കോഴിക്കോട് : ഇന്ന് പുലർച്ചെ ഞാൻ ഉണരുമ്പോൾ കേട്ടത് എന്റെ ജേഷ്ഠന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത സാം സാമുവൽ നമ്മളെ വിട്ടു പോയി എന്നുള്ളതാണ്. ബഹറിനിൽ ഉടനീളം നിറഞ്ഞു നിന്ന ഒരു നല്ല സാമൂഹിക പ്രവർത്തകൻ, അശരണർക്കും പാവപ്പെട്ടവർക്കുമെല്ലാം തന്റെ ജോലിത്തിരക്കിനിടയിലും താങ്ങും തണലുമായി നിന്ന നന്മയുള്ള മനസിന്റെ ഉടമ ഒരുപാട് പാവങ്ങൾക്ക് അത്താണിയായിരുന്നു. അദ്ദേഹം ഇന്ന് നമ്മളെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അങ്ങേയറ്റം വേദനയോടുകൂടി അദ്ദേഹത്തിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ബഹ്റൈനിലുടനീളം നിറഞ്ഞു നിന്ന നന്മയുള്ള മാതൃകാപരമായ സാമൂഹിക പ്രവർത്തനത്തിന്റെ ഉടമയാണ് സാം സാമുവൽ . അദ്ദേഹത്തിന്റെ സബർമതിയുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് എനിക്ക് ലഭിച്ചിരുന്നു. എന്റെ സാമൂഹിക പ്രവർത്തന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷംകൂടി ആയിരുന്നു അത്.
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു