Author: News Desk

തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പന്നിത്തടം ചിറമനേങ്ങാട് സ്വദേശി പാലക്കവീട്ടില്‍ ആലിക്കുട്ടി മസ്താന്‍ (60) ആണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന്റെ മറവില്‍ ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് നിരവധി പരാതികള്‍ മുന്‍പും ഉണ്ട്. കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റണം എന്ന ആവശ്യവുമായി വ്യാജ സിദ്ധനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആലിക്കുട്ടി പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു. ബാധയൊഴിപ്പിക്കലിന്റെ മറവിലായിരുന്നു പീഡനം. കര്‍മ്മങ്ങള്‍ക്കെന്ന വ്യാജേന കുട്ടിയുടെ വീട്ടിലേക്കും ഇയാളുടെ വീട്ടിലേയ്ക്കും വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.

Read More

മനാമ: പ്രവാചക തിരുമേനിയുടെ ജന്മദിന മാസമായ റബീഉൽ അവ്വലിൽ പ്രവാസ ലോകത്തെ ആബാലവൃദ്ധം ജനങ്ങൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) സംഘടിപ്പിച്ച് വരുന്ന ബുക്ക്‌ ടെസ്റ്റിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ആർ എസ് സി ഗ്ലോബൽ ബുക്ടെസ്റ്റിലെ പ്രിലിമിനറി പരീക്ഷ എഴുതാനുള്ള അവസരം ഒക്ടോബർ 29 രാത്രി 11മണി വരെയും ഫൈനൽ പരീക്ഷ നവംബർ 03 ഉചക്ക് 2 മണി മുതൽ നവംബർ 04 രാത്രി 11മണിയുടെയും ഇടയിലായി എഴുതാവുന്ന രീതിയിലും പുതുക്കി നിശ്ചയിച്ചു. പതിനഞ്ചാമത് എഡിഷൻ ബുക്ക്‌ ടെസ്റ്റ് ഐ പി ബി പ്രസദ്ധീകരിച്ച ഡോ: ഫാറൂഖ്‌ നഈമി അൽ ബുഖാരിയുടെ ‘മുഹമ്മദ് നബി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ്. ഓൺലൈനിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി വിജയിക്കുന്നവക്കാണ് ഫൈനൽ പരീക്ഷ എഴുതാൻ യോഗ്യത ലഭിക്കുക. വിദ്യാർത്ഥികൾക്കായി ഫാറൂഖ് നഈമിയുടെ തന്നെ ‘ദി ഗൈഡ് ഈസ്‌ ബോൺ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ടെസ്റ്റ്‌. ഗ്ലോബൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന…

Read More

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ പൊലീസും മോട്ടര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. 7 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. ആകെ 3,59,250 രൂപ പിഴയായി ഈടാക്കി. ട്രാഫിക് ചുമതലയുള്ള ഐജി ജി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി സെല്‍ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്.വാഹനത്തിനു രൂപമാറ്റം വരുത്തി സ്റ്റണ്ട് നടത്തി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയതെന്നു പൊലീസ് അറിയിച്ചു.

Read More

തിരുവനന്തപുരം: ​ഗണേഷ്കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ”ട്രാൻസ്പോർട്ട് മന്ത്രി, നല്ല രീതിയിലാണ് ട്രാൻസ്പോർട്ട് മന്ത്രിയെന്ന നിലയിൽ അദ്ദേഹം കൊണ്ടുപോകുന്നത്. ഇപ്പോൾ മുഖം മിനുക്കാനെന്ന നിലയിൽ പിണറായി ​ഗവൺമെന്റ് അദ്ദേഹത്തെ എടുത്ത് മാറ്റാൻ ആലോചനയുണ്ട്. അതിനേക്കാൾ എത്രയോ മോശമായ മുഖമുള്ള, ഒരു സ്വഭാവ ശുദ്ധിയും ജീവിതത്തിൽ നാളിതുവരെ ഇല്ലാത്ത ഒരാളെ മന്ത്രിയാക്കും എന്ന് പറഞ്ഞാൽ ഈ മന്ത്രിസഭയുടെ മുഖം എന്തുമാത്രം നന്നാകും? അദ്ദേഹത്തിന്റെ അച്ഛൻ കള്ളനെന്ന് കണ്ടുപിടിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച ആളാണ്, ഇടമലയാർ കേസിൽ. നിഷേധിക്കാനൊക്കുമോ? ഇനി മൂന്ന് കൊല്ലത്തിൽ താഴയേ ഉള്ളൂ, ഈ പിണറായി ​​ഗവൺമെന്റ് മന്ത്രിമാരെ അങ്ങോട്ടും മാറ്റി ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാൻ പോയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും എന്നേ എനിക്ക് പറയാനുള്ളൂ.” വെളളാപ്പള്ളി നടേശൻ.

Read More

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വലിയ തട്ടിപ്പാണെന്നും വിഷയത്തില്‍ പാര്‍ട്ടി കൃത്യമായി ജാഗ്രതയോടെ ഇടപെട്ടുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. തൃശ്ശൂരില്‍ എല്‍.ഡി.എഫ് സഹകരണ സംരക്ഷണ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. കരുവന്നൂരില്‍ നടന്നത് വലിയ തട്ടിപ്പാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ജാഗ്രതയോടെയാണ് പാര്‍ട്ടി ഇടപെട്ടത്. തെറ്റു ചെയ്ത ആരെയും പാര്‍ട്ടി സംരക്ഷിച്ചില്ല. ഇതിന്‍റെ പേരില്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് പലര്‍ക്കും വ്യാമോഹമുണ്ട്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Read More

മനാമ: തിരുനബി(സ)യുടെ സ്‌നേഹ ലോകം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് നടത്തിവരുന്ന മീലാദ് ക്യാമ്പയിന്‍ സമാപനവും സമസ്ത പ്രസിഡണ്ടും പണ്ഡിത ശ്രേഷ്ടരുമായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ അനുസ്മരണവും നാളെ (15-10-23) രാത്രി 9 മണിക്ക് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടക്കും. മീലാദ് ക്യാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി പ്രഗല്‍ഭരമായ മാദിഹീങ്ങളുടെ നേതൃത്ത്വത്തില്‍ ബുര്‍ദ്ദ മജ്‌ലിസ് നടക്കും. തിരുനബിയുടെ സ്‌നേഹ സന്ദേശങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിന്റെ എല്ലാ ഭാഗങ്ങളിലും തിരുനബി പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികളുടെ മീലാദ് പരിപാടികള്‍, ക്വിസ് മത്സരങ്ങള്‍, ലഘുലേഖ വിതരണം തുടങ്ങീ ആകര്‍ഷകമായ നിരവധി പരിപാടികള്‍ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചു. ആഴമേറിയ ജ്ഞാനം കൊണ്ടും ധീരമായ നിലപാട് കൊണ്ടും ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി മാറിയ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ അനുസ്മരണ സംഗമം ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ നടക്കും. അഡ്വ. എം.സി. അബ്ദുല്‍ കരീം, അബൂബക്കര്‍ ലത്വീഫി,…

Read More

കോഴിക്കോട്: പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇ യിൽ നടക്കുന്നതെന്നും ഇഡി നാളെ കെഎസ്എഫ്ഇയിലും വന്നുകൂടെന്നില്ലെന്നും സിപിഎം നേതാവ് എ.കെ ബാലൻ. കരുവന്നൂർ തുടങ്ങും മുമ്പേ കെഎസ്എഫ്ഇയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നടപടി എടുത്തതാണെന്നും എകെ ബാലൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്നം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിലാണ് കൂടുതൽ പ്രശ്നമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്എഫ്ഇയിലെ തിരിമറികൾക്കെതിരെ ശക്തമായ നടപടി സംസ്ഥാനം സ്വീകരിച്ചെന്നും കെഎസ്എഫ്ഇ നല്ല മതിപ്പുള്ള സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ മതിപ്പ് തകരരുതെന്നും തകർന്നാൽ കേന്ദ്ര ഏജൻസി എത്തി അവിടെയും തകർക്കുമെന്നും എകെ ബാലൻ പറഞ്ഞു. കോഴിക്കോട് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേള്ളനത്തിലാണ് എകെ ബാലന്റെ പ്രതികരണം. കേരളത്തിലെ സഹകരണ സംഘങ്ങളുടെ അടിത്തറ ശക്തമാണ്. എന്നാൽ ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ഉണ്ടായ പിഴവിന്റെ അടിസ്ഥാനത്തിൽ പ്രസ്ഥാനം ക്രൂശിക്കപ്പെട്ടു. അവിടെ വരാൻ പാടില്ലാത്ത ഏജൻസി വന്നു. സഹരണ…

Read More

തിരുവനന്തപുരം:വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ അടുത്തു. ഞായറാഴ്ച വൈകിട്ട് കപ്പലിനെ സംസ്ഥാനം ഔദ്യോഗികമായി സ്വീകരിക്കും. സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്‍റേയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തും. 5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനിയാണ്. അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായി. പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രൂപം നൽകിയ പാക്കേജും പിണറായി സർക്കാർ അട്ടിമറിച്ചു. ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. സി.പി.എമ്മിന്‍റെ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും…

Read More

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എകെ ആന്റണിയെന്ന് കുറ്റപ്പെടുത്തി വീണ്ടും സിപിഎം. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ കെഎൻ ബാലഗോപാൽ, വിഴിഞ്ഞത്ത് കപ്പലെത്തുന്നത് വാസ്കോ ഡ ഗാമ കാപ്പാട് വന്ന് ഇറങ്ങിയതിന് സമാനമായ സംഭവമാണെന്നും പറഞ്ഞു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുമായുള്ള പ്രശ്നങ്ങളും തീർത്തുവെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണി മുൻപ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയില്ല. അതാണ് തുറമുഖം വൈകാൻ കാരണമായത്. വിഴിഞ്ഞത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ ചിലർ വികസനം തടയാൻ ശ്രമിച്ചിരുന്നു. തുറമുഖത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറിൽ ചൈനാ ബന്ധം ആരോപിച്ച് സുരക്ഷിതമല്ലെന്ന നിലപാടായിരുന്നു ആന്റണിയുടേത്. അന്ന് ആന്റണി അനുമതി നൽകിയിരുന്നെങ്കിൽ തുറമുഖം നേരത്തെ വന്നേനെയെന്നും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇയിൽ ചെറിയ കാര്യങ്ങൾക്ക് പോലും ഓഡിറ്റിങ്ങ് ഉണ്ട്. പത്ത് ലക്ഷം കോടി രൂപ രാജ്യത്തെ ദേശസാത്കൃത ബാങ്കുകളിലെ കിട്ടാക്കടമാണ്. ഇവരുടെ പേര് വെളിപ്പെടുത്താൻ പോലും കേന്ദ്ര…

Read More

ആലപ്പുഴ: ജാതി സെൻസസ് നടത്തണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സെൻസസിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ‘ജാതി സെന്‍സസ് വേണോ വേണ്ടയോ എന്നാണ് ചര്‍ച്ച. ജാതി സെന്‍സസ് നടത്തണം. സാമൂഹികമായി പിന്നോട്ട് നില്‍ക്കുന്ന പട്ടികജാതിക്കാരുണ്ട്‌. പിന്നാക്കക്കാരുണ്ട്, മുന്നാക്കക്കാരുണ്ട്, മുസ്ലീങ്ങളുണ്ട്. ഇങ്ങനെയുള്ള ആളുകളെ ജാതി തിരിച്ച് സെന്‍സസ് എടുത്തിട്ട് ജനസംഖ്യാ അനുപാതികമായി അധികാരത്തിലുള്ള പങ്കാളിത്തം അവര്‍ക്ക് നല്‍കണം’- വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തത്തിലുള്ള പങ്കാളിത്തമാണ് പ്രധാനം. അതല്ലാതെ സെന്‍സസ് എടുക്കുന്നതുകൊണ്ട് എന്താണ് കാര്യം. ഇക്കാര്യത്തില്‍ ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ക്ക് യോജിപ്പുണ്ടോ. അവിടെ നില്‍ക്കുന്ന മുസ്ലിം ലീഗിന് സാമ്പത്തിക സംവരണത്തിന് കൂട്ടുനില്‍ക്കാനാകുമോ. എ.എ.പിയും യോജിക്കുന്നില്ല. ഇതിനകത്ത് ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More