Author: News Desk

തിരുവനന്തപുരം  : സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ. കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 61 പേര്‍ക്കും,…

Read More

കണ്ണൂർ : കണ്ണൂർ ആലക്കോട് അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയിൽ ശ്യാമള (55 ) മകൻ സന്ദീപ് (35 ) എന്നിവരാണ് മരിച്ചത് . സന്ദീപിനെ ഇന്നലെ രാത്രി കിടപ്പ് മുറിയിലും. മാതാവ് ശ്യാമളയെ ഇന്ന് വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .

Read More

മലപ്പുറം: നിലമ്പൂരിൽവന്‍ കള്ളപ്പണവേട്ട. രേഖകളില്ലാത്ത ഒരു കോടി അന്‍പത്തിയേഴ് ലക്ഷം രൂപയാണ് പൊലീസ് നിലമ്പൂരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എടപ്പാള്‍ സ്വദേശികളായ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. , ഹാരിസ്, അര്‍ജുന്‍,ബിജീഷ് ഹൈദ്രോസ് കുട്ടി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ വന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

Read More

തിരുവനന്തപുരം: ഡിപ്ലോമാറ്റ് ബാഗേജിൽ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും. ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നറിയിച്ച് എന്‍ഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ശിവങ്കറിന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ശിവശങ്കറിന്റെ വീട് റെയ്ഡ് ചെയ്ത കസ്റ്റംസ് സംഘം പിടിച്ചെടുത്ത ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍, വിദേശ യാത്രാ രേഖകള്‍ എന്നിവയും എന്‍ഐഎ പരിശോധിക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലുള്ളതായാണ് വിവരം.

Read More

കുവൈറ്റ് സിറ്റി: കുവൈത്തിലെ 91 കാരനായ ഭരണാധികാരി അമിർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ സബ ഞായറാഴ്ച രാവിലെ വിജയകരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി മെഡിക്കൽ പരിശോധനയ്ക്കായി ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. അമീറിന്റെ നിയുക്ത പിൻഗാമിയായ കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബ ഭരണാധികാരിയുടെ ചില ഭരണഘടനാ ചുമതലകൾ താൽക്കാലികമായി ഏറ്റെടുത്തു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും. ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നറിയിച്ച് എന്‍ഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ശിവങ്കറിന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ശിവശങ്കറിന് എതിരായി സാങ്കേതിക, സാഹചര്യ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ പ്രതികളും ശിവശങ്കറും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് കൂടാതെ പ്രതികള്‍ ഉണ്ടായിരുന്നിടത്തെല്ലാം ശിവശങ്കറിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ വീട് റെയ്ഡ് ചെയ്ത കസ്റ്റംസ് സംഘം ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്.

Read More

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണം .കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തത്വത്തിൽ നിന്ന് ഒഴിയാനാകില്ല. ഉപ്പു തിന്നവർ എല്ലാം വെള്ളം കുടിക്കണം.സ്വന്തം ഓഫീസ് പോലും നേരേ ചൊവ്വേ നടത്താൻ സാധിക്കാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷമായി ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഐടി ഫെല്ലോ ആയിരുന്ന അരുൺ ബാലചന്ദ്രൻ രണ്ട് വർഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. ഒന്നും അറിയില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി രാജാണ്. ഈ സർക്കാർ നിയമിച്ച കൺസൾട്ടൻസികളെ കുറിച്ച് പരിശോധിച്ചാൽ അഴിമതി പുറത്താകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ ഒരാളായ ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍. രണ്ട് ദിവസത്തിനകം ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കൊറോണ പരിശോധനകളുടെ ഭാഗമായുള്ള നിരീക്ഷണം ശക്തമായതിനാല്‍ ദുബായില്‍ നിന്ന് മറ്റ് എമിറേറ്റ്‌സുകളിലേക്ക് മാറാനുള്ള ഫൈസലിന്റെ തുടക്കത്തിലെ ശ്രമങ്ങളും വിഫലമായിരുന്നു. ഫൈസലിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര-ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളും ശക്തമാക്കിയിരുന്നു.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 543 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 10,77,618 ആയി ഉയര്‍ന്നു. അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. 6,77,423 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 3,73,379 പേരാണ് ചികിത്സയിലുള്ളത്. 26,816 പേരാണ് രോഗം ബാധിച്ചു മരിച്ചത്.

Read More

തിരുവനന്തപുരം : ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ജീവനക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഓഫീസ് അടക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. അതേസമയം, ഓഫീസിലുണ്ടായിരുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അടക്കമുള്ള ആളുകളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More