Author: News Desk

ആലപ്പുഴ: ശാന്തി പഠിക്കാനെത്തിയ 10 വയസുകാരന് നേരേ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശാന്തിക്കാരന് 111 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പൂച്ചാക്കല്‍ പാണാവള്ളി വൈറ്റിലശ്ശേരി വീട്ടില്‍ രാജേഷിനെയാണ്(42) ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. 2020 ഡിസംബര്‍ 30ന് പൂച്ചാക്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. മണപ്പുറത്തിനു സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന രാജേഷിന്റെ അടുക്കല്‍ ശാന്തിപ്പണി പഠിക്കാന്‍ വന്ന കുട്ടിക്ക് നേരെ ശാന്തിമഠത്തില്‍ വച്ച് രാത്രിയില്‍ പ്രതി ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. പിറ്റേ ദിവസം പുലര്‍ച്ചെ പൂജയുണ്ടെന്നും അതില്‍ സഹായിക്കണമെന്നും പറഞ്ഞ് പ്രതി കുട്ടിയുടെ അച്ഛനില്‍ നിന്ന് അനുവാദം വാങ്ങി കുട്ടിയെയും മറ്റൊരു ആറു വയസുകാരനെയും രാത്രിയില്‍ ശാന്തി മഠത്തില്‍ താമസിപ്പിച്ചു. ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോഴാണ് കുട്ടി തന്നെ നഗ്‌നനാക്കിയതും തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നതും മനസിലാക്കിയത്. എതിര്‍ത്തപ്പോള്‍ ഇയാള്‍ കുട്ടിയുടെ നെഞ്ചത്ത് അടിക്കുകയും ചുണ്ടില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും…

Read More

മനാമ: കായംകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വിജിൻ മോഹൻ(41) ആണ് മരണപ്പെട്ടത്. സിത്രയിലെ കാർ വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. പത്ത് വർഷമായി ബഹ്റൈനിലുണ്ട്.സനദിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ  നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Read More

കോട്ടയം : ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന സ്ഥലത്ത് കുടുങ്ങി മരണപ്പെട്ടു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. രാവിലെ പൂഞ്ഞാർ പെരുന്നിലത്തുള്ള മീനച്ചിൽ ചെക്ക് ഡാമിൽ മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ജയിംസ്. യുവാവ് വെള്ളത്തിൽ മുങ്ങുന്നതിനിടെ ചെക്ക് ഡാമിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് കുടുങ്ങി പോവുകയായിരുന്നു. വെള്ളത്തിൻറെ തള്ളലിൽ ഇവിടെ അകപ്പെട്ടുപോയ ജെയിംസിനെ പുറത്തെടുക്കാൻ ആയില്ല. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

മനാമ: ഏഷ്യൻ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അറസ്റ്റ് ചെയ്തു. 44 കാരനാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കൊന്ന് മൃതദേഹം കത്തിച്ചതായി സി.ഐ.ഡി വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായയാളും പെൺകുട്ടിയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കും മറ്റ് നടപടികൾക്കുമായി പ്രതിയെ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.

Read More

കാസര്‍കോട്. മംഗല്‍പാടി പഞ്ചായത്തില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ പ്രതിഷേധിച്ച് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് ഓഫീസ് താഴിട്ട് പൂട്ടി. ചര്‍ച്ചയ്ക്ക് എത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടറെ അഞ്ച് മണിക്കൂറാണ് പൂട്ടിയിട്ടത്. നിലവില്‍ 13 ജീവനക്കാരാണ് ഇവിടെ വേണ്ടത്. എന്നാല്‍ നിലവില്‍ നാല് ജീവനക്കാര്‍ മാത്രമാണുള്ളത്. ആവശ്യത്തിന് ഓഫീസില്‍ ജീവനക്കാറില്ലെന്ന പരാതി ശക്തമായതോടെയാണ് ചര്‍ച്ചയ്ക്ക് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എത്തിയത്. എന്നാല്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ശരിയായ മറുപടി ലഭിക്കാതെ വന്നതോടെയാണ് പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധിച്ചത്. അതേസമയം പഞ്ചായത്തില്‍ ആവശ്യമായ സേവനങ്ങള്‍ക്ക് എത്തുന്ന ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ്. ഉദ്യോഗസ്ഥരെ നിയമിക്കാം എന്ന വാക്കിന് അപ്പുറം ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനാല്‍ പ്രതിഷേധം ശക്തമാക്കുവനാണ് പഞ്ചായത്ത് അംഗങ്ങളൂടെ തീരുമാനം.

Read More

തിരുവനന്തപുരം: കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കായിക മേഖലയില്‍ എല്ലാ ഘട്ടങ്ങളിലും എല്ലാതരത്തിലുമുള്ള സഹായവും ചെയ്ത സര്‍ക്കാരാണ് കേരളത്തിലേത്. ഒരു ഘട്ടത്തിലും അക്കാര്യത്തില്‍ പിറകോട്ട് പോയിട്ടില്ല. കേരളത്തിലെ കായിക രംഗത്തിന് കരുത്താകുന്ന രീതിയില്‍ അവരുടെ സംഭാവനകളെ മാറ്റിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാന്‍ വന്നില്ലെന്ന ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ അടക്കം മലയാളി താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരള താരങ്ങള്‍ നേടിയ 9 മെഡലുകള്‍ വളരെ വിലപ്പെട്ടതാണ്. തിരുവനന്തപുരം എല്‍ എന്‍ സി പി ഇയില്‍ ആണ് ഏഷ്യന്‍ ഗെയിംസിനുള്ള അത്‌ലറ്റിക്‌സ് ടീം പരിശീലനം നടത്തിയത്. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും ടീമംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍…

Read More

കോഴിക്കോട്: എൽ.ജെ.ഡി. ആർ.ജെ.ഡിയിൽ ലയിച്ചു. ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിൽ നിന്ന് എം.വി. ശ്രേയാംസ് കുമാർ പതാക ഏറ്റുവാങ്ങി. ആർ.ജെ.ഡി. കേരള സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു. ആർ.ജെ.ഡിയിൽ ലയിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാർട്ടിക്കാരുടേയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാൽവെപ്പാണ് ആർ.ജെ.ഡിയുമായുള്ള ലയനമെന്ന് ശ്രേയാംസ് കുമാർ കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഉണ്ടായ കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് വർഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആർ.ജെ.ഡിയുമായി ലയിക്കാൻ തീരുമാനിച്ചത്. തീരുമാനം എല്ലാ പാർട്ടി പ്രവർത്തകരും ഒരുപോലെ അനുകൂലിച്ചുവെന്നും ഒരു അപശ്ശബ്ദം പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതര സർക്കാരുകൾക്കെതിരേ ബി.ജെ.പി. ഇ.ഡിയെ അഴിച്ചുവിടുകയാണെന്ന് ശ്രേയാംസ് കുമാർ ആരോപിച്ചു. ഇ.ഡിയും സി.ബി.ഐയും ബി.ജെ.പിയുടെ സഹസംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ കാലത്തും…

Read More

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും മേഖലാ അവലോകന യോഗങ്ങള്‍ പുതിയ ഊര്‍ജം പകര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ പുരോഗമിക്കുന്ന പ്രശ്‌നപരിഹാര നടപടികള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിയായ ദാരിദ്ര്യം അനുഭവിക്കുന്നവരില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 64,000-ല്‍പരം കുടുംബങ്ങളാണ് ഈ ഗണത്തിലുള്ളത്. ആ കുടുംബങ്ങളെ അതിദാരിദ്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ എടുത്ത നടപടികള്‍ യോഗം പരിശോധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ മൈക്രോപ്ലാന്‍ തയ്യാറാക്കി ഇവരെ അതിദരിദ്രാവസ്ഥയില്‍നിന്ന് മോചിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളാണ് ഇതിനാവശ്യമായ നേതൃത്വം വഹിക്കുന്നത്. അവകാശം അതിവേഗം പദ്ധതിയിലൂടെ വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കാനും ഇതിന്റെ ഭാഗമായി തീരുമാനം എടുത്തിട്ടുണ്ട്. അതിദാരിദ്ര്യ ബാധിതരായി കണ്ടെത്തിയ കുടുംബങ്ങളിലെ 93 ശതമാനത്തോളം കുടുംബങ്ങളെ 2024 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യ മുക്തരാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.…

Read More

മനാമ: ഡെപ്യൂട്ടി കിംഗ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മുഹറഖിലെ ഇസാ അൽ കബീർ പാലസ്, പേലിംഗ് പാത്ത്, ചരിത്രപരവും പരമ്പരാഗതവുമായ വീടുകൾ എന്നിവ സന്ദർശിച്ചു. ബഹ്‌റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്‌കാരികവുമായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നതിനും ഈസാ അൽ കബീർ കൊട്ടാരം നവീകരിക്കുന്നതിനും മുഹറഖ് വികസിപ്പിക്കുന്നതിനുമായുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രാജകീയ ഉത്തരവ് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. മുഹറഖ് വികസന പദ്ധതിയുടെ നടത്തിപ്പും ബഹ്‌റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്‌കാരികവുമായ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും സന്ദർശനം അടയാളപ്പെടുത്തി. ഈസ അൽ കബീർ കൊട്ടാരം സന്ദർശിച്ച വേളയിൽ, മുഹറഖ് വികസന പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മുഹറഖിന്റെ ചരിത്രപരമായ ഐഡന്റിറ്റി സംരക്ഷിക്കുക, ബഹ്‌റൈൻ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പാർപ്പിട യൂണിറ്റുകൾ നൽകുക, പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കുക, ഗവർണറേറ്റിലെ പച്ചപ്പ് വർദ്ധിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുക, അടിസ്ഥാന സൗകര്യ സേവനങ്ങളും പൊതു സൗകര്യങ്ങളും വികസിപ്പിക്കുക എന്നീ അഞ്ച് തൂണുകളെ അടിസ്ഥാനമാക്കിയാണ്…

Read More

ഇസ്രയേലിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു ഹമാസിന്റെ ആക്രമണം. ആദ്യഘട്ടത്തിൽ പതറിയെങ്കിലും പിന്നീട് ഇസ്രയേലിന്‍റെ എല്ലാ പ്രതിരോധസംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചു തുടങ്ങി. ഹമാസിന്റെ ആയിരക്കണക്കിന് വരുന്ന മിസൈലുകളെ തകർക്കാൻ, ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ സംവിധാനമായ അയൺ ഡോം നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു, കൂടെ അയൺ ബീമുകളും. ഹമാസിന്‍റെ തുടർ ആക്രമണങ്ങളെ കാര്യക്ഷമമായി ചെറുക്കാൻ അയൺ ഡോമിന്റെ പ്രവർത്തനം ഏറെ സഹായകരമായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരിടവേളയ്ക്ക് ശേഷമാണ് ഇസ്രയേൽ വീണ്ടും രക്തകലുഷിതമാകുന്നത്. പരസ്പരം തൊടുത്തുവിട്ട മിസൈലുകളിൽ ഇല്ലാതാകുന്നത് സാധാരണ ജനങ്ങളും. കാലങ്ങളായി തുടരുന്ന ശത്രുത അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിൽ എത്തിനിൽക്കുകയാണ്. ഇരുഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനുപേരുടെ ജീവനുകളാണ് ഇതിനകം നഷ്ടപ്പെട്ടത്. അത്യാധുനിക ആയുധങ്ങളും പ്രതിരോധമാർഗങ്ങളും ഉപയോഗിച്ചാണ് ഇരുരാജ്യങ്ങളും നേർക്കുനേർപോരാടുന്നത്. ‘ഹമാസ് സംഘടനയിലെ മുഴുവന്‍ ആളുകളെയും കൊന്നൊടുക്കും’ എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണിപ്പെടുത്തുമ്പോൾ, ‘ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ്, ലോകം മുഴുവൻ തങ്ങളുടെ നിയമത്തിന് കീഴിൽ വരും’ എന്നാണ് ഹമാസ് കമാൻഡർ…

Read More