് റാസ് റുമാനിൽ വച്ച് ആക്രമണം ഉണ്ടായത്‌.

Read More

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ‘റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റി’ല്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഗാല്‍വന്‍ താഴ് വരയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. ഇതോടെ അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ സൈന്യത്തിന് ആയുധമെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ലഭിച്ചിരിക്കുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ ജവാന്‍മാര്‍ പിന്തുടര്‍ന്നു പോന്നിരുന്ന പ്രധാന നിയന്ത്രണങ്ങളില്‍ ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ അടിയന്തിര സാഹചര്യത്തില്‍ ജവാന്‍മാര്‍ക്ക് ആയുധമുപയോഗിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് ലഭിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റില്‍ മാറ്റം വരുത്തിയതോടെ നീചമായ ചൈനീസ് ആക്രമണത്തിന് മുന്നില്‍ ശക്തമായി പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Read More

മസ്കറ്റ്: ഒമാനില്‍ ഹൃദയാഘാതം മൂലം ആലപ്പുഴ ജില്ലയിലെ മാന്നാർ കുട്ടംപേരൂർ സ്വദേശി കണ്ണൻ ശ്രീജിത്ത് മരിച്ചു. മരണാനന്തര നടപടികൾക്കായി മൃതശരീരം സലാല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാനിലെ സലാലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ്‌ ഇവിടെ തന്നെ ചെയ്യണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവ് പുറപ്പെടുവിച്ച ഇന്നത്തെ സാഹചര്യത്തിൽ ജൂൺ 25 വരെ ടെസ്റ്റ്‌ ചെയ്യാതെ തന്നെ പ്രവാസികൾക്ക് നാട്ടിൽ ഇറങ്ങാമെന്ന സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് ഇവിടുത്തെ സ്കൂളുകൾ ജൂൺ അവസാനം അടക്കുന്നത്‌ കൊണ്ട് ഒരു താത്കാലിക ക്രമീകരണം എന്ന നിലയിൽ ജൂലൈ ആദ്യവാരത്തിലേക്കെങ്കിലും കോവിഡ് ടെസ്റ്റ്‌ ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം നീട്ടണമെന്നും, തുടർ പഠനത്തിനും എന്തെങ്കിലും ചികിത്സകൾക്കുമായി വളരെ അത്യാവശ്യമായി നാട്ടിൽ പോകാൻ കാത്തു നിൽക്കുന്ന ചില വിദ്യാർത്ഥികൾക്ക് അത് വളരെയേറെ സഹായകരമാകുമെന്നും അത്യാവശ്യമായി നാട്ടിലേക്ക് തിരിക്കാനുള്ള അവരുടെ കാത്തിരിപ്പിനൊടുവിലെ വലിയ ഒരു കടമ്പ തന്നെ ഇത് മൂലം ഇല്ലാതാകുമെന്നും യു. പി.പി മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടതായി ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ അറിയിച്ചു.

Read More