Author: News Desk

സൗദി: 4 ബില്യൺ ഡോളറിന്റെ പ്രാരംഭ മൂലധന നിക്ഷേപത്തോടെ ടൂറിസം വികസന ഫണ്ട് ആരംഭിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി ടൂറിസം മന്ത്രാലയം അറിയിച്ചു. സ്വകാര്യ, നിക്ഷേപ ബാങ്കുകളുമായി സഹകരിച്ച് ടൂറിസം മേഖലയെ വികസിപ്പിക്കുന്നതിനായി ടൂറിസം വികസന ഫണ്ട് ഇക്വിറ്റി, ഡെബ്റ്റ് ഇൻവെസ്റ്റ്മെന്റ് വാഹനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read More

സലാല: കോവിഡ് വ്യാപനത്തെ തുടർന്ന് മധ്യ സലാല മേഖലയിലെ വാണിജ്യ മാർക്കറ്റ് പ്രദേശത്ത് ഐസൊലേഷൻ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ജൂലൈ 7 വരെയാണ് ഐസൊലേഷൻ തുടരുന്നത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ നടപടിയിൽ എല്ലാരും സഹകരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

Read More

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകുന്നു. കഴിഞ്ഞ ദിവസം ഫാവിപിരാവിറിന്റെ ഗുളികകള്‍ പുറത്തിറക്കിയതിനു പിന്നാലെ റെംഡിസീവറിന്റെ മരുന്നും അടുത്തുതന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോയാണ് മരുന്ന് വികസിപ്പിക്കുന്നത്.

Read More

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) വിദ്യാർത്ഥികൾ ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ഓൺ‌ലൈനായി ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിച്ചു. കോവിഡ് -19 മാർഗനിർദ്ദേശങ്ങൾ കാരണം വിദ്യാർത്ഥികൾ വീടിനകത്തുനിന്നു അവരുടെ യോഗ പരിശീലനം ഓൺലൈനിൽ നൽകുകയായിരുന്നു. ഈ വിഡിയോ സ്കൂൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്താൻ സഹായിക്കുന്ന വിവിധ യോഗ മുറകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പങ്കെടുത്തവരെ യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ പരിചയപ്പെടുത്തി. കോവിഡ് -19 രോഗവുമായി ബന്ധപ്പെട്ട ആശങ്കകൾ കണക്കിലെടുത്ത്, ഈ വർഷത്തെ യോഗ ദിനത്തിന്റെ ആശയം ‘വീട്ടിലിരുന്നു നിങ്ങളുടെ കുടുംബത്തോടൊപ്പം യോഗ ചെയ്യുക എന്നതായിരുന്നു ‘. കായികാധ്യാപകൻ ആർ ചിന്നസാമി വിവിധ യോഗ ആസനങ്ങളെക്കുറിച്ച് സന്ദേശം നൽകി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ യോഗാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു . കൊറോണ പകർച്ചവ്യാധിയുടെ ഈ ക്ലേശകരമായ സമയത്തു നാമെല്ലാവരും നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. ആയതിനാൽ നാമെല്ലാവരും യോഗ അഭ്യാസത്തെ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നു പ്രിൻസ് നടരാജൻ പറഞ്ഞു. “ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഭാവി…

Read More

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്നു.68 വയസായിരുന്നു.

Read More

ബര്‍ലിന്‍: ജര്‍മ്മനിയിലെ ഗട്ടര്‍സ്ലോവിലെ ഹീല്‍ഫെഡ് പ്രദേശത്തെ ഇറച്ചി സംസ്‌ക്കരണ ശാലയില്‍ നിന്നും കൊറോണ പകര്‍ന്ന 1000 പേര്‍ ചികിത്സ യില്‍. ജര്‍മ്മനിയിലെ ഏറ്റവും വലിയ മാംസ സംസ്ക്കരണ കമ്പനിയായ ടോണീസിലെ 1000 തൊഴിലാളി കള്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആകെ 6500 തൊഴിലാളികളാണ് സ്ഥാപനത്തിലുള്ളത്, ഇതിൽ 3000 തൊഴിലാളികളെ പരിശോധിച്ചതില്‍ നിന്നുമാണ് 1000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.

Read More

റിയാദ്: കൊറോണ മൂലം സൗദി അറേബ്യയിലെ റിയാദില്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ മരിച്ചു.റിയാദില്‍ ഡ്രൈവറായിരുന്നു ഇയാൾക്ക് 34 വയസായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സി. ഒരു മകനുണ്ട്.

Read More

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പട്രോളിംഗ് വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കും. പട്രോളിംഗ് വാഹനങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. അതോടൊപ്പം മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

Read More

മനാമ: കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 133 പേരിൽ 5 പേർ ബഹ്‌റൈനിൽ നിന്നും എത്തിയവർ. ജി.സി.സി.രാജ്യങ്ങളിൽ നിന്നും എത്തിയ 78 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. (കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിന്‍-5, ഒമാന്‍-5, ഖത്തര്‍-2). ഇതോടെ ബഹ്‌റൈനിൽ നിന്നും യാത്ര ചെയ്ത യാത്രക്കാരിൽ ആർക്കൊക്കെ കോവിഡ് പകർന്നിട്ടുണ്ടെന്ന് വരും ദിനങ്ങളിൽ അറിയാൻ കഴിയും.

Read More

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിന്‍-5, ഒമാന്‍-5, ഖത്തര്‍-2, ഈജിപ്റ്റ്-1, ജീബൂട്ടി-1) 43 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (തമിഴ്‌നാട്-17, മഹാരാഷ്ട്ര-16, ഡല്‍ഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, ഹരിയാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3…

Read More