തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്ട്രോള് റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പട്രോളിംഗ് വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കും. പട്രോളിംഗ് വാഹനങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. അതോടൊപ്പം മൈക്ക് അനൗണ്‍സ്മെന്റ് നടത്തി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും.
ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.