Author: News Desk

തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ സംസഥാന സർക്കാർ തീരുമാനം.പരിശോധന സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പകരം പി പി ഇ കിറ്റ് ധരിച്ചാൽ മതി എന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യാത്ര ചെയ്യുന്നവർക്ക് പി പി ഇ കിറ്റുകൾ നൽകാൻ വിമാനകമ്പനിക്കളോട് സംസ്ഥാന സർക്കാർ നിർദേശിക്കും. പരിശോധനാസൗകര്യമില്ലാത്ത സൗദി, കുവൈറ്റ്‌,ഒമാൻ ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ് ഖത്തറിലും യൂ എ ഇ യിലും പരിശോധനാ സൗകര്യം ഉണ്ട് .ഇവിടെ നിന്ന് വരുന്നവർക്ക് പരിശോധന നിർബന്ധമാണ്‌. എൻ 95 മാസ്ക് ഉള്ളതോ ഇല്ലാത്തതോ ആയ പി പി ഇ കിറ്റ് മതിയെന്നും സർക്കാർ തിരുമാനിച്ചിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 69 ആയി. 83 വയസ്സുള്ള സ്വദേശി വനിതയാണ് ഇന്ന് മരണപ്പെട്ടത് എന്ന് . ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗ്നാസ് നിയോജക മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംല്‍എ തമോനാഷ് ഘോഷ് (60) കൊറോണ മൂലം മരിച്ചു. കഴിഞ്ഞ മാസം കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഐസിയുവില്‍ ചികിത്സയിലായിരുന്നു.

Read More

മനാമ: ബഹ്‌റൈൻ മലയാളി സമൂഹത്തിലെ ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ ആയി മാറിയിരിക്കുകയാണ് ബഹറിൻ കേരള സോഷ്യൽ ഫോറം എന്ന BKSF. കൊറോണ മൂലം പ്രതിസന്ധിയിലായ പ്രവാസികളെ ജാതി മത രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യക്കാരെ സഹായിക്കാൻ ഏറ്റവും മുന്നിലായിരുന്നു ബഹറിൻ കേരള സോഷ്യൽ ഫോറം. പ്രവാസികൾക്ക് ഏറെ ആശ്വാസം ആയ പദ്ധതികളാണ് ഇവർ നടപ്പിലാക്കിയിരുന്നത്, മാസ്ക് നിർമ്മാണം, വിതരണം, ഭക്ഷണ വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, മരുന്ന് വിതരണം, സൗജന്യ വാഹന സൗകര്യം എന്നിവ. വന്ദേഭാരത് മിഷൻ മിഷൻ തുടങ്ങിയതുമുതൽ എൺപതോളം വിമാനങ്ങൾക്ക് ബഹറിൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെല്പ് വിവിധ സംഘടനകൾക്ക് സഹായകവുമായി മുന്നിട്ടിറങ്ങി. ബഹ്‌റൈനിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രക്കാരെ നാട്ടിലേക്ക് അയച്ചതും ബഹറിൻ കേരള സോഷ്യൽ ഫോറം ആയിരുന്നു. 99 ബഹ്‌റൈൻ ദിനാർ നിരക്കിൽ യാത്രാസൗകര്യം ഒരുക്കിയും യഥാർത്ഥ സാമൂഹിക പ്രവർത്തനത്തിന് മാതൃകയായി. കോറോണക്കാലത്തു പാവപ്പെട്ട പ്രവാസികൾക്ക് ഇത്രയധികം സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞ…

Read More

മനാമ: ബഹ്റൈൻ ഇന്റർനാഷണൽ ട്രാവലിൽ 37 വർഷമായി ജോലി ചെയ്തിരുന്ന തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശി ഹബീബിനും കുടുംബത്തിനും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യാത്രയപ്പ് നൽകി. ചടങ്ങിൽ BMBF ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഹബീബിനെയും കുടുബത്തെയും ആദരിച്ചു.BMBF ട്രഷറർ റിയാസ് തരിപ്പയിൽ സാദത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഹബീബും കുടുബവും ഇന്ന് നാട്ടിലേക്ക് യാത്രതിരിക്കും.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 67 ആയി. 57 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഹജ് തീര്‍ത്ഥാടകരെ ഈ വര്‍ഷം സൗദി അറേബ്യയിലേയ്ക്ക് അയക്കില്ലെന്നും തീര്‍ത്ഥാടകരുടെ പണം തിരികെ നല്‍കുമെന്നും കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. 2.3 ലക്ഷം പേരാണ് ഈ വര്‍ഷം ഹജ് തീര്‍ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തത്. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തിലുള്ള മുഴുവന്‍ തീര്‍ത്ഥാടകരെയും പങ്കെടുപ്പിക്കാന്‍ കഴിയില്ലയെന്നും, സൗദിയിലുള്ള തീര്‍ത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ് നടത്താന്‍ തീരുമാനിച്ചതെന്ന് സൗദിയിലെ ഹജ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read More

മനാമ: ടെർമിനലിലെ യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം (ബി‌എ‌എ) കൂടുതൽ ആരോഗ്യ-സുരക്ഷാ നടപടികൾ ആവിഷ്കരിക്കുന്നതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വ്യോമയാന റെഗുലേറ്ററായ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അഡ്വൈസറി സർക്കുലറിന് അനുസൃതമായിട്ടാണ് ആരോഗ്യ-സുരക്ഷാ നടപടികൾ ആവിഷ്കരിക്കുന്നത്. കോവിഡ് – 19 പാൻഡെമിക് ആരംഭിച്ചതു മുതൽ ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്ന നിരവധി മുൻകരുതൽ നടപടികൾ ബഹ്‌റൈൻ എയർപോർട്ട് കമ്പനി നടപ്പാക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെയും എയർപോർട്ട് ഉദ്യോഗസ്ഥരുടേയും രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി എയർപോർട്ടിലെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചതായും ബി‌എസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻ‌ഫാല പറഞ്ഞു. സാഹചര്യം വികസിക്കുന്നതിനനുസരിച്ച് പുതിയ ശാസ്ത്രീയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി നടപടികൾ പതിവായി അപ്‌ഡേറ്റ് ചെയ്യും. പുതിയ ആരോഗ്യ-സുരക്ഷാ നടപടികൾക്ക് അനുസരിച്ച് ടെർമിനലിലേക്കുള്ള പ്രവേശനം എയർപോർട്ട്, എയർലൈൻ സ്റ്റാഫ്, യാത്രക്കാർ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എയർപോർട്ടിലെ എല്ലാ യാത്രക്കാർക്കും എയർപോർട്ട് സ്റ്റാഫുകൾക്കും ഫെയ്സ് മാസ്കുകൾ…

Read More

മനാമ: ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ കോറോണയുടെ വ്യാപനത്തിൽ ലക്ഷക്കണക്കിനുപേർ ഇതിനോടകം മരണപ്പെട്ടു. ഗൾഫ് മേഖലയിലും അതിന്റെ തിക്തഫലങ്ങൾ നാം കണ്ടു കഴിഞ്ഞു. കേരളത്തിൻറെ നട്ടെല്ലായ പ്രവാസികളെ നാട്ടുകാർ സ്വന്തം വീടുകളിൽ കയറാൻ അനുവദിക്കാതെയും…സ്വന്തം കുടുംബങ്ങൾ കോറോണയുടെ പേരിൽ പ്രവാസികളെ ഒഴിവാക്കിയതും ഏറെപ്പേരെ..അങ്ങനെ പ്രവാസികൾക്ക് താങ്ങും തണലുമായി പ്രവാസികൾ മാത്രമായ കാലം…ബഹ്‌റൈനിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്‌റൈൻ ഭരണാധികാരികളും, ഒപ്പം ബഹ്‌റൈനിലെ മലയാളി സംഘടനകളും കൂട്ടായ്മകളും. ഫുഡ് കിറ്റുകൾ, ചാർട്ടേർഡ് വിമാനങ്ങൾ ഉൾപ്പടെയുള്ളവ ഒരുക്കുന്നതിലാണ് മിക്ക സംഘടനകളും കൂട്ടായ്മകളും. ഇത്തരം സഹായങ്ങൾക്ക് പുറമെ ബഹറിനിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവരെ സഹായിക്കാനായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ സജീവ സാന്നിദ്ധ്യവുമായ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ രക്ഷാധികാരിയും പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ഈ കോറോണക്കാലത്തെ വിവിധ മതത്തിൽപ്പെട്ടവരുടെ ശവസംസ്‌കാരത്തിൽ പങ്കെടുത്ത തന്റെ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ സ്റ്റാർവിഷൻ വായനക്കാർക്കായി പങ്കു വയ്ക്കുന്നത് ഇങ്ങനെ……… “ബഹ്റൈനിൽ കർമ്മ വഴിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട…

Read More

ദുബായ്: പ്രവാസിഭാരതി 1539 AM പ്രേക്ഷേപണം ചെയ്യുന്ന സമീക്ഷയെന്ന പരിപാടിയിൽ ഓൺലൈൻ പഠനവും,നേത്രാരോഗ്യവും എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 23) ചർച്ച സംഘടിപ്പിക്കുന്നു. ശ്രീചിത്ര അവതാരകയായി എത്തുന്ന പരിപാടിയിൽ ഡോക്ടർ. നിമ അതിഥിയായി എത്തുന്നു. യു.എ.ഇ.,ഒമാൻ (2.10 പി.എം. ),സൗദി,ഖത്തർ,ബഹ്‌റൈൻ,കുവൈറ്റ് (1 .10 പി.എം), ഇന്ത്യൻ സമയം 3. 40 പി.എം.

Read More