Author: News Desk

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ;102 പേര്‍ രോഗമുക്തി നേടി .മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Read More

തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികളൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ടുകളില്‍ ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നതിനായുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എച്ച്.എല്‍.എല്‍.മായി സഹകരിച്ചാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോട്ടുകളിലാണ് ആന്റിബോഡി ടെസ്റ്റിനുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്. കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയാതെ വരുന്ന യാത്രക്കാര്‍ക്കാണ് പ്രധാനമായും എയര്‍പോര്‍ട്ടില്‍ ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോറോണ മൂലം 5 പേർ മരിച്ചു. 66 ,49,65 എന്നീ വയസുകളുള്ള സ്വദേശി പൗരന്മാരും, 80 വയസുള്ള സ്വദേശിനിയും, 44വയസ്സുള്ള വിദേശി പൗരനും മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹ്‌റൈനിൽ കോറോണമൂലം അകെ മരണം 78 പേർ മരിച്ചു.

Read More

സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തി നേടിയ രോഗി ആശുപത്രി വിട്ടു .പാലക്കാട് ഒതളൂർ സ്വദേശി സൈനുദീനാണ് രോഗം മാറിയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയത് .നേരത്തെ കൊവിഡ് രോഗ മുക്തി നേടിയ എടപ്പാൾ സ്വദേശി വിനീത് ആണ് സൈനുദീന് പ്ലാസ്‌മ നൽകിയത്

Read More

മനാമ : ബഹ്‌റൈൻ സെന്റ്പീറ്റേഴ്‌സ് ഇടവകയുടെ വലിയ പെരുന്നാളിന് ജൂൺ 26 വെള്ളിയാഴ്ച്ച ഇടവക വികാരി റവ. ഫാ. റോജൻ രാജൻ പെരുന്നാൾ കൊടിയേറ്റി. പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മദിനമായ ജൂൺ 28 ന് ഇടവകപെരുന്നാൾ ആയി കൊണ്ടാടുന്നു. പെരുന്നാളിന് മുന്നോടി ആയി നടന്ന ബൈബിൾ കൺവൻഷനുകൾക്ക് ഇടവക വികാരി റവ. ഫാ റോജൻരാജൻ, റവ. ഫാ. നോമ്പിൻ തോമസ് ( സെന്റെ.ഗ്രീഗോറിയോസ് ക്നാനായ പള്ളി, ബഹ്‌റൈൻ) എന്നിവർ നേതൃത്വം നൽകി.പെരുന്നാൾ ദിനമായ ഞായാർ ആഴ്ച വൈകുന്നേരം 6:30 തിന് സന്ധ്യാ നമസ്ക്കാരവും, 7:30 തിന് വിശുദ്ധ കുർബാനയും തുടർന്ന് കൊടിയിറക്കവും ആശിർവാദവും ഉണ്ടായിരിക്കും. പെരുന്നാൾ ദിനത്തിലെ എല്ലാ പരിപാടികളും യൂ ട്യൂബിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Read More

റിയാദ് : മലയാളി വാഹനാപകടത്തിൽ മരിച്ചു .ജിദ്ദ -ഇർഫാൻ ആശുപത്രിക്ക് സമീപം സീത്തിൻ റോഡിലാണ് അപകടം .മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ മങ്ങാട്ടുചാലിൽ എം .സി മുഹമ്മദ് ഷാ ഹാജിയുടെ മകൻ അബുബക്കർ സിദ്ദിഖ് (41 )ആണ് മരിച്ചത്മാതാവ് : മറിയുമ്മ .ഭാര്യ :ഫാത്തിമ സലീന .മക്കൾ :ഹിബ മറിയം ,ഹിഷാം .

Read More

കൊച്ചി: കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന തുടരുന്നു. സൈബര്‍ ഡോം, ഹൈടെക്ക് എന്‍ക്വയറി സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് ‘ഓപ്പറേഷന്‍ പി ഹണ്ട്’ എന്ന പേരിട്ടിരിക്കുന്ന റെയ്ഡ് നടക്കുന്നത്. ഇതുവരെ 150ഓളം മലയാളികള്‍ കുടുങ്ങിയതായാണ് സൂചന. ലോക്ക് ഡൗണിനിടെ സൈബര്‍ ഡോം നടത്തിയ നിരീക്ഷണത്തിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ പി ഹണ്ട് ആരംഭിച്ചത്. കുട്ടികളുടേതുള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും വലിയ രീതിയില്‍ പ്രചരിപ്പിക്കുന്ന വലിയൊരു സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 150ഓളം മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ, വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയിലടക്കം മലയാളികള്‍ അഡ്മിനായുള്ള ആറ് ഗ്രൂപ്പുകള്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. . പോലീസ് ഉടന്‍ തന്നെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

Read More

സംസ്ഥാനത്ത് ഞായറാഴ്ച്ചകളിലെ സമ്പൂർണ ലോക്ക് ഡൌൺ ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ട് ഞായറാഴ്ച്ചകളിൽ നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനിയുള്ള ഞായറാഴ്ച്ചകളിൽ ലോക്ക് ഡൌൺ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇനി മുതലുള്ള ഞായറാഴ്ച്ചകളിൽ സാധാരണ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ മാത്രമാകും ഉണ്ടാകുക പക്ഷെ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതുപോലെ തുടരും.

Read More

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. സ്റ്റെര്‍ലിംഗ് ബയോടെക് കമ്പനി ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട് അഹമ്മദ് പട്ടേലിന്റെ മകനേയും മരുമകനേയും മുൻപ് ചോദ്യം ചെയ്തിരുന്നു. സ്റ്റെര്‍ലിംഗ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Read More

49 വയസുള്ള സ്വദേശി പൗരനും, 65വയസുള്ളസ്വദേശി പൗരനും 44വയസ്സുള്ള വിദേശിയും മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 76 ആയി.

Read More