- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
കൊച്ചി: സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക്. നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എല്‍.പി.ജി സിലിണ്ടര്‍ നീക്കം നിലച്ചേക്കും.ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് 2022-ല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും വിഷയത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറു മുതല്‍ ഉച്ച വരെ ഇവര്‍ സൂചനാ സമരവും നടത്തുന്നുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉള്‍പ്പെടുന്ന ഇടതുസംഘനകളും സമരത്തിന്റെ ഭാഗമാണ്. ശനിയാഴ്ച രാവിലെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പൽ എത്തിയ സാഹചര്യത്തിൽ ഇന്നും നാളെയും ആഘോഷപരിപാടികൾ, ജാഥകൾ തുടങ്ങിയ സംഘടിപ്പിക്കാൻ എൽഡിഎഫ് ആഹ്വാനം ചെയ്തു. വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തിയതിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അതിവേഗത്തിൽ വികസനം പൂർത്തീകരിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണിതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം വരുന്നതോടെ കാർഷിക മേഖലയ്ക്ക് വലിയ വളർച്ചയുണ്ടാകും. കാർഷിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനും വ്യാവസായിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യാനും കഴിയും. തുറമുഖത്തിന്റെ ഒന്നാം ഘട്ടം അടുത്തവർഷം പൂർത്തിയാകും. ബാക്കിയുള്ള ഘട്ടങ്ങളും വേഗത്തില്‍ പൂർത്തിയാക്കും. നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം പരിപാടി കേരളത്തിന്റെ ടൂറിസം രംഗത്തെ വികസിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. വിദേശികളെ ആകർഷിക്കാനും വ്യാപാരസാധ്യതകൾ വർധിപ്പിക്കാനും കഴിയും. നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലങ്ങൾ സന്ദർശിക്കും. നിയോജക മണ്ഡലങ്ങളിലെ ജനകീയ സദസിനോട് എല്ലാവരും സഹകരിക്കണമെന്ന് എൽഡിഎഫ് കൺവീനർ അഭ്യർഥിച്ചു.…
കൊച്ചി∙ കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ വായ്പകൾ നിയന്ത്രിച്ചത് സിപിഎം എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. സിപിഎം പാര്‍ലമെന്‍ററി സമിതി ആണ് വായ്പ അനുവദിച്ചത്. അനധികൃത വായ്പകൾക്ക് പാര്‍ട്ടി പ്രത്യേക മിനിറ്റ്സ് സൂക്ഷിച്ചിരുന്നെന്നും ഇ.ഡി കണ്ടെത്തി. സ്വത്തു കണ്ടുകെട്ടിയ റിപ്പോർട്ടിലാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റെയും ഭാര്യയുടെയും പേരിലുള്ള 24 വസ്തുക്കള്‍ കണ്ടുകെട്ടി. സതീഷ്‌കുമാറിനു വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി. സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി. പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്ന് ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
സോണിയഗാന്ധിയും പ്രിയങ്കഗാന്ധിയും ചെന്നൈ വിമാനത്താവളത്തിൽ, നേരിട്ടെത്തി സ്വീകരിച്ച് സ്റ്റാലിൻ
ചെന്നൈ∙ ഡിഎംകെയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിൽ. ഡിഎംകെ ഇന്നു സംഘടിപ്പിക്കുന്ന വിമൻസ് റൈറ്റ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണു ഇരുവരും ചെന്നൈയിൽ എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി, ടി.ആർ.ബാലു എന്നിവർ ചെന്നൈ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കുള്ള 33% സംവരണം കേന്ദ്രസർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് കോൺഫറൻസിൽ ആവശ്യപ്പെടും. എം.കെ.സ്റ്റാലിനാണ് കോൺഫറൻസ് അധ്യക്ഷൻ.
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിൽ പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിച്ചു. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ നിരവധി തൊഴിൽ, താമസ വിസ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി എൽഎംആർഎ അറിയിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ), ഗവർണറേറ്റ് പോലീസ് ഡയറക്‌ടറേറ്റ്, തൊഴിൽ മന്ത്രാലയം, സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി ഏകോപിപ്പിച്ചായിരുന്നു പരിശോധന കാമ്പെയ്‌ൻ. അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ഇലക്‌ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
മനാമ: കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ഈമാസം 19 മുതൽ സെഗയ്യയിലെ കെ.സി.എ ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റ് ഉദ്ഘാടനം 19ന് വൈകീട്ട് 7.30ന് നടക്കുമെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി കെ.പി. ജോസ് ടൂർണമെന്റ് ചെയർമാനായും രഞ്ജി മാത്യുവും സിബി കൈതാരത്തും വൈസ് ചെയർമാന്മാരായും സിജി ഫിലിപ്പ് ഇവന്റ് കോഓഡിനേറ്ററായും ടൂർണമെന്റ് കമ്മിറ്റി രൂപവത്കരിച്ചെന്ന് കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി കെ.സി.എ വോളിബാൾ ടൂർണമെന്റ് നടത്തിവരുന്നു. വിവിധ ബഹ്റൈൻ വോളിബാൾ ക്ലബുകളും മറ്റ് ക്ലബ്/അസോസിയേഷൻ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.വിവിധ രാജ്യങ്ങളിൽനിന്നുള്ള വോളിബാൾ ടീമുകളെയും പ്രതീക്ഷിക്കുന്നുണ്ട്. വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകും. ട്രോഫികൾക്കു പുറമെ വിജയികൾക്ക് 1000 ഡോളറും റണ്ണേഴ്സ്അപ്പിന് 500 ഡോളറും സമ്മാനമായി ലഭിക്കും. ടൂർണമെന്റിനോടനുബന്ധിച്ച് വനിത വോളിബാൾ മത്സരങ്ങളും നടക്കും. ടൂർണമെന്റിൽ കുറഞ്ഞത് എട്ടു ടീമുകളുണ്ടാകും. അത് രണ്ടു പൂളുകളായി തിരിച്ച് ആദ്യ റൗണ്ടിൽ…
ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് മുന്പില് യുവാവിന്റെ നഗ്നനതാ പ്രദര്‍ശനം; പ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ആലപ്പുഴ: മാവേലിക്കരയില്‍ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് മുന്നില്‍ ഉടുതുണി ഉയര്‍ത്തി യുവാവിന്റെ നഗ്നനതാ പ്രദര്‍ശനം. തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്കെതിരെയാണ് അതിക്രമം ഉണ്ടായത്. കുന്നുംമലയില്‍ സാം തോമസ് നഗ്നതാപ്രദര്‍ശനം നടത്തുന്നത് ഉള്‍പ്പടെയുള്ള വീഡിയോ തെളിവുകളുമായി ഹരിത കര്‍മ സേന മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്കാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ വണ്ടിയില്‍ സാധനം എടുക്കാന്‍ വന്നപ്പോഴാണ് ഇയാളുടെ ഭാഗത്തുനിന്നും അതിക്രമം ഉണ്ടായത്. ഇയാളുടെ വീട്ടില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങള്‍ ഉള്‍പ്പടെ ചാക്കില്‍ കെട്ടി മതിലിന്റെ ഒരുവശത്ത് വച്ചശേഷം ഇത് പിന്നീട് എടുക്കാമെന്ന് അറിയിച്ചിരുന്നു. ഹരിതകര്‍മസേന അംഗങ്ങള്‍ പോയ ശേഷം ഇയാള്‍ ഈ സാധനം എടുത്ത് ഒരു ജങ്ഷനില്‍ കൊണ്ടുപോയി തള്ളി. എന്നാല്‍ വീണ്ടും സാധനങ്ങള്‍ ശേഖരിക്കാനെത്തിയ സ്ത്രീകള്‍ വച്ച സ്ഥലത്ത് കാണാത്തതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.വീട്ടില്‍ നിന്ന് പുറത്തുവന്ന ഇയാള്‍ സ്ത്രീകളെ ഉടുതുണി പൊക്കി കാണിക്കുകയായിരുന്നെന്ന് ഹരിതകര്‍മസേന അംഗങ്ങള്‍ പറയുന്നു. ഒപ്പം ജാതി പറഞ്ഞ്…
പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്ത്; 12 കോടി യുടെ ഹെറോയിൻ പിടിച്ചെടുത്തു
ജയ്പൂര്‍: പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്താനുള്ള നീക്കം സൈന്യം തകര്‍ത്തു. രാജസ്ഥാനിലെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കഴിഞ്ഞരാത്രിയിലാണ് സംഭവം. ശ്രീഗംഗാനഗര്‍ സെക്ടറിലെ ശ്രീകരന്‍പൂരിലാണ് 2.2 കിലോ ഹെറോയിനുമായി പാക് ഡ്രോണ്‍ അതിര്‍ത്തി കടന്നെത്തിയത്. രാത്രിയുടെ മറവില്‍ മയക്കുമരുന്ന് കടത്താനുള്ള നീക്കം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 12 കോടി രൂപ വിലവരുമെന്ന് ബിഎസ്എഫ് അധികൃതര്‍ സൂചിപ്പിച്ചു. പഞ്ചാബിലെ താന്‍തരണിലെ ദാലിരി ഗ്രാമത്തിലെ ഭിക്വിന്‍ഡില്‍ കഴിഞ്ഞദിവസം ബിഎസ്എഫ് നടത്തിയ പരിശോധനയില്‍ 3.2 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കടത്തിയ ഡ്രോണും ഹെറോയിന്‍ പായ്ക്കറും വയലില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി പരിശോധന നടത്തിയത്. കണ്ടെടുത്ത ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതമാണെന്നും ബിഎസ്എഫ് വക്താവ് സൂചിപ്പിച്ചു.
ബംഗലൂരു: പലസ്തീനെ അനുകൂല പ്രചാരണം നടത്തിയതിന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയനഗര സ്വദേശി ആലം പാഷ (20)യെയാണ് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്‌സ് ആപ്പ് സ്റ്റാറ്റസിലാണ് യുവാവ് പലസ്തീന്‍ അനുകൂല മുദ്രാവാക്യം പോസ്റ്റ് ചെയ്തത്. ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ, വിജയനഗറിലെ ഹോസ്പേട്ടിൽ ചിലർ പലസ്തീനിനു പിന്തുണ നൽകുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഹോസ്പെട്ടിലെ സമുദായിക സൗഹാർദ്ദം തകർക്കുക ലക്ഷ്യമിട്ട് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആലം പാഷയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇയാൾക്കെതിരെ കേസെടുത്തതായും, യുവാവിനെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
ജയ്പൂര്‍: സിഗരറ്റ് വലിക്കാൻ ചോദിച്ചപ്പോൾ തരാതിരുന്നതിലുള്ള വൈരാഗ്യത്തിൽ സുഹൃത്തുക്കൾ യുവാവിനെ കുത്തിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. നെഹ്‌റു ബസാര്‍ സ്വദേശി രോഹിത് സിങ് (20) ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിൽ മുഖ്യപ്രതി ജിതേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ജിതേന്ദ്രയ്ക്കും സുമിത് സിങ്ങിനുമൊപ്പം മദ്യപിക്കുന്നതിനിടെ ജിതേന്ദ്ര രോഹിത്തിനോട് സിഗരറ്റ് ചോദിച്ചു. രോഹിത്ത് കൊടുക്കാന്‍ തയ്യാറിയില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇരുവരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചിൽ പല തവണ കുത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. ചികിത്സക്കിടെയാണ് രോഹിത് മരിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാമത്തെ പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
