Author: News Desk

മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ചു ഒരാൾ മരിച്ചു. 64 വയസുള്ള സ്വദേശിനിയാണ് മരണപ്പെട്ടത്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ കോവിഡ് ബാധ മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 96 ആയി.

Read More

ചെന്നൈ/ മുംബൈ: മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും രോഗവ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിൽ ചെന്നൈയിലും മഹാരാഷ്ട്രയിൽ മുംബയിലുമാണ് രോഗവ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്നത്. തമിഴ്നാട്ടില്‍ ഇന്ന് മാത്രം 4,280 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,07,001 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 1450 ആയി. 44,956 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 58,378 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചെന്നൈയില്‍ മാത്രം 66,538 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,08,082 പേര്‍ രോഗമുക്തരായിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 8,671 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരണപ്പെട്ടത്. 83,295…

Read More

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 2129 പേരാണ്…

Read More

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്കു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ ലോക്‌നാഥ് ബെഹ്‌റ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മായി ഡ്യൂ​ട്ടി സ്ഥ​ല​ത്തു നി​ന്നു പോ​ലീ​സു​കാ​ര്‍ പരമാവധി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും വീടുകളിൽ സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്നും ജോ​ലി നോ​ക്കു​മ്പോൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡങ്ങൾ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണമെന്നുമാണ് നിർദ്ദേശം. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ അ​ട​ക്കം ജോ​ലി നോ​ക്കു​ന്ന പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ല്‍ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പറയുന്നു.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 573 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരിൽ 297 പേർ പ്രവാസികളാണ്. 246 പേർ സമ്പർക്കം മൂലവും 30 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ മരണം 95 ആണ്. 735 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 23318 ആയി വർദ്ധിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,997 ആണ്. ഇവരിൽ 48 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,84,070 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ സന്നദ്ധ-സാമൂഹിക സംഘടനാ പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ പ്രവാസി യാത്രാ മിഷൻ ബഹ്‌റൈനിൽ നിന്നും കഷ്ടതയനുഭവിച്ച 181 പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി യാത്രക്കാരും 2 തമിഴ്‌നാട് കന്യാകുമാരി സ്വദേശികളുമായിരുന്നു യാത്രക്കാർ. കോഴിക്കോട് നിന്നും വിവിധ ജില്ലകളിലേക്ക് പോകേണ്ട യാത്രകാർക്ക് പ്രത്യേകം വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കന്യാകുമാരി സ്വദേശികളുമായി കൊല്ലം പ്രവാസി അസോസിയേഷൻ ഏർപ്പെടുത്തിയ പ്രത്യേക ബസ് ശനിയാഴ്ച്ച പുലർച്ചെ 2 മണിക്കു യാത്ര ആരംഭിച്ചു. കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു, യാത്രക്കാർക്കു ഭക്ഷണവും വെള്ളവും വാഹനത്തിൽ തന്നെ നൽകിയിരുന്നു. ഓരോ പ്രദേശത്തും അതാത് ആരോഗ്യ പ്രവർത്തകരുമായും ബന്ധപ്പെട്ടു എത്തിച്ചേർന്ന പ്രവാസികളുടെ ക്വാറന്റൈൻ ഏർപ്പെടുത്തി. അവസാന യാത്രക്കാരായ തമിഴ്നാട് സ്വദേശികളെ കേരളാ തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ പ്രവർത്തകർക്ക് കൈമാറി. നേരത്തെ 4 ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ ഈ നന്മ പ്രവർത്തിയുടെ ഭാഗമായിരുന്നു. ഈ…

Read More

മനാമ: ബഹറിനിൽ കമ്പനി താമസസ്ഥലത്തു ഹൃദയസ്തംഭനം മൂലം നിര്യാതനായ മലപ്പുറം മൊറയൂർ സ്വദേശിയും ബഹ്‌റൈൻ ബാസ് കമ്പനി ജീവനക്കാരനുമായ സുധീർ കുമാറിന്റെ കുടുംബത്തിന് ഭാവി സംരക്ഷണത്തിന് സഹായം ചെയ്യുവാൻ ബഹ്‌റൈൻ പ്രതിഭ മുന്നോട്ടു വന്നു . ഇതിനായി ബഹ്‌റൈൻ പ്രതിഭ ഉമ്മൽഹസം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ. വി. അശോകൻ ചെയർമാനും ഡി. സലിം ജനറൽ കൺവീനറും വർഗീസ് ജോർജ് ട്രഷററും ആയ വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . സുധീറിന്റെ ഭൗതിക ശരീരം കഴിഞ്ഞ ബുധനാഴ്ച നാട്ടിൽ എത്തിച്ചു സംസ്കാരം നടത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി ബഹ്‌റൈൻ പ്രവാസിയായി ജോലി ചെയ്യുന്ന സുധീർ മാതൃകാപരമായി സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു . കോവിഡ് പ്രതിസന്ധി കാലത്ത് അശരണരെ സഹായിക്കാനായി ബഹ്റൈൻ പ്രതിഭ ഉമ്മുൽ ഹസം യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രവർത്തനത്തിന് രക്ഷാധികാരി സമിതി അംഗം എന്ന നിലയിൽ മികച്ച പിന്തുണ നൽകികൊണ്ട് പ്രവർത്തിക്കുമ്പോൾ ആണ് ആകസ്മികമായി മരണപ്പെടുന്നത്, വിദ്യാഭ്യാസം…

Read More

ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. കുല്‍ഗാമിലെ അരായിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, വെടിവെപ്പില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കുല്‍ഗാം എസ്പി ഗുരീന്ദര്‍പാല്‍ സിംഗ് അറിയിച്ചു. മേഖലയില്‍ മൂന്നിലധികം ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. ഇവരെ കണ്ടെത്താനായി ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

Read More

കൊല്ലം : കടയ്ക്കലിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. പെൺകുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്. പെൺകുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്‌. പിന്നാലെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായ മൂന്ന് പേരും.

Read More

മനാമ: ഇറാനിലെ യുഎസ് പ്രത്യേക പ്രതിനിധിയും സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിർന്ന ഉപദേശകനുമായ ബ്രയാൻ ഹുക്കുമായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൾ ലതിഫ് ബിൻ റാഷിദ് അൽ സയാനി വാർത്തസമ്മേളനം നടത്തി. മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി അമേരിക്ക തുടർച്ചയായി നടത്തുന്ന ശ്രമങ്ങളെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൾ ലതിഫ് ബിൻ റാഷിദ് അൽ സയാനി പ്രശംസിച്ചു. അറേബ്യൻ ഗൾഫ്, അറബിക്കടൽ , ചെങ്കടൽ, ബാബ് അൽ-മന്ദാബ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വ്യാപാര, നാവിഗേഷൻ മാർഗങ്ങൾ സംരക്ഷിക്കുന്നതിൽ യുഎസ് നാവികസേന നടത്തിയ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ഇറാനിലേക്ക് ആയുധ ഉപരോധം നീട്ടുന്നതിനും അമേരിക്ക ഈ മേഖലയിലെ ഇറാൻ പെരുമാറ്റം കാരണം ഏർപ്പെടുത്തിയ ഉപരോധം കർശനമാക്കുന്നതിനും അമേരിക്ക സ്വീകരിച്ച ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വിദേശകാര്യ മന്ത്രി പരാമർശിച്ചു. https://youtu.be/1VD43nEbu40 ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, പരിശീലനം എന്നിവ ഉപയോഗിച്ച് ബഹ്‌റൈനിൽ തീവ്രവാദികൾക്കും ഇറാൻ നൽകുന്ന പിന്തുണയെക്കുറിച്ച് ഡോ. അൽ-സയാനി പരാമർശിച്ചു. ഇത് 35…

Read More