Author: News Desk

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേസില്‍ സംശയത്തിന്റെ നിഴിലില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ വലംകൈയ്യാണെന്നും, സ്വര്‍ണ കള്ളക്കടത്തില്‍ പഴുത് അടച്ചുള്ള അന്വേഷണം ഉണ്ടാകുമെന്ന് വി. മുരളീധരന്‍ ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ വകുപ്പിലെ സ്ത്രീക്കാണ് സ്വര്‍ണക്കടത്തില്‍ മുഖ്യ പങ്കുള്ളതെന്നും, പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമനം നടത്തിയത് അറിയില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണെന്നും മുരളീധരന്‍ പരിഹസിച്ചു. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഒന്നിലധികം ഏജന്‍സികള്‍ രംഗത്തുണ്ടെന്നും കേന്ദ്ര ഇടപ്പെല്‍ മൂലമാണ് വിഷയം കൈയോടെ പിടികൂടിയതെന്നും പറഞ്ഞ മുരളീധരന്‍ എല്ലാം കേന്ദ്രത്തിന്റെ ചുമതല എന്നു പറഞ്ഞു കൈകഴുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ആരോപിച്ചു.

Read More

റാഞ്ചി : ഝാര്‍ഖണ്ഡ് മന്ത്രി മിത്‌ലേഷ് താക്കൂറിന് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മുഖ്യമന്ത്രി ഹേമന്ത് റാഞ്ചിയിലെ സ്വവസതിയിൽ നിരീക്ഷണത്തില്‍.കഴിഞ്ഞ ദിവസമാണ് മന്ത്രി മിത്‌ലേഷ് താക്കൂറിന് കൊറോണ സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മിത്‌ലേഷ് താക്കൂറുമായി മുഖ്യമന്ത്രി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഹേമന്ത് സോറന്‍ സ്വയം നിരീക്ഷണത്തില്‍ പോയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ വ്യക്തമാക്കി കത്തയച്ചിട്ടുണ്ട്.

Read More

മസ്കറ്റ് : ഒമാനിൽ ഒൻപത് മരണങ്ങളും 1,210 പുതിയ കൊറോണ വൈറസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്വദേശികളാണ്. 939 സ്വദേശികൾക്കും 271 വിദേശികൾക്കുമാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ ആകെ കേസുകൾ 50,207 ആയി. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷം മരണസംഖ്യ 233 ആയി. 1,005 പേർ പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവർ 32,005 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുൽത്താനേറ്റിലുടനീളം 3,987 കോവിഡ് പരിശോധനകൾ നടത്തി. ഇതുവരെ 2,21,181 കോവിഡ് -19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. കോവിഡ് -19 നിയമലംഘകർക്കെതിരെ പിഴ ചുമത്താൻ ഒമാൻ തീരുമാനിച്ചു. നിയമലംഘകരുടെ പേരും ചിത്രങ്ങളും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതുൾപ്പെടെ ഇതിൽ ഉൾപ്പെടും.

Read More

സൗദി: സൗദി അറേബ്യയിൽ 3,036 പുതിയ കേസുകളും കൊറോണ വൈറസ് ബാധിച്ച് 42 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകൾ 2,20,144 ആയി. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷം ആകെ മരണസംഖ്യ 2,059 ആയി ഉയർന്നു. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളിൽ 13-ാം സ്ഥാനത്താണ് സൗദി. അതേസമയം, ഇന്ന് 3,211 രോഗികൾ പൂർണ്ണമായും വൈറസിൽ നിന്ന് മുക്തരായിട്ടുണ്ട് . മൊത്തം രോഗമുക്തി 1,58,050 ആയി ഉയർന്നു. പുതിയ കേസുകളിൽ ഭൂരിഭാഗവും റിയാദ് (288), ജിദ്ദ (243), തയ്ഫ് (187) എന്നിവിടങ്ങളിൽ നിന്നാണ്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും,…

Read More

മനാമ: ബഹ്‌റൈനിലെ നിലവിലെ കൊറോണ പോസിറ്റീവ് കേസുകളിൽ 1814 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലയെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി വലീദ് അൽ മനിയ നാഷണൽ ടാസ്ക് ഫോഴ്സ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More

കുവൈറ്റ് സിറ്റി: കുവൈത്തിൽ 762 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 501 പേർ സ്വദേശി പൗരന്മാരാണ്. രാജ്യത്ത് മൊത്തം സ്ഥിരീകരിച്ച കേസുകൾ 52,007 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസ് ബാധിച്ച് 2 രോഗികൾ മരിച്ചു.  ആകെ മരണസംഖ്യ 379 ആയി. രാജ്യത്ത് 593 പുതിയ രോഗമുക്തി കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം രോഗമുക്തി കേസുകൾ 42,108 ആയി ഉയർത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്ത് 4,344 എൻ‌പി സ്വാബ് പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടുതൽ ആളുകളെ പരീക്ഷിക്കുന്നതിനും കേസുകൾ നേരത്തേ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങൾ രാജ്യം ശക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് ആകെ 4,17,874 കൊറോണ വൈറസ് പരിശോധനകൾ നടത്തി.

Read More

മനാമ: 2020 ജൂലൈ 7 ന് നടത്തിയ 9,266 കോവിഡ് -19 പരിശോധനകളിൽ 500 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 303 പ്രവാസി തൊഴിലാളികളാണ്. 191 പേർ സമ്പർക്കം മൂലവും 6 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. 392 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 25,570 ആയി വർദ്ധിച്ചു. നിലവിൽ 60 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 4,653 കേസുകളിൽ 4593 കേസുകൾ തൃപ്തികരമാണ്. ഇതുവരെ 6,21,362 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More