മനാമ : സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ടും , ബഹ്റൈനിലെ സാമൂഹിക , സാംസ്ക്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീ.സാം സാമുവേൽ അടൂരിന്റെ ദേഹ വിയോഗത്തിൽ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ”
അനുശോചനം രേഖപ്പെടുത്തി.
സാധാരണക്കാരായ പ്രവാസികൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങളിലും , പ്രയാസങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്തുവാൻ
പരിമിതികൾ ഏറെ ഉണ്ടായിട്ടു കൂടി
അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ
കുടുംബത്തിന്റെയും , സബർമതി കൾച്ചറൽ ഫോറത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും
കോവിഡ് കാലത്തും അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ ഓടി നടന്ന നിസ്വാർത്ഥനായ ജീവകാരുണ്യ പ്രവർത്തകനെയാണ്
ബഹ്റൈനിലെ പ്രവാസി സമൂഹത്തിനു നഷ്ടപ്പെട്ടതെന്നും
“പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” അനുശോചന കുറിപ്പിൽ അറിയിച്ചു.