Author: News Desk

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത്‌ ദൗത്യത്തിന്റെ ഭാഗമായിരുന്ന 60 ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച വേതനം പുനപ്പരിശോധിക്കാനുള്ള ദേശീയ വിമാനക്കമ്പനിയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് പൈലറ്റ്സ് കമ്മിറ്റി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊറോണ മൂലം അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചതിനെത്തുടർന്ന് മെയ് മാസത്തിൽ വന്ദേഭാരത്‌ ആരംഭിച്ചതുമുതൽ 137 രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 5,03,990 ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുവന്നിരുന്നു.

Read More

കൊച്ചി:- പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ കേന്ദ്ര കേരള സർക്കാരുകളോട് മറുപടി ഫയൽ ചെയ്യാൻ കേരള ഹൈക്കോടതി നിർദേശം. ചീഫ് ജസ്റ്റിസ് മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് നൽകിയത്. ഇന്ത്യൻ ഭരണഗണനപ്രകാരവും ലീഗൽ സർവീസ് അതോറിറ്റീസ് ആക്ട് അനുസരിച്ചും ഇന്ത്യൻ പൗരന്മാർക്കു സൗജന്യ നിയമസഹായത്തിനു വ്യവസ്‌തയുണ്ട്. എന്നാൽ പ്രവാസികൾ ഇന്ത്യൻ പൗരന്മാർ ആണെങ്കിലും നിലവിൽ സൗജന്യ നിയമ സഹായം ലഭിക്കുന്നില്ല എന്ന് ഹർജിയിൽ പറയുന്നു. പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകുവാനായി 2009 ഇൽ കൊണ്ടുവന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടും കാര്യക്ഷമമല്ല എന്നും ഹർജിയിൽ പറയുന്നു. കൂടാതെ കോവിഡിനെ തുടർന്നു നിരവധി പ്രവാസികളാണ് മരണമടയുകയും ജോലി നഷ്ടപ്പെട്ടതിനെ തുടർന്നു യാതൊരു ആനുകൂല്യങ്ങളും കിട്ടാതെ നാട്ടിലേക്കെത്തുന്നത്. ഇവർക്കു ഇന്ത്യൻ എംബസി മുഖേന സൗജന്യ നിയമസഹായം ഉറപ്പുവരുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇതിനെക്കുറിച്ചു കേന്ദ്ര…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 724 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 64 പേർ വിദേശത്തുനിന്നും 68 പേർ മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. 56 പേരുടെ ഉറവിടം അറിയില്ല. 24 ആരോഗ്യപ്രവർത്തകർക്കു രോഗബാധ ഉണ്ടായിട്ടുണ്ട്. സംസ്‌ഥാനത്ത്‌ ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്‌ 16,995 പേർക്കാണ്. ഇന്ന് സംസ്ഥാനത്ത് രോഗം സ്‌ഥിരീകരിച്ചവരെക്കാൾ രോഗമുക്തി നിരക്കാണ് കൂടുതൽ. 968 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് ബാധിച്ചുള്ള മരണം നാലാണ്. ആകെ 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. സംസ്‌ഥാനത്ത്‌ ചികിത്സയിലുള്ളത് 9,371 പേരാണ്. ഇന്ന് 1,346 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 453 ഹോട്ട് സ്പോട്ടുകളാണ് സംസ്‌ഥാനത്തുള്ളത്. ഇതുവരെ 3,38,038 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇതിൽ 9185 ഫലം വരാനുണ്ട്. 1,09,635 സാമ്പിളുകളിൽ 1,05,433 എണ്ണത്തിലും പരിശോധനാഫലം നെഗറ്റീവ് ആണ്.

Read More

ന്യൂഡൽഹി: ഐപിഎൽ 2020 സെപ്റ്റംബർ 19 ന് യുഎഇയിൽ ആരംഭിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപി‌എൽ) ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ലീഗിന്റെ പതിമൂന്നാം പതിപ്പ് സെപ്റ്റംബർ 19 മുതൽ നവംബർ 8 വരെ നടക്കുമെന്ന് സ്ഥിരീകരിച്ചത്. ഇതേക്കുറിച്ച് ഫ്രാഞ്ചൈസികളുമായി ആശയവിനിമയം നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. കൊറോണ വൈറസ് പാൻഡെമിക്കിന്റെ ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ലാത്തതിനാൽ ടി -20 ലോകകപ്പ് ഓസ്‌ട്രേലിയയിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്താൻ കഴിയില്ലെന്ന് ഐസിസി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഐപിഎൽ മത്സരങ്ങള്‍ക്ക് വഴി തുറന്നത്.

Read More

തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (NDPREM) പദ്ധതിയുമായി സഹകരിക്കാൻ പൊതുമേഖലസ്ഥാപനമായ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ് നോർക്ക റൂട്ട്‌സുമായി ധാരണാപത്രം ഒപ്പു വച്ചു. ആധുനിക മാംസ വിൽപനശാല, ആടു-മാട് വളർത്തൽ, കിടാരി വളർത്തൽ, മാംസ വിൽപനശാലയോടു കൂടിയ ഭക്ഷണശാല തുടങ്ങിയ സംരഭങ്ങൾ ആരംഭിക്കുന്നതിനാണ് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ സഹായം ലഭിക്കുക. നഗര ഗ്രാമ ഭേദമന്യേ തിരികെയെത്തിയ പ്രവാസികൾക്ക് മികച്ച അവസരമാണ് പദ്ധതിയിലൂടെ ലഭിക്കുക. പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപവരെ ഇത്തരം സംരംഭങ്ങൾക്ക് വിവിധ ബാങ്കുകൾ വായ്പ നൽകും. വായ്പക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും(പരമാവധി മൂന്ന് ലക്ഷം രൂപ വരെ) പലിശ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് നാല് വർഷത്തേക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും പദ്ധതിപ്രകാരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിനോപ്പം ആവശ്യമായ മാർഗ നിർദ്ദേശങ്ങളും…

Read More

മനാമ: ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ സാം അടൂരിന്റെ കുടുംബത്തിന് പ്രമുഖ ബിസിനസുകാരനും, വികെഎൽ ഹോൽഡിംഗ്സ് ആൻഡ് അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോ: വർഗീസ് കുര്യൻ രണ്ടു ലക്ഷം രൂപ ധനസഹായം നൽകി. പ്ലസ്ടുവിലും, അഞ്ചിലും പഠിക്കുന്ന സിമി സാറ സാം(17), സോണി സാറ സാം (13) എന്നിവരുടെ പഠന ചിലവുകൾക്കായിട്ടാണ് ഈ തുക നൽകിയത്. ഈ തുക നേരിട്ട് സാമിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു അയച്ചുകൊടുക്കുകയാണ് ചെയ്തത്. സാമിൻറെ കുടുംബത്തിനെ സഹായിക്കാൻ താത്പര്യമുള്ളവർ കഴിവതും അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

മനാമ: ബഹ്‌റൈനിൽ താമസിക്കുന്ന സൗദികൾക്ക് ഇന്ന് മുതൽ കിംഗ് ഫഹദ് കോസ്‌വേ വഴി നാട്ടിലേക്ക് മടങ്ങാൻ കഴിയും. മുൻ‌കൂട്ടി അനുമതിയില്ലാതെ തങ്ങളുടെ പൗരന്മാർക്ക് ഇപ്പോൾ കോസ്‌വേയിലൂടെ സഞ്ചരിക്കാമെന്ന് ബഹ്‌റൈനിലെ സൗദി എംബസി അറിയിച്ചു. എന്നാൽ ബഹ്‌റൈൻ നിശ്ചയിച്ചിട്ടുള്ള  കോവിഡ് -19 സുരക്ഷമാനദണ്ഡങ്ങൾ സൗദി പൗരന്മാർ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയതോടെ വിദേശത്ത് നിന്ന് വരുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്താൻ അതിർത്തികൾ അടച്ചു. ഇതിന്റെ ഭാഗമായാണ് മാർച്ച് 7 ന് കോസ്‌വേയും അടച്ചത്. വ്യവസ്ഥകൾ പാലിച്ചു ചില ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി ഉണ്ടായിരുന്നത്. ബഹ്റിനെയും സൗദിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കോസ്‌വേ. കഴിഞ്ഞ വർഷം ബഹ്‌റൈനിൽ പ്രവേശിച്ച 11.1 ദശലക്ഷം സഞ്ചാരികളിൽ 9.7 ദശലക്ഷം (88 ശതമാനം) പേർ പാലത്തിലൂടെ സഞ്ചരിച്ചിരുന്നു. 1986 ൽ തുറന്നതിനുശേഷം ആദ്യമായാണ് പാലം ദീർഘനാൾ അടച്ചിടുന്നത്. പുതിയ കസ്റ്റംസ് ഗേറ്റുകളും ഇ-പേയ്‌മെന്റ് പാതകളും ഗതാഗത ശേഷി 45 ശതമാനം വർദ്ധിപ്പിക്കുമെന്ന്…

Read More

ന്യൂഡൽഹി: കൊൽക്കത്തയിൽ നിന്ന് ബംഗ്ലാദേശിലെ ചട്ടോഗ്രാം തുറമുഖം വഴി ആദ്യമായി കണ്ടെയ്നർ ചരക്ക് അഗർത്തലയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്തോ-ബംഗ്ലാദേശ് കണക്റ്റിവിറ്റിയുടെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും ചരിത്രപരമായ നാഴികക്കല്ലാണ് ഇത്. കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ കഴിഞ്ഞയാഴ്ച കൊൽക്കത്തയിൽ നിന്ന് ചാറ്റോഗ്രാം തുറമുഖം വഴി നഗരത്തിലെത്തിയ അഗർത്തലയിലേക്കുള്ള ചരക്ക് കയറ്റിക്കൊണ്ടുള്ള ആദ്യത്തെ ട്രയൽ കണ്ടെയ്നർ കപ്പൽ ഫ്ലാഗു ഓഫ് ചെയ്തിരുന്നു. വടക്കുകിഴക്കൻ മേഖലയുടെ കൂടുതൽ വികസനത്തിന് ഇത് സഹായിക്കുമെന്ന് എംഇഎ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും സമീപ വർഷങ്ങളിൽ ഷിപ്പിംഗ്, ഉൾനാടൻ ജല വ്യാപാരം എന്നിവയിൽ സഹകരണം വർദ്ധിപ്പിച്ചു. ഉൾനാടൻ ജലഗതാഗതവും വ്യാപാരവും സംബന്ധിച്ച പ്രോട്ടോക്കോൾ പ്രകാരം നിലവിലുള്ള ആറ് തുറമുഖങ്ങൾക്ക് പുറമേ, ഓരോ രാജ്യത്തും അഞ്ച് എണ്ണം കൂടി അടുത്തിടെ ചേർത്തിട്ടുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രസ്താവനയിൽ പറഞ്ഞു. ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും പ്രാപ്തമാക്കുന്നതിനായി ഒരു കപ്പൽ ഒരു യാത്രയ്ക്കിടെ നിർത്തുന്ന സ്ഥലമാണ് പോർട്ട് ഓഫ് കോൾ. തിരഞ്ഞെടുത്ത…

Read More

മനാമ: ബഹ്‌റൈനിൽ ജിമ്മുകൾ, ഔട്ട്‌ഡോർ കളിസ്ഥലങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവ വീണ്ടും തുറക്കാൻ തീരുമാനിച്ചു. ഓഗസ്റ്റ് 6 മുതലാണ് ഇവ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുന്നത്. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രഥമ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ നടന്ന ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.

Read More

അബുദാബി: ജീവനക്കാർക്കായി ലുലുഗ്രൂപ്പ് പണിത അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം പ്രവർത്തനമാരംഭിച്ചു. അബുദാബിയിലെ മുസഫയിലുള്ള ഐക്കാഡ് സിറ്റിയിലാണ് ജീവനക്കാർക്കായി ലുലു അത്യാധുനിക കെട്ടിട സമുച്ചയം പണിതുയർത്തിയത്. https://www.facebook.com/StarvisionMal/videos/933109860536514/ 10.32 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണാത്തിലുള്ള സമുച്ചയത്തിൽ ഏകദേശം പതിനായിരത്തിൽപ്പരം ജീവനക്കാർക്ക് വിശാലമായി താമസിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കെട്ടിട സമുച്ചയത്തിൽ 20 വിവിധോദ്ദേശ കെട്ടിടങ്ങളാണുള്ളത്. ഇതിൽ മൂന്ന് നിലകളിലായി പണിത 11 കെട്ടിടങ്ങൾ ജീവനക്കാർക്ക് മാത്രം താമസിക്കാനുള്ളതാണ്. ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ഉല്ലാസങ്ങൾക്കായി കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട്ട സമുച്ചയം പണിതുയർത്തുന്നതിന് സ്ഥലം അനുവദിച്ചുതന്ന അബുദാബി ഭരണാധികാരികളോടുള്ള കൃതജ്ഞത ഈ അവസരത്തിൽ അറിയിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിൽ ലുലു ഗ്രുപ്പ് ഏറെ ശ്രദ്ധാലുവാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയും, സഹപ്രവർത്തകരുടെ ആത്മാർത്ഥതയുടെയും പരിശ്രമത്തിൻ്റെയും ഫലമാണ്…

Read More