Author: News Desk

റിപോർട്ട്: മാർട്ടിൻ വിലങ്ങോലിൽ  ഡാളസ് : കോട്ടയം കൈപ്പുഴയിൽ ലൂക്കോസ് മാന്തുരുത്തിലിന്റെയും അരീക്കര അന്നമ്മ ലൂക്കോസിന്റെയും  മകനായ  സൈമൺ മാന്തുരുത്തിൽ (75)  ഡാളസിൽ അന്തരിച്ചു. ഭാര്യ:  ലിസമ്മ ഇഗ്നേഷ്യസ്‌ കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ :  റോയ് സൈമൺ, ഡോ. റൂബിൻ സൈമൺ മരുമക്കൾ: സ്മിത, ഡോ.ഷീന സൈമൺ കൊച്ചുമക്കൾ: റയൻ, സ്‌കൈലർ, ആഷർ, ബെഞ്ചമിൻ പൊതുദശനം ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) നടക്കും. സംസ്കാരശുശ്രൂഷകൾ ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ (3900 Rowlett Rd, Rowlett, TX 75088) സംസ്കാരം  നടക്കും.

Read More

ന്യൂഡല്‍ഹി: ഹമാമസ് അനുകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം. പ്രധാന ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനാ ദിവസമായതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇസ്രയേല്‍ എംബസിക്കും ജൂതമതസ്ഥാപനങ്ങള്‍ക്കും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ഹമാസ് അനകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദേശത്തിന്റെ ഭാഗമായമാണ് സുരക്ഷ ശക്തമാക്കിയ നടപടി. ഇന്നലെ രാത്രി ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തുള്‍പ്പടെ പൊലീസ് പട്രോളിങ് നടത്തിയിരുന്നു.

Read More

മനാമ: ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട അടൂർ പരുത്തിപ്പാറ മലമുറ്റത്ത്, വടക്കെടത്തു കാവ് തോമസ് പ്രിൻസ് (ഷീൻ, 48) ബഹ്റൈനിൽ നിര്യാതനായി. ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിലെത്തി വിശ്രമത്തിലായിരുന്നു. ഇതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടായി. തുടർന്ന് ബി.ഡി.എഫിലും പിന്നീട് അവാലി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഒ.ഐ.സി.സി അടൂർ നിയോജക മണ്ഡലം മെമ്പർഷിപ്പ് സെക്രട്ടറിയാണ്. സിത്രയിലെ റം ട്രേഡിങ് ജീവനക്കാരനായിരുന്നു. ഭാര്യ: സുജ (മിനിസ്ട്രി ഓഫ് ഹെൽത്ത്). മക്കൾ: ക്രിസ്റ്റി (11ാം ക്ലാസ്സ്), ഷെറിൽ (നാലാം ക്ലാസ്സ്), കൈഡൻ (രണ്ട് വയസ്സ്). മൃതദേഹം നാട്ടിലേക്ക്കൊണ്ട് പോകാനുള്ള ക്രമീകരണം ചെയ്തു വരുന്നു.

Read More

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖം 15ന് ഉദ്ഘാടനം ചെയ്യാനിരിക്കെ എംഡിയായിരുന്ന അദീല അബ്ദുല്ല ഐഎഎസിനെ സംസ്ഥാന സർക്കാർ നീക്കി. പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന ദിവ്യ എസ് അയ്യർക്കാണ് ചുമതല നൽകിയിരിക്കുന്നത്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ഡയറക്ടറുടെ ചുമതലയ്ക്കൊപ്പം വിഴിഞ്ഞം പോർട്ട് എംഡിയുടെ അധിക ചുമതലയാണ് ദിവ്യയ്ക്ക് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ നടത്തിയ വ്യാപക അഴിച്ചുപണിയുടെ ഭാഗമായാണ് ഇത്. ഇതുകൂടാതെ, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് കലക്ടർമാർക്കാണ് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി.സാമുവൽ ആലപ്പുഴ കലക്ടറാകും. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട ജില്ലാ കലക്ടറാകും. മലപ്പുറം കലക്‌ടർ‌ വി.ആർ.പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വി.ആർ.വിനോദിനാണു പകരം നിയമനം. കൊല്ലം കലക്ടറായിരുന്ന അഫ്‌സാന പർവീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ചുമതല. മൈനിങ് ആൻഡ് ജിയോളജി വകുപ്പ്…

Read More

വടക്കൻ ഗാസയിലേക്ക് ഇസ്രായേലി കരസേന എത്തുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഗാസയിലെ 11 ലക്ഷം വരുന്ന ഗാസാ വാസികൾ പ്രദേശം വിട്ട് ഓടി പോകണം എന്ന് യു എൻ മുന്നറിയിപ്പ് ഇറങ്ങി.3 ലക്ഷത്തിനടുത്ത് വരുന്ന ഇസ്രായേൽ കരസേന ആദ്യം എത്തുക വടക്കൻ ഗാസയിലാണ്‌ എന്നും വൻ വിനാശകരമായ ആക്രമണം നടത്തും എന്ന് സൈന്യം അറിയിപ്പ് തന്നതായും യു എൻ അറിയിച്ചു. വിനാശകരമായ പ്രത്യാഘാതങ്ങൾ“ ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.ഇസ്രായേൽ ഉടൻ തന്നെ ഗാസയിൽ മാരകമായ കര ആക്രമണം ആരംഭിക്കും ജനങ്ങൾ മാറി പോകണം എന്നും മുന്നറിയിപ്പിൽ പറയുന്നു.ഇതോടെ ഗാസയിൽ മാരകമായ കര ആക്രമണം ആരംഭിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ വർധിപ്പിച്ചു. ഗാസ മൂന്നാം ദിവസവും കൂരിരുട്ടിൽ ആയിരുന്നു. ടാപ്പുകൾ എല്ലാം വറ്റി. വെള്ളം ഇല്ല. ആഹാരം തീർന്നു. കടകൾ പൂട്ടി. ജനങ്ങൾക്ക് വാഹനങ്ങളിൽ രക്ഷപെടാൻ ഇന്ധനം ഇല്ലാതെ പമ്പുകളും അടച്ചു. ഇസ്രായേൽ 4 ദിവസം മുമ്പേ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയതായിരുന്നു. ഇതിനകം ഗാസയിൽ…

Read More

മ​നാ​മ: 25 മി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്നു​മാ​യി ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത് ബ​ഹ്‌​റൈ​ൻ ആ​സ്ഥാ​ന​മാ​യ ബ​ഹു​രാ​ഷ്ട്ര നേ​വ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ് . ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​പ്പ​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 360 കി​ലോ മെ​ത്താം​ഫെ​റ്റാ​മൈ​ൻ, 107 കി​ലോ ഹെ​റോ​യി​ൻ, 1961 കി​ലോ ഹ​ഷീ​ഷ് എ​ന്നി​വ​യാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​ഹു​രാ​ഷ്ട്ര നേ​വ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ൽ അം​ഗ​മാ​യ യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡാ​ണ് ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം, റോ​യ​ൽ നേ​വി ഫ്രി​ഗേ​റ്റ് എ​ച്ച്.​എം.​എ​സ് ലാ​ൻ​കാ​സ്റ്റ​ർ അ​റ​ബി​ക്ക​ട​ലി​ൽ ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ 450 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. അ​റ​ബി​ക്ക​ട​ലി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് ഓ​പ​റേ​ഷ​നു​ക​ളെ​ന്ന് സി.​ടി.​എ​ഫ് 150 ക​മാ​ൻ​ഡ​റും ഫ്ര​ഞ്ച് നാ​വി​ക​സേ​ന ക്യാ​പ്റ്റ​നു​മാ​യ യാ​നി​ക് ബോ​സു പ​റ​ഞ്ഞു. 38 രാ​ജ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ബ​ഹു​രാ​ഷ്ട്ര നാ​വി​ക​പ​ങ്കാ​ളി​ത്ത​മാ​ണ് ബ​ഹ്‌​റൈ​ൻ ആ​സ്ഥാ​ന​മാ​യ ക​മ്പ​യി​ൻ​ഡ് മാ​രി​ടൈം ഫോ​ഴ്‌​സ്. ഇ​തി​ന് കീ​ഴി​ലു​ള്ള അ​ഞ്ച് ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ളി​ൽ ഒ​ന്നാ​ണ് സി.​ടി.​എ​ഫ് 150. ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലും അ​റ​ബി​ക്ക​ട​ലി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും ന​ട​ക്കു​ന്ന…

Read More

ജറുസലേം. ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കുകയും വൈദ്യുതിയും ഇന്ധന വിതരണവും നിലയ്ക്കുകയും ചെയ്തതോടെ ഗാസ പൂര്‍ണമായും ദുരിതത്തിലായി. രാവിലെ തന്നെ ബേക്കറികളിലും പലചരക്ക് കടകളിലും നീണ്ട നിരയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ തുറന്ന കടകള്‍ അടച്ചു.  ഹമാസ് ബന്ദികളാക്കിയ 150 പേരെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയ്ക്ക് ഒരു തുള്ളി വെള്ളമോ വൈദ്യുതിയോ നല്‍കില്ലെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഗാസയിലേക്ക് സൈന്യം കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ഇതിനായി 3.85 ലക്ഷം കരുതല്‍ സേനാംഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തി. അതേസമയം ഉപരോധം പിന്‍വലിക്കാന്‍ ഇസ്രയേല്‍ തയ്യാറായില്ലെങ്കില്‍ ഗാസ മരണത്തുരുത്താകുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. അവശ്യവസ്തുക്കള്‍ക്കും സുരക്ഷിതയിടത്തിനുമായി അലയുന്നവരെ മാത്രമാണ് ഇപ്പോള്‍ ഗാസയില്‍ കാണാന്‍ സാധിക്കുന്നത്.

Read More

തിരുവനന്തപുരം: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍. പാറശ്ശാല കരുമാനൂര്‍ ബി.ഡി നിവാസില്‍ ബര്‍ണാഡ് (50) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട് കേരള അതിര്‍ത്തി മേഖലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച് ഒരു മാസത്തിനുള്ളില്‍ ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയത്. കഴിഞ്ഞ ദിവസം ഇയാള്‍ കാരക്കോണത്തിന് സമീപം പുല്ലന്തേരിയില്‍ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തില്‍ രണ്ടു വളകളുമായി എത്തിയ വ്യാജ പേരും, മേല്‍വിലാസവും നല്‍കി 68,000 രൂപയ്ക്ക് മുക്കുപണ്ടം പണയപ്പെടുത്തി. എന്നാല്‍ പണം മൊത്തമായി കൊടുക്കാന്‍ ആസമയത്ത് സാധിച്ചില്ല. അതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാരി 49,000 രൂപ നല്‍കിയിട്ട് ബാക്കി തുക ഒരു മണിക്കൂറിനു ശേഷം തരാമെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപന ഉടമയെത്തി ഇയാള്‍ പണയംവെച്ച വളകള്‍ പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് മനസിലായത്. തുടര്‍ന്ന് ആറര മണിയോടെ ബാക്കി തുക വാങ്ങാനെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി…

Read More

മനാമ: പ്രായവും അസുഖങ്ങളും കാരണം നീണ്ട 9 വർഷക്കാലമായി നാട്ടിൽ പോകാനാവാതെ ദുരിതം അനുഭവിച്ച തിരുവനന്തപുരം പുല്ലാംപ്പറ സ്വദേശി ശശിധരൻ നായർ നാട്ടിലേക്ക് മടങ്ങി. ഇദ്ദേഹത്തിന്റ വിഷമം അറിഞ്ഞ ബിഡികെ കോഓർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ കാര്യങ്ങൾ ഐസിആർഎഫ് ഹോസ്പിറ്റൽ കേസ് ചുമതലയുള്ള കെ. ടി. സലീമിനെ അറിയിക്കുകയും തുടർന്ന് ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ്സിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തു. https://youtu.be/US2g_WeTXqo?si=FLnjzImgP6ZHG_7S ഐസിആർഎഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ നടത്തിയ ഇടപെടലാണ് നാട്ടിലേക്ക്  പോകാനുള്ള അവസരം ഉണ്ടാക്കിയത്. ഹോപ്പ് ബഹ്‌റൈൻ നൽകിയ ഗൾഫ് കിറ്റുമായി നാട്ടിലെത്തിയ ശശിധരൻ നായർ സഹായിച്ചവർക്കും എംബസ്സി അധികൃതർക്കും ഐസിആർഎഫ് നും നന്ദി രേഖപ്പെടുത്തി.

Read More

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്മായി ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കാൻസർ കെയർ ഗ്രൂപ്പ് പ്രവാസി സമൂഹത്തിന് വേണ്ടി, പ്രത്യേകിച്ചും ഇന്ത്യക്കാർക്കായി, നടത്തിവരുന്ന വിവിധ സേവനങ്ങളുടെയും ബോധവൽക്കരണ ക്ലാസ്സുകളുടെയും വിവരങ്ങൾ പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ അംബാസഡരുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഇന്ത്യക്കാരായ സാധാരണക്കാർക്കായി ചികിത്സക്കായി പദ്ധതികളുടെ നിർദേശങ്ങൾ ജനറൽ സെക്രട്ടറി കെ. ടി. സലിം മുന്നോട്ട് വെച്ചു.  https://youtu.be/US2g_WeTXqo?si=Oo5Q66EtYQ9R-QMq ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലം, കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോസ്പിറ്റൽ വിസിറ്റ് ചുമതലക്കാരനുമായ ജോർജ് കെ. മാത്യു, ഉപദേശക സമിതി അംഗങ്ങളായ ഡോ: ഇക്ബാൽ വർദ്ധവാല, ഡോ: മുഹമ്മദ് ബാട്ടി, വളണ്ടിയർ കൺവീനർ മാത്യു ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.

Read More