Author: News Desk

ന്യൂഡല്‍ഹി : സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ നിന്നും ഇന്ത്യ-ചൈന സൈനികര്‍ പിന്‍വാങ്ങാന്‍ ധാരണ ആയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11.30 യോടെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ചൈനീസ് പ്രദേശമായ മോള്‍ഡോയില്‍ വെച്ചായിരുന്നു ചര്‍ച്ച. ഏകദേശം 11 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇന്ത്യ ചൈനീസ് പ്രകോപനത്തില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

Read More

കൊല്ലം : പുനലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ലഹരിമരുന്ന് കേസില്‍ പിടിയിലായ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്

Read More

ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനത്തെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ 38 കാരിയായ യുവതിയെ തിങ്കളാഴ്ച ബലാത്സംഗം ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സെക്ഷൻ 376 പ്രകാരം പരാതി രജിസ്റ്റർ ചെയ്തത് പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് കോടതി ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്ന് രജിസ്റ്റർ ചെയ്ത പരാതിയിൽ പറയുന്നു. കോടതി ജീവനക്കാരനായ പ്രതി, റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസിനോടും പറഞ്ഞതിനെ തുടർന്ന് ബലാത്സംഗത്തിനിരയായ 38 കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Read More

ന്യൂഡല്‍ഹി: ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിനായി ബാങ്കുകള്‍ വഴി സര്‍ക്കാര്‍ വായ്പയായി തുക അനുവദിച്ചു. 75,000 കോടി രൂപയാണ് ഇതിനായി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്. കേന്ദ്രം പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് സംരംഭകർക്ക്‌ പണം അനുവദിക്കുന്നത്. 42,739.12 കോടി രൂപ പൊതുമേഖല ബാങ്കുകള്‍ വഴിയും, 32,687.27 കോടി രൂപ സ്വകാര്യ ബാങ്കുകള്‍ വഴിയുമാണ് അനുവദിച്ചിരിക്കുന്നത്.

Read More

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2,000 കോടി രൂപ അനുവദിച്ചു. പിഎം-കെയേഴ്‌സില്‍ നിന്നും 50,000 ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനായി 2,000 കോടി രൂപയാണ് നീക്കിവെച്ചിരുന്നത്.മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച 50,000 വെന്റിലേറ്ററുകൾ വാങ്ങുന്നതിനു ഏകദേശം 2000 കോടി രൂപ ചെലവ് വരും എന്നാണ് കണക്കാക്കുന്നത്. തൊഴിലാളികളുടെ താമസ, ഭക്ഷണ, ചികിത്സ, യാത്ര എന്നിവ സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് 1,000 കോടി രൂപ നീക്കി വച്ചിരുന്നു. കൂടാതെ വാക്‌സിന്‍ നിര്‍മ്മാണത്തിനായി 100 കോടി രൂപയും അനുവദിച്ചിരുന്നു. പിഎം-കെയേഴ്‌സിലൂടെ സമാഹരിച്ച തുകയില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 3,100 കോടി രൂപയാണ് നീക്കി വെച്ചിരുന്നത്.

Read More

ന്യൂയോര്‍ക്ക്: ഇന്നലെ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ 1267-ാം കമ്മറ്റിയിൽ ഇന്ത്യന്‍ പൗരന്മാരെ ആഗോളഭീകരന്മാരാക്കണമെന്ന പാകിസ്താൻറെ ആവശ്യം തള്ളി. പാകിസ്താന്റെ മണ്ണില്‍ ഇന്ത്യന്‍ പൗരന്മാര്‍ കടന്നുകയറി ഭീകരപ്രവര്‍ത്തനം നടത്തുന്നു എന്നാണ് പാകിസ്താന്‍ ആരോപിച്ചത്. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യനടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ആവശ്യപ്പെട്ടു.പാകിസ്താന്റെ വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അമേരിക്ക പറഞ്ഞു.ഇതോടെ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ പാകിസ്താന്‍ വീണ്ടും നാണം കെട്ടു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്ത. ഇതോടെ മരണം 22 ആയി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരണപ്പെട്ടത്. 68 വയസ്സായിരുന്നു.നിസാമുദ്ദീനിൽ നിന്നും എത്തി ക്വാറന്റൈനിൽ ആയിരുന്നു.ഇദ്ദേഹം ജൂൺ 8 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് 10ന് കേരളത്തിൽ തിരിച്ചെത്തിയിരുന്നു. പനിയെ തുടർന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 66 ആയി. 91 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭവ സംഘടനയായ ബഹ്‌റൈൻ പ്രതിഭയുടെ ചാർട്ടേർഡ് വിമാനം ഇന്ന് ഉച്ചയ്ക്ക് 12. 30ന് ബഹ്‌റൈനിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിക്കും. 172 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകുന്നത്. ഇതിൽ 20 ശതമാനം സൗജന്യ യാത്രക്കാരാണ് എന്നും പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

Read More

റിയാദ് : ഇന്ത്യൻ ഓവർസീസ് ഫോറം റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറിയും, സൗദിയിലെ അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായ കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തംപള്ളി റിയാദിൽ അന്തരിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കിംഗ് സൽമാൻ ആശുപത്രിയിലും, പിന്നീട് ശുമൈസി കിംഗ് സൗദ്‌ മെഡിക്കൽ സിറ്റിയിലും ചികിത്സയിൽആയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ചക്കു മുൻപ്‌ റിയാദ് കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച പ്രസാദ് അത്തംപള്ളിയുടെ ആരോഗ്യസ്ഥിതി പൂർണ്ണമായും മോശമാകുകയും മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. ഗോപിയാണ് പിതാവ്. ഭ്യാര്യ സുമ പ്രസാദ് സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അഭിജിത്, അവിനാഷ്‌, അജയ് ദേവ പ്രസാദ് എന്നിവർ മക്കളാണ്.

Read More