തിരുവനന്തപുരം: ഡിപ്ലോമാറ്റ് ബാഗേജിൽ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും. ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നറിയിച്ച് എന്‍ഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. ശിവങ്കറിന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ശിവശങ്കറിന്റെ വീട് റെയ്ഡ് ചെയ്ത കസ്റ്റംസ് സംഘം പിടിച്ചെടുത്ത ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍, വിദേശ യാത്രാ രേഖകള്‍ എന്നിവയും എന്‍ഐഎ പരിശോധിക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലുള്ളതായാണ് വിവരം.