Author: News Desk

ന്യൂഡല്‍ഹി: ‘ഇന്ത്യാസ് വാര്‍ എഗെയ്ന്‍സ്റ്റ് ദ വൈറസ്’ എന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കവേയാണ് കൊറോണ വാക്‌സിന്‍ നിര്‍മ്മിക്കാനും ലോകത്തെ മുഴുവന്‍ രക്ഷിക്കാനും ഇന്ത്യക്ക് കഴിയുമെന്ന് ബില്‍ ഗേറ്റ്‌സ് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയുടെ മെഡിക്കല്‍ രംഗം അതിശക്തമാണ്. ഇന്ത്യയിലെ മരുന്ന് കമ്പനികള്‍ ലോകത്താകമാനം മരുന്ന് വിതരണം നടത്തുന്നുണ്ട്. മറ്റെവിടത്തേക്കാളും കൂടുതല്‍ വാസ്‌കിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

Read More

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം സ്വദേശി സദന കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലാണ് വാഹനം. കസ്റ്റഡിയിലെടുത്ത കാര്‍ പൊലീസ് കസ്റ്റംസ് ഡിവിഷണല്‍ ഓഫീസില്‍ എത്തിച്ചു. ജൂലൈ 5 ന് കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണമടങ്ങിയ കാര്‍ഗോ അറ്റാഷെയുടെ പേരിലാണ് തിരുവനന്തപുരത്തെത്തിയത്.

Read More

മനാമ:ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ,സബർമതി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്ന സാം അടൂരിന്റെ വിയോഗത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈനിലെ സാമൂഹിക മേഖലക്ക് തീരാ നഷ്ടമാണ് ,പുതിയ തലമുറക്ക് അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനത്തിൽ നിന്നും ഒരുപാട് പഠിക്കുവാനുണ്ട്,സംഘടന യുടെ ആൾബലത്തിൽ അല്ല പ്രവർത്തനത്തിലാണു കാര്യം എന്നു കൂടി തെളിയിച്ചയാളായിരുന്നു അദ്ദേഹം, ഒറ്റയാൾ പ്രവർത്തനത്തിലൂടെ വളരെ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുവാൻ അദ്ദേഹത്തിനായി, പച്ചയായ മനുഷ്യനും,ഉത്തമ മനുഷ്യസ്നേഹിയും ആയിരുന്നു അദ്ദേഹം എന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനകുറിപ്പിലൂടെ അറിയിച്ചു

Read More

ലണ്ടന്‍: പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്‌കൊയിന്‍ തട്ടിപ്പ്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പില്‍ കോടീശ്വരന്മാരായ ബില്‍ ഗേറ്റ്‌സ്, എലോണ്‍ മസ്‌ക്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബെയ്ഡന്‍ എന്നിവ രടക്കം നിരവധി പേര്‍ ഇരയായെന്നാണ് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സിയിലൂടെയുള്ള സംഭാവനകള്‍ ബരാക് ഒബാമ, ജോ ബെയ്ഡന്‍,കെയിന്‍ വെസ്റ്റ് എന്നിവര്‍ ആവശ്യപ്പെട്ടതായി ലക്ഷക്കണക്കിന് ഫോളോവേഴ്സിനാണ് സന്ദേശം ലഭിച്ചത്. ആയിരം ഡോളര്‍ അയച്ചുതന്നാല്‍ 2000 ഡോളര്‍ തിരികെ നല്‍കാമെന്ന നിരവധി സന്ദേശം തന്റെ പേരിലും വന്നതായി ബില്‍ ഗേറ്റ്‌സും പരാതിപ്പെട്ടിരിക്കുകയാണ്. തട്ടിപ്പു നടന്നതായി സമ്മതിച്ച ട്വിറ്റര്‍ വിവിധ സാധ്യതകളാണ് ഇതുമായി ബന്ധപ്പെട്ട് സംശയിക്കുന്നത്. ‘ട്വിറ്ററിനെ സംബന്ധിച്ച് ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. സംഭവിച്ചതിനെ ഏറെ ഞെട്ടലോടെയാണ് കാണുന്നത്.’ ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സേ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം മൂന്ന് പേർ മരണപ്പെട്ടു. 69 വയസുള്ള സ്വദേശിയും 53വയസുള്ള സ്വദേശിവനിതയും  50 വയസ്സ് പ്രായമുള്ള പ്രവാസിയുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണം 120ആയി.ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Read More

കോഴിക്കോട് : ഇന്ന് പുലർച്ചെ ഞാൻ ഉണരുമ്പോൾ കേട്ടത് എന്റെ ജേഷ്ഠന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത സാം സാമുവൽ നമ്മളെ വിട്ടു പോയി എന്നുള്ളതാണ്. ബഹറിനിൽ ഉടനീളം നിറഞ്ഞു നിന്ന ഒരു നല്ല സാമൂഹിക പ്രവർത്തകൻ, അശരണർക്കും പാവപ്പെട്ടവർക്കുമെല്ലാം തന്റെ ജോലിത്തിരക്കിനിടയിലും താങ്ങും തണലുമായി നിന്ന നന്മയുള്ള മനസിന്റെ ഉടമ ഒരുപാട് പാവങ്ങൾക്ക് അത്താണിയായിരുന്നു. അദ്ദേഹം ഇന്ന് നമ്മളെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അങ്ങേയറ്റം വേദനയോടുകൂടി അദ്ദേഹത്തിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്‌ഥിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ബഹ്റൈനിലുടനീളം നിറഞ്ഞു നിന്ന നന്മയുള്ള മാതൃകാപരമായ സാമൂഹിക പ്രവർത്തനത്തിന്റെ ഉടമയാണ്‌ സാം സാമുവൽ . അദ്ദേഹത്തിന്റെ സബർമതിയുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് എനിക്ക് ലഭിച്ചിരുന്നു. എന്റെ സാമൂഹിക പ്രവർത്തന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷംകൂടി ആയിരുന്നു അത്.

Read More

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടതായി റിപ്പോർട്ട്. ഞായറാഴ്ച ഇയാൾ തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് പോയിരുന്നു. അവിടെ നിന്നും യുഎഇയിലേക്ക് മടങ്ങിയതയാണ് റിപ്പോർട്ട് . സ്വപ്നയും സരിത്തും കടത്താൻ ശ്രമിച്ച സ്വർണ്ണമടങ്ങിയ ബാഗ് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലായിരുന്നു. ഈ കേസിലെ അന്യക്ഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും യുഎഇ അറിയിച്ചിരുന്നു. സ്വർണ്ണക്കടത്തു കേസിലെ പ്രതികൾ അറ്റാഷെക്കെതിരെ മൊഴി നൽകിയിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് കൂടിയായ സാം സാമുവൽ അടൂരിന്റെ വേർപാട് പ്രവാസലോകത്തിൽ വലിയ ഞെട്ടലും ദുഃഖവും ഉണ്ടാക്കിയിരിക്കുകയാണ്. സ്വന്തമായി ഒരു വാഹന സൗകര്യം പോലുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ ബഹ്‌റൈനിലെ ഇതുപരിപാടിയിലും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വമായിരുന്നു. പ്രത്യേകിച്ച് കോവിഡ് -19 എന്ന മഹാമാരി പടർന്ന് പിടിച്ച അവസരത്തിൽ ബഹ്‌റൈനിലെ സഹജീവി സ്നേഹത്തിനു ഉദാത്ത മാതൃകയായിരുന്നു സാം സാമുവൽ അടൂർ. അദ്ദേഹത്തിന്റെ ഭക്ഷ്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് അവസാനമായി അദ്ദേഹത്തിന്റെ വസതിക്കടുത്തുവച്ചു കാണുവാനിടയായത്. അപ്പോഴും സാമിന്റെ ആരോഗ്യസ്‌ഥിതി നോക്കണമെന്നും കർക്കശമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഞാൻ പറയുകയുണ്ടായി. തന്നെ തന്നെ മറന്നു സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു പ്രശ്നമല്ല. കൊറോണയെന്ന മഹാമാരിയിൽ കഷ്ടപ്പെടുന്ന അവശതയനുഭവിക്കുന്ന ജീവിതങ്ങളെ ചേർത്തുപിടിക്കുവാൻ സംരക്ഷിക്കുവാൻ പരിശ്രമിച്ചതിലൂടെ സമൂഹ നന്മയ്ക്കുവേണ്ടി സാമൂഹിക പ്രവർത്തനം നടത്തിയ സാം സാമുവലിന്റെ അകാല…

Read More

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാ​ഗ്രതാ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ. ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ജാഗ്രത എപ്പോഴുമുണ്ടാകണം. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്നതാണ് മൂന്നാം ഘട്ട ക്യാംപയിൻ. രോഗികളിൽ 60 ശതമാനത്തോളം പേർ രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കൊവിഡ് വ്യാപനത്തിന്‍റെ ഈ ഘട്ടം ബ്രേക്ക് ദി ചെയ്നിന്‍റെ മൂന്നാം ഘട്ടമായി പ്രധാനജാഗ്രതാ നിർദേശം കൂടി നൽകുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

മനാമ: സാം അടൂരിൻറെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം, 2006 ൽ ഞങ്ങൾ രൂപം കൊടുത്ത നാഷണൽ കൾച്ചറൽ കോൺഗ്രസ് (NCC)എന്ന സംഘടനയുടെ രൂപീകരണവുമായിട്ടാണ് പരിചയപ്പെടുന്നത്. അന്ന് അതിൻറെ വർക്കിംഗ് പ്രസിഡണ്ട് ആയിട്ടായിരുന്നു സാം അടൂരിൻറെ ബഹ്‌റൈനിലെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുടക്കം. അന്ന് അതുമായി ബന്ധപ്പെട്ടു ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അദ്ദേഹവുമായി ഒന്നിച്ചു പ്രവർത്തിക്കുകയും അതിനു ശേഷം സബർമതി എന്നൊരു ആശയം അദ്ദേഹം തന്നെയാണ് പൊതുസമൂഹത്തിൽ കൊണ്ടുവരുന്നത്. അതുമായി അദ്ദേഹം ഒരു ഒറ്റയാൻ ആയിട്ടാണ് അതിന്റെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. ഒരുപാട് പ്രവർത്തനങ്ങൾ അർഹതപ്പെട്ട ജീവകാരുണ്യ മേഖലയിലുള്ള സഹജീവികൾക്ക് അത്താണിയാവാൻ അദ്ദേഹം അവിടിരുന്നാണ് സജീവമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങി വലിയൊരു നിലയിൽ ആ സംഘടനയെ എത്തിക്കുവാൻ അദ്ദേഹത്തിന്റെ കീഴിൽ കഴിഞ്ഞു എന്നുള്ളത് യാഥാർഥ്യമാണ്. അതുമായി ഈ കോവിഡ് മഹാമാരിയിൽ പ്രവർത്തിക്കുന്ന സമയത്തുതന്നെയാണ് അദ്ദേഹത്തിന് രോഗം ബാധിക്കുന്നതും അതുമായി ബന്ധപ്പെട്ടു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. അദ്ദേഹത്തിന് രോഗം കൂടിയ അവസ്‌ഥയിൽ ആണെന്ന് അറിഞ്ഞെങ്കിലും ബഹ്‌റൈനിലെ…

Read More