മനാമ: 2020 ജൂലൈ 7 ന് നടത്തിയ 9,266 കോവിഡ് -19 പരിശോധനകളിൽ 500 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 303 പ്രവാസി തൊഴിലാളികളാണ്. 191 പേർ സമ്പർക്കം മൂലവും 6 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്.
392 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 25,570 ആയി വർദ്ധിച്ചു. നിലവിൽ 60 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 4,653 കേസുകളിൽ 4593 കേസുകൾ തൃപ്തികരമാണ്. ഇതുവരെ 6,21,362 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.