Author: News Desk

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ മരണം 83 ആയി. 48 വയസ്സുള്ള വിദേശിയാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോറോണ മൂലം 4 പേർ മരിച്ചു. 44 വയസുള്ള സ്വദേശിയും 37,44,58 എന്നീ വയസുകളുള്ള വിദേശിപൗരന്മാരും, മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹ്‌റൈനിൽ കോറോണമൂലം അകെ മരണം 82 പേർ മരിച്ചു.

Read More

ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു .മലപ്പുറം വേങ്ങര സ്വദേശി റിയാസാണ് മരിച്ചത് .25 വയസായിരുന്നു .ഒമാൻ സൂറിലെ അഫ്‌നാൻ മജാൻ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2150 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Read More

ബഹ്‌റൈൻ ഡാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരന്റെ സത്യസന്ധതയെ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും എംഡിയുമായ എം‌എ യൂസുഫലി അഭിനന്ദിച്ചു. ലുലുവിൽ രണ്ടുവർഷമായി കാർ പാർക്ക് അറ്റൻഡന്റായി ജോലിനോക്കുകയാണ് ബംഗ്ലാദേശ് സ്വദേശി അബുബക്കർ. ഇദ്ദേഹം കഴിഞ്ഞ ആഴ്ച, ട്രോളി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ കാർ പാർക്കിൽ നിന്ന് ട്രോളികൾ ശേഖരിക്കുമ്പോഴാണ് ഒരു ട്രോളിയിൽ ധാരാളം പണമുള്ള ബാഗ് കണ്ടെത്തിയത്. ബാഗിൽ 1100 ബഹ്‌റൈൻ ദിനാർ പണവും ക്രെഡിറ്റ് കാർഡുകളും ഉണ്ടായിരുന്നതിനാൽ ഉടനെ അത് ഉപഭോക്തൃ സേവനത്തിന് കൈമാറിയാതായി അബുബക്കർ പറഞ്ഞു. ഉപഭോക്താവായ മുസ്തഫ അബെദിൻ വീട്ടിലെത്തിയപ്പോൾ ബാഗ് കാണാനില്ലെന്ന് മനസ്സിലാക്കി ഹൈപ്പർ മാർക്കറ്റിലേക്ക് എത്തുകയും ആവശ്യമായ തെളിവ് നൽകിയ ശേഷം അത് തിരിച്ചെടുക്കുകയും ചെയ്തു. “സത്യസന്ധതയും സുതാര്യതയും ലുലു ഗ്രൂപ്പിലെ എല്ലാ ഇടപെടലുകളുടെയും ഭാഗമാണെന്നും അബുബക്കർ അത്തരം വിശ്വാസ്യത പ്രകടിപ്പിച്ചതിൽ അഭിമാനിക്കുന്നതായും” ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു. ” ജീവനക്കാരന്റെ സത്യസന്ധതയുടെ പ്രതിഫലമായി ലുലു ചെയർമാൻ എം‌എ യൂസുഫലിയുടെ നിർദ്ദേശത്തെത്തുടർന്ന് ഡയറക്ടർ ജുസർ…

Read More

സംസ്കൃതി ബഹ്‌റൈൻ, ബഹ്‌റിനിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗ ദിനം ആഘോഷിച്ചു. ഇന്റർനാഷണൽ ഡേ ഓഫ് യോഗ ദിവസമായ 21 ജൂൺ, ഈ വർഷം ഗൾഫ് പ്രവാസികൾക്ക് പ്രവർത്തന ദിവസമായായിരുന്നതിനാൽ അതിനടുത്തു വന്ന ഒഴിവുദിനമായ 26 ജൂൺ വെള്ളിയാഴ്ച ഓൺലൈൻ മാധ്യമത്തിലൂടെ യോഗ ദിനാഘോഷം സംഘടിപ്പിക്കുമായായിരുന്നു. ഇന്ത്യ ഫൌണ്ടേഷൻ ബോർഡ് ഓഫ് ഗവർണർമാരിൽ ഒരാളും, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ ശ്രീ. റാം മാധവ്, വിശിഷ്ടാതിഥി ആയിരുന്നു.പരിപാടിയുടെ ഭാഗമാകാൻ എത്തിയ ജാതി, മത, ലിംഗ, രാഷ്ട്രീയ ഭേദമെന്യേയുള്ള 500-ൽ പരം ആൾക്കാരെ അഭിസംബോധന ചെയ്ത് യോഗയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം വിശദമായി സംസാരിക്കുകയുണ്ടായി. ലോകത്തിന് ഭാരതം നിൽകിയ അമൂല്യ സംഭാവനയാണ് യോഗ. അത് പരിതഃസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. അമ്മയെപ്പോലെ പരിപാലിക്കേണ്ട പ്രകൃതിയെപ്പറ്റി ചിന്തിക്കാതെ അതിനെതിരായി ജീവിക്കുമ്പോഴാണ് കൊറോണ പോലെയുള്ള മഹാവ്യാധികളെ നാം നേരിടേണ്ടിവരുന്നത്. ഇന്ന് പലരും ശരീര പുഷ്ടിക്ക് വർക്ക്-ഔട്ട് ചെയ്യുന്നതിൽ വളരെ തല്പരരാണെന്നും, എന്നാൽ യോഗ…

Read More

ന്യൂഡല്‍ഹി: ഇന്ത്യ ഏതു ആക്രമണത്തിനും ശക്തമായ മറുപടി നല്‍കാന്‍ കഴിയുന്ന രാജ്യമെന്ന് പ്രധാനമന്ത്രി. തന്റെ മന്‍കീ ബാത് പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.നാം എല്ലാവരുമായി സൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍ രണ്ടു കണ്ണുകളും തുറന്നു പിടിച്ചിരിക്കുന്നവരുമാണ്. ഏതു ഭാഗത്തുനിന്നുള്ള ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ ഒരു മടിയുമില്ല. പ്രധാനമന്ത്രി പറഞ്ഞു.

Read More

ശ്രീനഗര്‍ : ഗാല്‍വന്‍ താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ നിയന്ത്രണ രേഖയില്‍ പ്രതിരോധം ശക്തമാക്കി ഇന്ത്യ. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച വ്യോമ മിസൈലാണ് ആകാശ്. ശത്രുക്കളുടെ ഡ്രോണുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പല്‍ ആക്കാന്‍ സാധിക്കുന്ന ആകാശ് മിസൈലുകള്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു. ധാരണകള്‍ ലംഘിച്ച് ഗാല്‍വന്‍ താഴ്‌വരയിലും , പാംഗ്‌ഗോംഗ് പ്രദേശത്തും ചൈന സൈനിക വിന്യാസം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ആകാശ് മിസൈലുകള്‍ വിന്യസിച്ചത്.

Read More

തിരുവനന്തപുരം: വിശാലിന്റെ ഏറ്റവും പുതിയ സിനിമയായ ‘ചക്ര’ യുടെ മലയാളം ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ത്രസിപ്പിക്കുന്ന ആക്ഷന്‍ ചിത്രമാണിതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. സൈബര്‍ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിത്.

Read More

അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എ സ്ഥാനം രാജിവെച്ച എട്ട് പേരില്‍ അഞ്ച് പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ജിത്തു ചൗധരി, പ്രദ്യുമ്‌ന സിങ് ജഡേജ, ജെ.വി കക്കാദിയ, അക്ഷയ് പട്ടേല്‍, ബ്രിജേഷ് മെര്‍ജ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജിത്തു വഗാനി, മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു

Read More