Author: News Desk

അബുദാബി: ചൊവ്വാഴ്ച മുതൽ എല്ലാ താമസക്കാർക്കും നഗരത്തിൽ സഞ്ചരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അബുദാബി കുറച്ചിട്ടുണ്ട്. എന്നാൽ വിദേശികൾക്ക് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഒരാഴ്ച പെർമിറ്റില്ലാതെ എമിറേറ്റിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു.

Read More

പ്രവാസികൾക്കായി ഏറെ കൊട്ടിഘോഷിച്ചും, കോടികൾ ചിലവഴിച്ചും ഉണ്ടാക്കിയ ലോക കേരള സഭ കൊറോണ വന്നപ്പോൾ എവിടെയെന്നു പി.കുഞ്ഞാലികുട്ടി എം.പി. വാർത്ത സമ്മേളനത്തിൽ ചോദിച്ചു. ഈ സഭ ഉണ്ടാക്കിയത് പ്രവാസി ചിട്ടി ഫണ്ടിന് വേണ്ടി ആയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.സാധാരണക്കാരനെ ഗൾഫ് മലയാളികൾ ഏറെ പ്രതിസന്ധിയിലായ സന്ദർഭത്തിൽ ലോക കേരളം സഭയെ കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Read More

കരിപ്പൂര്‍: യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണം കടത്തിയ നാല് പേരെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇവരില്‍നിന്ന് മൂന്ന് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവും, ‌ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായിൽ നിന്നെത്തിയ മൂന്ന് പേരില്‍നിന്ന് ഒന്നരകിലോയിലേറെ സ്വര്‍ണവും പിടികൂടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചാർട്ടേർഡ് വിമാനങ്ങളിലാണ് സ്വർണ്ണക്കടത്ത് നടക്കുന്നത്.

Read More

മനാമ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ സഹകരണത്തോടെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ നാല് ഏഷ്യൻ കവർച്ചാ സംഘത്തെ അറസ്റ്റു ചെയ്തു. മോഷണത്തിന് ഇരയായ വ്യക്തിയുടെ ഒരു സുഹൃത്തിനോട് അവനെ പിന്തുടരാനും ആക്രമിക്കാനും കവർച്ച സംഘം സമ്മതിച്ചതിന് ശേഷം, അയാളിൽ നിന്ന് 2500 ബഹ്‌റൈൻ ദിനാർ പിടിച്ചു പറിക്കുകയും ചെയ്തു. 43, 42, 34, 30 വയസുള്ളവരാണ് പ്രതികൾ. കേസിൻറെ അന്വേഷണം പ്രതികളെ അറസ്റ്റുചെയ്യുന്നതിനും മോഷ്ടിച്ച പണം കണ്ടുകെട്ടുന്നതിനും കാരണമായി. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കാൻ നിയമനടപടികൾ സ്വീകരിച്ചു വരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 64 ആയി. 90 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

യു.എ.ഇ.: അബുദാബി കെഎംസിസി.യുടെ സൗജന്യ ചാർട്ടേഡ് വിമാനം ജൂൺ 22 ന്. ജൂൺ 22ന് ഇത്തിഹാദ് എയർവേസിന്റെ ഇ.വൈ.254 വിമാനം പറക്കുന്നത് തികച്ചും അർഹാരായ 180 ഓളം യാത്രക്കാർക്ക് പരിപൂർണ സൗജന്യമൊരിക്കിയിട്ടാണ്.യാത്രക്കാരിൽ ഏറ്റവും പ്രായമേറിയവർക്ക്‌ ബിസിനസ് ക്ലാസ് സൗകര്യം നൽകും. മുഴുവൻ യാത്രക്കാർക്കുമുള്ള പി.പി.ഇ കിറ്റ് ഉൾപ്പെടെ കെഎംസിസി. നൽകുകയാണ്. അബുദാബി കെഎംസിസി. യുടെ പ്രവർത്തകരും , വിവിധ ജില്ലാ മണ്ഡലം കമ്മിറ്റികളും , നിരവധി വ്യവസായികളും, സ്ഥാപനങ്ങളും ഈ ഉദ്യമത്തിന് പിന്തുണ നൽകി. ഇതോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ വാർത്തസമ്മേളനത്തിൽ അബൂദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജന സെക്ര അഡ്വ. കെവി മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ അസീസ് കാളിയാടൻ, ബഷീർ ഇബ്രാഹിം, ഇ ടി മുഹമ്മദ് സുനീർ, കെകെ അഷ്‌റഫ്, മജീദ് അണ്ണാൻതൊടി, എ സഫീഷ്, റഷീദ് പട്ടാമ്പി, അബ്ദുല്ല കാക്കുനി, എഞ്ചിനീയർ സി സമീർ, റഷീദ് അലി മമ്പാട്, വിപി മുഹമ്മദ് ആലം, അഷ്‌റഫ് പൊന്നാനി, കുഞ്ഞിമുഹമ്മദ് തൃശൂർ,…

Read More

കോട്ടയം: കാണാതായ പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയുടെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റില്‍ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലത്തെ ശുശ്രൂഷകള്‍ക്ക് ശേഷം പുറത്തു പോയ വൈദികനെ പിന്നീട് കാണാതാകുകയായിരുന്നു. രാത്രി ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പള്ളിയോട് ചേര്‍ന്നുള്ള വീട്ടിലാണ് വൈദികന്‍ താമസിക്കുന്നത്. കാര്‍ എടുക്കാതെയാണ് വൈദികന്‍ പുറത്ത് പോയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വൈദികന്റെ മൊബൈല്‍ ഫോണ്‍ താമസിക്കുന്ന മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സൈലന്റ് മോഡിലായിരുന്നു മൊബൈല്‍ ഫോണ്‍. മുറിയുടെ വാതിലുകള്‍ ചാരിയ നിലയിലായിരുന്നു. വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. വൈദികനെ കാണാതായതിന് ശേഷം പള്ളിയിലെ സിസി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നു. പോലീസ് അന്യഷണം ആരംഭിച്ചു.

Read More

മുംബൈ: ഇന്ത്യ -ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനിയുമായി ഒപ്പുവെച്ച മൂന്ന് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച അയ്യായിരം കോടിയുടെ കരാറാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും, ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും ശിവസേന പിന്തുണക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചൈനീസ് കമ്പനികളുമായി ‘മാഗ്നെറ്റിക്ക് മഹാരാഷ്ട്ര 2.0’ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. എന്നാല്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനികളുമായുള്ള കരാര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരവിപ്പിച്ചത്.ചൈനീസ് കമ്പനികളുമായി കരാറുകളില്‍ ഒപ്പുവെയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി അറിയിച്ചു.

Read More

മനാമ: ലാളിത്യത്തിൻെറ ജീവിച്ചിരിക്കുന്ന പ്രതിഭാസം കെ.പി.സി.സി.ജന: സിക്രട്ടറി യും ഐ എൻ ടി യു സി നേതാവുമായ കണ്ണൂർ മുൻ ഡി.സി.സി.പ്രസിഡൻറ് കെ.സുരേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഐ.സി.സി കണ്ണൂർ ജില്ലാ കമ്മറ്റി പ്രമേയം അവതരിപ്പിച്ചു. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ മതേതര ജനാതി പത്യത്തിൽ ഊന്നൽ നൽകി കോൺഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന മുന്നണി പോരാളികളിൽ പ്രധാനിയായ സുരേന്ദ്രൻ എന്നും പ്രവർത്തകർക്ക് ആ വേശമായിരുന്നു.അദ്ദേഹത്തിൻ്റെ വിയോഗം പ്രസ്ഥാനത്തിന് തീരാനഷ്ടവുമാണെന്നും അനുശോചന പ്രമയത്തിൽ പറയുന്നു.ഒ.ഐ.സി.സി. ഗ്ലോബൽ ജന:സിക്രട്ടറി രാജു കല്ലുംപുറം, നാഷണൽ പ്രസിഡൻ്റ് ബിനു കുന്നന്താനം, ജില്ലാ കമ്മറ്റി നേതാക്കളായ രവി കണ്ണൂർ, ഫിറോസ് അറഫ, മുനീർ കൂരൻ, അശറഫ് സാബിറാസ്, പ്രജിത്, ശിബിൻ മുനീർ എന്നിവർ പ്രമേയത്തിൽ അനുശോചനം. രേഖപ്പെടുത്തി.

Read More

കണ്ണൂര്‍: കൊറോണയെ മറയാക്കി ദുബായിൽ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വരണ്ണക്കടത്ത് നടത്തിയ മലപ്പുറം സ്വദേശിയായ ഉസ്മാനെ കസ്റ്റംസ് പിടികൂടി. അര്‍ദ്ധരാത്രി എത്തിയ ഫ്ളൈ ദുബായ് വിമാനത്തിലാണ് 432 ഗ്രാം സ്വര്‍ണം, ഏകദേശം 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ്കൊണ്ടുവന്നത്.അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ പ്രതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

Read More