Author: News Desk

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ മരണം 92 ആയി. 67 വയസ്സുള്ള വിദേശി പൗരനാണ് മരണപ്പെട്ടത്. ഇതോടെ ഇന്ന് കോറോണമൂലം മരണപ്പെട്ടവർ അഞ്ചായി. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: മൂന്ന് സ്വദേശിയും,ഒരു വിദേശിയും ഉൾപ്പടെ നാലു പേർ ഇന്ന് കൊറോണ മൂലം ബഹ്‌റൈനിൽ മരിച്ചു. 88 വയസുള്ള ഒരു സ്വദേശിനിയും, 60 വയസ് പ്രായമുള്ള വിദേശിയും, 88, 62 വയസുള്ള രണ്ട് സ്വദേശിയുമാണ് ഇന്ന് ഇതുവരെ മരിച്ചത്. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Read More

ഡോക്ടർസ് ദിനത്തോടനുബന്ധിച്ചു മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ ഡോക്ടർമാർക്ക് നന്ദി അറിയിച്ചു…. ” ഇന്ന് ഡോക്ടർസ് ഡേ.. ഡോക്ടർമാർ സ്വയം മറന്ന് രോഗികളുടെ പ്രാണൻ രക്ഷിക്കാനുള്ള ഒരു പ്രത്യേക പ്രതിസന്ധിയിൽ സേവനം ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ന്… ഒരുപക്ഷെ ആതുര ശുശൂഷ രംഗത്ത് ലോകമിന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധി.ഈ ഒരു ലോക്ക് ഡൗൺ കോവിഡ് സാഹചര്യത്തിൽ ഡോക്ടർമാർക്ക് ആശ്വാസമേകുന്ന വാക്കുകളുമായി മലയാളത്തിലെ മഹാ നടൻ ലാലേട്ടൻ എത്തിയിരിക്കുകയാണ്.കോവിഡ് സാഹചര്യത്തിൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ആരോഗ്യവകുപ്പിനും കേരള സർക്കാരിനും തന്റെ കേരള ജനതയ്ക്കും വേണ്ട സഹായങ്ങൾ എത്തിച്ച വ്യക്തിത്വം കൂടിയാണ് മോഹൻലാൽ എന്ന നടൻ.. അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ ഡോക്ടർമാർക്കായുള്ള സന്ദേശം വളരെ പോസിറ്റീവ് എനർജി നൽകുന്ന ഒന്നാണ്, ഇന്ന് ലോകം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നു. ആരോഗ്യമേഖലയിൽ തുടങ്ങി ഇന്ന് സകല ചരാചരങ്ങളെയും ബാധിക്കുന്ന ഒരു വിപത്തായി അത് മാറിയിരിക്കുന്നു.നമ്മൾ അതിനെതിരെ പോരാടുന്നു.നമ്മുടെ ഈ പോരാട്ടത്തിൽ മുൻനിര പോരാളികൾ ആരോഗ്യമേഖല പ്രവർത്തകർ തന്നെയാണ്.ഇതിൽ ഡോക്ടർമാരുടെ ത്യാഗോജ്വല…

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ കമ്പനിയായ ജെംസ് ഇൻഡസ്ട്രിയൽ സർവീസസിലേക്ക് ഫോർമാൻമാരെ ആവശ്യമുണ്ട്. കോൺക്രീറ്റിങ്, കാർപെന്ററി ഫോം വർക്ക്, വെൽഡിങ്, ഇലക്ട്രിക്കൽ തുടങ്ങി 12 ഓളം മേഖലകളിലാണ് ഫോർമാനെ ആവശ്യമുള്ളത്. നിലവിൽ ബഹറിനിൽ താമസിക്കുന്നവർ മാത്രമാണ് അപേക്ഷിക്കേണ്ടത്. അനുഭവസമ്പത്തും യോഗ്യതയും അനുസരിച്ചാണ് ശമ്പളപരിധി നിശ്ചയിക്കുന്നത്. വിസയും താമസ സൗകര്യവും കമ്പനി നൽകും. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ സഹിതം (gemshr2020@gmail.com) അപേക്ഷിക്കണം.

Read More

നെയ്‌വേലി: തമിഴ്‌നാട് നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. അഞ്ചുപേര്‍ മരിച്ചതായും 17 ജീവനക്കാര്‍ക്ക് ഗുരുതരപരിക്കേറ്റതായും റിപ്പോര്‍ട്ട്. നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റിലെ അഞ്ചാം യൂണിറ്റിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ചെന്നൈ : തൂത്തുക്കുടിയിലെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് നടൻ രജനീകാന്ത് ആവശ്യപ്പെട്ടു. കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്നാട്ടില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്. ലോക്ക് ഡൗണ്‍ ലംഘനം ആരോപിച്ചാണ് അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തി കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റിയത്. ഉച്ചയോടെ ബെനിക്സിന് നെഞ്ചുവേദന ഉണ്ടായി. തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ജയരാജന്റെ ആരോഗ്യ നിലയും വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കേസില്‍ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം ആരംഭിച്ചു.

Read More

മനാമ: രണ്ട് സ്വദേശിയും,ഒരു വിദേശിയും ഉൾപ്പടെ മൂന്നുപേർ ഇന്ന് കൊറോണ മൂലം ബഹ്‌റൈനിൽ മരിച്ചു. 88 വയസുള്ള ഒരു സ്വദേശിനിയും, ഒരു സ്വദേശിയും കൂടാതെ 60 വയസ് പ്രായമുള്ള പ്രവാസിയുമാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാക്കൂലി വര്‍ധിപ്പിച്ചു. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി മുതൽ 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും ചാര്‍ജ് ഈടാക്കുക. ഇനി മുതൽ അഞ്ച് കിലോമീറ്ററിന് 11 രൂപയായിരിക്കും നിരക്ക്. മി​നി​മം ചാ​ർ​ജ് ദൂ​ര​പ​രി​ധി ക​ഴി​ഞ്ഞു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 90 പൈ​സ ന​ൽ​കേ​ണ്ടി​വ​രും. കേരള മന്ത്രിസഭായോഗമാണ് ബസ് യാത്രാക്കൂലി വര്‍ധിപ്പിച്ച നടപടിയ്ക്ക് അംഗീകാരം നല്‍കിയത്.

Read More

സൗദി: ​ബൂഫിയയിൽ മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങിയ എറണാകുളം സ്വദേശി ക്ക്​ എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽനിന്ന് റിയാദിലെ ഉലയായിൽ ഒരിടത്ത്​ വണ്ടി നിർത്തി ബൂഫിയയിൽ നിന്ന്​ ചായയും സാൻറ്​വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അതുവരെ ധരിച്ചിരുന്ന മാസ്​ക്​ കാറിൽ ഊരി വെച്ചു.​ ​രേഖകളടങ്ങുന്ന പഴ്​സും വണ്ടിയിൽ സൂക്ഷിച്ചാണ്​ ഇദ്ദേഹം ബൂഫിയയിൽ​ എത്തിയത്​. അൽപസമയത്തിനുള്ളിൽ പൊലീസിന്റെ സ്​പെഷൽ സ്​ക്വാഡ്​ എത്തുകയും മാസ്​ക്​ ധരിക്കാത്തതി​​ന്റെ പേരിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

Read More

വാഷിംഗ്ടണ്‍: കോറോണയുടെ വൃത്തികെട്ട മുഖം ലോകമെമ്പാടും വ്യാപിക്കുന്നത് കാണുമ്പോൾ, അമേരിക്കയ്‌ക്ക് സംഭവിച്ച വലിയ നാശനഷ്ടം സംഭവിച്ചതായും,അതുകൊണ്ടു തന്നെ ചൈനയോട് കൂടുതൽ ദേഷ്യപ്പെടുന്നുവെന്നും, ആളുകൾക്ക് ഇത് കാണാൻ കഴിയും, എനിക്ക് അത് അനുഭവിക്കാൻ കഴിയും ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം കൊറോണ വൈറസ് വ്യാപനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധത്തിലും വിള്ളല്‍ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ചൈനീസ് കമ്പനികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാണിച്ച് അമേരിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വൈറസ് വ്യാപനം തടയുന്നതില്‍ അമേരിക്ക പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കണം. വൈറസിനെതിരെ പോരാടുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രതിദിനം ഒരു ലക്ഷത്തിലധികം രോഗികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Read More