Author: News Desk

മനാമ: പ്രിയ സുഹൃത്ത് സാം അടൂരിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ അമാർത്ഥതയുടേയും നേരിന്റെ ആൾരൂപവുമായിരുന്നു സാം എന്നും സോവിച്ചൻ ചേന്നാട്ടുശ്ശേരി അനുസ്മരിച്ചു. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ ദൈവത്തിന്റെ വിധിക്ക് കീഴ്‌പ്പെട്ടു നമ്മിൽ നിന്നും വേർപെട്ടു പോയി. വ്യക്തിപരമായി പറഞ്ഞാൽ തനിക്ക് ഏറ്റവു നഷ്ട്ടം ആണ് സാംന്റെ വേർപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാംന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ മില്യൺ അഥവാ പത്തു ലക്ഷത്തിലെത്ര പേർ മരിച്ചു എന്ന കണക്കാണ് മരണത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള അളവുകോൽ. രോഗം പടർന്നുപിടിച്ച മറ്റു രാജ്യങ്ങളിലെ ഡെത്ത് പെർ മില്യണുമായി താരതമ്യപ്പെടുത്തിയാൽ ഇക്കാര്യം വ്യക്തമാകും. യുഎഇയിലെ ഡെത്ത് പെർ മില്യൺ 34 ആണ്. ആ തോതിലായിരുന്നു കേരളത്തിൽ മരണങ്ങൾ നടന്നതെങ്കിൽ ഇവിടെ ഇതിനകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. കുവൈറ്റിലേതിനു സമാനമായി 93 ആയിരുന്നു ഇവിടത്തെ ഡെത്ത് പെർ മില്യൺ എങ്കിൽ കേരളത്തിലെ മരണസംഖ്യ മൂവായിരത്തിലധികമാകും. അമേരിക്കയിലെ അതേ സ്ഥിതിവിശേഷമായിരുന്നെങ്കിൽ 14,141 പേർ കേരളത്തിൽ രോഗത്തിനു ഇരയായി മരണമടഞ്ഞേനെ. സ്വീഡനുമായി താരതമ്യപ്പെടുത്തിയാൽ അത് 18,426 ആകും. നമ്മുടെ സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തിൻറേയും ജാഗ്രതയുടേയും ഫലമായി കേരളത്തിലെ ഡെത്ത് പെർ മില്യൺ ഒന്നിൽ കൂടാതെ ഇതുവരെ പിടിച്ചുനിർത്താൻ കഴിഞ്ഞു. ജനസംഖ്യയുടെ 10…

Read More

ബഹ്‌റൈൻ പ്രവാസി സാമൂഹ്യപ്രവർത്തകർക്കിടയിൽ വേറിട്ടുനിൽക്കുന്ന വ്യക്തിത്വമായിരുന്നു സാം അടൂർ എന്ന് വിളിക്കുന്ന ശ്രീ. സാം സാമുവൽ എന്ന് ഇൻഡക്സ് ബഹ്‌റൈൻ അനുശോചന കുറിപ്പിലൂടെ അനുസ്മരിച്ചു. സാമിനെ പോലെ ഇത്രയും പ്രയാസപ്പെട്ട് സാമൂഹ്യപ്രവർത്തനം നടത്തിയിരുന്നവർ നമ്മുടെ ഇടയിൽ വിരളമാണ്. അദ്ദേഹത്തിന്റെ ഒരു പ്രശ്നങ്ങളും മറ്റുള്ളവർക്ക് കൈത്താങ്ങാവാനുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നില്ല. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട് എന്നറിയില്ല. അവസാനമായി കണ്ടത് കോവിഡ് വ്യാപനതുടക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണ കിറ്റുമായി നടക്കുന്ന സാമിനെയാണ്. ഈ നികത്താനാവാത്ത വേർപാടിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നുന്നതായും നിത്യശാന്തിക്കായി പ്രവർത്തിക്കുന്നതായും ഇൻഡക്സ് ബഹ്റൈന് വേണ്ടി ഭാരവാഹികളായ അനീഷ് വർഗ്ഗീസ്, റഫീക്ക് അബ്ദുള്ള, അജി ഭാസി, സാനി പോൾ എന്നിവർ പറഞ്ഞു.

Read More

കുവൈത്ത് സിറ്റി : കൊവിഡ് ബാധിച്ച് കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു . തിരുവനന്തപുരം നെയ്യാറ്റിൻകര മങ്കുഴി സ്വദേശി ജ്ഞാന മുത്തൻ തോമസ് (66 ) ആണ് മരിച്ചത് . സ്വകാര്യ സ്ഥപനത്തിൽ ഡ്രൈവർ ആയിരിന്നു . ഭാര്യ : ജലജ .മക്കൾ :സുജിത ,സുമി ,ജിനിത .

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം ഒരാൾ കൂടി മരണപ്പെട്ടു. 48 വയസ്സുള്ള സ്വദേശി പൗരനാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണം 121 ആയി.ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Read More

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ 60 ശതമാനം പുനരാരംഭിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. നവംബര്‍ മാസത്തില്‍ ദീപാവലിയോട് അനുബന്ധിച്ച് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Read More

മനാമ : സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ടും , ബഹ്‌റൈനിലെ സാമൂഹിക , സാംസ്ക്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീ.സാം സാമുവേൽ അടൂരിന്റെ ദേഹ വിയോഗത്തിൽ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാരായ പ്രവാസികൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങളിലും , പ്രയാസങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്തുവാൻ പരിമിതികൾ ഏറെ ഉണ്ടായിട്ടു കൂടി അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും , സബർമതി കൾച്ചറൽ ഫോറത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കോവിഡ് കാലത്തും അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ ഓടി നടന്ന നിസ്വാർത്ഥനായ ജീവകാരുണ്യ പ്രവർത്തകനെയാണ് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനു നഷ്ടപ്പെട്ടതെന്നും “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” അനുശോചന കുറിപ്പിൽ അറിയിച്ചു.

Read More

മനാമ: സാമൂഹിക പ്രവർത്തകനായ സാം അടൂരിന്റെ വിയോഗത്തിൽ സോമൻ ബേബി അനുസ്മരിച്ചു. ” സാം അടൂരിന്റെ വേർപാട് നമ്മളെ എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നുപോയ വലിയ മനുഷ്യൻ. നേരിന്റെ ആൾരൂപമായി എല്ലായിടത്തും ഓടിനടന്ന ഒരു വലിയ വലിയ മനുഷ്യൻ. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്. എങ്ങനെയാണ് ഈ വലിയ ദുഃഖത്തിൽ പങ്കുചേരുക എന്നറിയത്തില്ല. അത്രമാത്രം വളരെ പ്രയാസത്തിലാണ് ഞാൻ ഇത് എഴുതുന്നത് ഇത് വായിക്കുന്നത്, ഇത് പറയുന്നത്. കാരണം ഞാൻ ഓർക്കുകയാണ് അദ്ദേഹം ഇവിടെ പല പരിപാടികളും നടത്തി. അലക്സാൻഡർ ജേക്കബ് സാറിനെ കൊണ്ടുവന്നു വളരെ പ്രഗല്ഭമായ പ്രസംഗങ്ങൾ ഒക്കെ ഇവിടെ നടത്തി. അങ്ങനെ മറ്റു പലരെയും ഇവിടെ കൊണ്ടുവന്നു. അതിനേക്കാളൊക്കെ ഉപരിയായി അദ്ദേഹം എല്ലാവരെയും സഹായിക്കാനായി ഓടിനടക്കുകയായിരുന്നു. ഇപ്പോൾ തന്നെ അദ്ദേഹം കൊറോണയുടെ സമയത്ത് ഒരു മെസ്സേജ് അയച്ചിരിക്കുന്നു. ഇന്ന് രാവിലെ എന്റെ സുഹൃത്ത് നിസാർ എനിക്ക് അയച്ചു തന്നു. അത് കേട്ടപ്പോൾ വളരെയധികം ദുഃഖം…

Read More

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Read More

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 62 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ഇവരില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ബി.എസ്.എഫുകാര്‍ക്കും മൂന്ന് ഐ.ടി.ബി.പി ജവാന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രണ്ട് മരണം ഉണ്ടായി. തൃശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ്‌ (39), കണ്ണൂര്‍ സ്വദേശി മൊഹമ്മദ്‌ സലേഹ് (25) എന്നിവരാണ്‌ മരിച്ചത്. തിരുവനന്തപുരം 339 , എറണാകുളം 57 , മലപ്പുറം 42 , കൊല്ലം 42 , പത്തനംതിട്ട 39 , കോഴിക്കോട് 33 , തൃശൂര്‍ 32 , ഇടുക്കി 26 , പാലക്കാട് 25 , കണ്ണൂര്‍ 23 , ആലപ്പുഴ 20 , കാസറഗോഡ് 18 , കോട്ടയം 13 , വയനാട്…

Read More