ന്യൂഡല്‍ഹി: .സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായി സംസാരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും കേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേസ് ആയതിനാലാണ് അന്വേഷണം എന്‍ഐഎക്ക് വിട്ടത്. ദേശീയ ഏജന്‍സികളുടെ പരിശോധനക്ക് ശേഷമാണ് കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ ഭീകര ബന്ധം ഉള്‍പ്പെടെ കേന്ദ്രം സംശയിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തും.