Author: News Desk

മനാമ: സമ്മർ ക്ലാസ് -നായി ഐമാക് ബഹ്‌റൈൻ മിഡിയസിറ്റി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. നാലാഴ്ചത്തെ പ്രത്യേക സ്കോളർഷിപ്പ് പ്രോഗ്രാമാണ് ജൂലൈ 12 -ന് ആരംഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന, അർഹരായ 50 കുട്ടികൾക്ക് (കാറ്റഗറി A) നൂറു ശതമാനവും തുടർന്ന് 100 കുട്ടികൾക്ക് (കാറ്റഗറി B) അമ്പത് ശതമാനം സൗജന്യ നിരക്കിലും സ്കോളർഷിപ്പിനു അർഹരായിരിക്കുമെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ഇപ്പോൾ ഐമാക് -ൽ വിവിധ വിഷയങ്ങളിലായി 150 -ലധികം കുട്ടികൾക്ക് വേണ്ടി ഓൺലൈൻ സമ്മർ ക്ലാസ്സുകൾ പുരോഗമിക്കുന്നുണ്ട്. കൊച്ചിൻ കലാഭവന്റെ ബഹ്‌റൈൻ ഫ്രാഞ്ചൈസി -യും ഐമാക്കിനു ലഭിച്ചിട്ടുണ്ട്. അതിനൂതന സാങ്കേതിക വിദ്യയിലൂടെ കലാപഠനം കൂടുതൽ എളുപ്പമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നതായും കുട്ടികളുടെ അവധിക്കാലം ഉല്ലാസഭരിതവും ആനന്ദകരവും ആകുന്നതായും രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രതികരണത്തിലൂടെ അറിയാൻ കഴിഞ്ഞു എന്ന് പ്രിൻസിപ്പാൾ സുധി പുത്തൻവേലിക്കര പറഞ്ഞു.കോവിഡ് – 19 പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടി നിബന്ധനകൾക്ക് വിധേയമായി അഡ്മിഷൻ നൽകുന്നതാണ്. സ്കോളർഷിപ്പ് പ്രോഗ്രാമിൽ ചേരുവാൻ താല്പര്യമുള്ളവർ ജൂലൈ…

Read More

ന്യൂഡല്‍ഹി: .സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായി സംസാരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും കേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേസ് ആയതിനാലാണ് അന്വേഷണം എന്‍ഐഎക്ക് വിട്ടത്. ദേശീയ ഏജന്‍സികളുടെ പരിശോധനക്ക് ശേഷമാണ് കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ ഭീകര ബന്ധം ഉള്‍പ്പെടെ കേന്ദ്രം സംശയിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തും.

Read More

മനാമ: ബഹ്‌റൈനിലെ കോവിഡ് -19 സാഹചര്യങ്ങളോട് പ്രതികരിച്ചുകൊണ്ട് ദേശീയ ടാസ്‌ക് ഫോഴ്‌സ് ടീം നടത്തിയ വാർത്തസമ്മേളനത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ പകർച്ചവ്യാധി, ആന്തരിക രോഗങ്ങൾ എന്നിവയുടെ കൺസൾട്ടന്റ് ഡോ. ജമീല അൽ സൽമാൻ “കോവിഡ് -19 ന് ശേഷമുള്ള പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?” എന്ന സ്റ്റാർവിഷൻ ന്യൂസിന്റെ ചോദ്യത്തിന് മറുപടി നൽകി. https://youtu.be/MDyv5tOtLA4 “പഠനം അനുസരിച്ച്, വീണ്ടെടുക്കപ്പെട്ട എല്ലാവർക്കും ദീർഘകാല ലക്ഷണങ്ങളുണ്ടാകും. 40% പഠനം പറയുന്നത് ഇതിന് ശ്വാസകോശത്തിൽ വീക്കം ഉണ്ടാകാം. ചില രോഗികൾക്ക് സുഖം പ്രാപിച്ചതിനുശേഷവും ഓക്സിജൻ ഉപയോഗിക്കുന്നത് വളരെക്കാലം ആവശ്യമായി വരും. രോഗികൾക്ക് ന്യൂറോ സിസ്റ്റം , മസ്തിഷ്കം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാം. കൂടാതെ ബഹ്‌റൈനിലും ലോകമെമ്പാടുമുള്ള രോഗികളിലും ഏകാഗ്രതയെ ബാധിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. രോഗികളുടെ ഉറക്കക്കുറവ്, ഗന്ധത്തിന്റെ അഭാവം തുടങ്ങിയ അവസ്ഥകളും അനുഭവപ്പെടാം. എന്നാൽ ഇത് സാവധാനം വീണ്ടെടുക്കാൻ സാധിക്കും. ബഹ്‌റൈനിൽ സജീവമായ കൊറോണ വൈറസ് കേസുകളിൽ 1,814 ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ…

Read More

തിരുവനന്തപുരം : ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനാഫലമാണ് ഇപ്പോൾ നെഗറ്റീവായത്. ചീഫ് സെക്രട്ടറിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും തിരുവനന്തപുരത്ത് രോഗം വൻ തോതിൽ വ്യാ പിക്കുന്നുണ്ട്.

Read More

മനാമ: 2020 ഫെബ്രുവരി മുതൽ ലൈസൻസ് പുതുക്കാൻ കഴിയാത്ത കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടുന്ന ആരോഗ്യ പ്രവർത്തകരെ പിഴയോ സാമ്പത്തിക കുടിശികയോ നൽകുന്നതിൽ നിന്ന് ഒഴിവാക്കാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്തരവിട്ടു. ബഹ്‌റൈനിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുനൽകുന്ന വിധത്തിൽ കോവിഡ് -19 നെ നേരിടാൻ ആരോഗ്യ പ്രവർത്തകർ നടത്തിയ വലിയ ശ്രമങ്ങളെ അഭിനന്ദിച്ചാണ് ഈ ഉത്തരവ്. ലൈസൻസ് പുതുക്കാൻ കാലതാമസം നേരിട്ട ഡോക്ടർമാരെ പിഴയിൽ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി (ബിഎംഎസ്) പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയോട് നന്ദിയും കടപ്പാടും അറിയിച്ചു. പകർച്ചവ്യാധിയെ ചെറുക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് മുൻ‌നിര ഡോക്ടർമാരെ പ്രേരിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 30,931 കൊറോണ വൈറസ് കേസുകളും 101 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

റിയാദ് : സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു .കോഴിക്കോട് കൊയിലാണ്ടി തൊട്ടോളി സ്വദേശി പുതിയ പുരയിൽ ഹസ്സൻകുട്ടി (70 ) ആണ് ജുബൈലിൽ മരിച്ചത് . ഭാര്യ .സൈനബി .മക്കൾ .സഹീർ (ദുബൈ ) നവാസ് (ബഹ്റൈൻ )

Read More

മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ സമ്മർകാല 1-2-3 ഓഫറുകൾക്ക് ഇന്ന് തുടക്കമാകും. ജൂലൈ 9 മുതൽ 15 വരെയാണ് ഓഫർ ലഭ്യമാകുന്നത്. കുട്ടികൾ‌ ഇഷ്ടപ്പെടുന്ന ലഘുഭക്ഷണങ്ങളായ ചോക്ലേറ്റ്, ചിപ്പ് കുക്കീസുകൾ‌, ബിസ്‌കറ്റുകൾ‌, കോൺ‌ പഫ്സുകൾ തുടങ്ങിയ വിഭവങ്ങൾക്കെല്ലാം ഓഫറുകൾ ലഭിക്കും. കൂടാതെ ആരോഗ്യകരമായ ജ്യൂസുകൾ, ഫ്രോസൺ‌ ഫ്രൂട്ട്, ചീസ് എന്നിവയും ബസുമതി അരി, മാവ്, എണ്ണ, പഞ്ചസാര, ഈന്തപ്പഴം തുടങ്ങിയവകൾക്കും ഓഫർ ലഭ്യമാണ്. ഡിറ്റർജന്റുകൾ, ഹോം ക്ലീനിംഗ് മെറ്റീരിയൽ, വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾ എന്നിവയും , വേനൽക്കാല വസ്ത്രങ്ങൾ , മികച്ച സ്മാർട്ട് കാഷ്വൽ വസ്ത്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഗാർഹിക ആക്‌സസറികളുടെ വിപുലമായ ശ്രേണിയും ഉണ്ട്. ഹെഡ്‌ഫോണുകൾ, ചാർജറുകൾ, യുഎസ്ബി ഫ്ലാഷ്,  ഓഫീസിലെ മറ്റ് സാമഗ്രികൾ എന്നിവയും ഓഫർ പട്ടികയിലുണ്ട്.

Read More

തിരുവനന്തപുരം : തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഡിപ്ലൊമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസ് എന്‍ഐഎക്ക് വിട്ടു. കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേസ് ആയതിനാലാണ് അന്വേഷണം കേന്ദ്രം എന്‍ഐഎക്ക് വിട്ടത്.

Read More

മനാമ: ബഹ്‌റൈനിലെ ഇന്നത്തെ മൂന്നാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. 62 വയസുള്ള സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ മരണം 101 ആയി.

Read More

ദില്ലി .പ്രവാസികൾക്ക് യൂഎഇയിലേക്ക് തിരിച്ചു പോകാൻ അവസരമൊരുങ്ങുന്നു .ഇപ്പോൾ ഇന്ത്യയിലുള്ള യൂഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ വന്ദേ ഭാരത് വിമാനങ്ങളിൽ കൊണ്ടുപോകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു . ഇ മാസം 12 മുതൽ 26 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളിലാണ് പ്രവാസികൾക്ക് യൂ എ ഇയിലേക്ക് തിരികെ പോകാനുള്ള അവസരം .ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട് .

Read More