Author: News Desk

തിരുവനന്തപുരം : നിയമസഭാ കൈയാങ്കളിക്കേസിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മന്ത്രി വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്ത് ഞങ്ങൾക്ക് എതിരെ മാത്രമായിരുന്നു കേസെന്ന് ഇ പി ജയരാജൻ. നിയമസഭയിൽ യുഡിഎഫിന്റെ എംഎൽഎമാർ വലിയ അതിക്രമമാണ് കാണിച്ചത്. സ്ത്രീകൾക്ക് നേരെ കൈയേറ്റം, എംഎൽഎമാർക്ക് നേരെ കൈയേറ്റം. ശിവൻകുട്ടിക്കെതിരെ കൈയേറ്റം. അങ്ങനെ കൈയേറ്റം നടത്തിയതിനെതിരെ പൂർണമായും നിരാകരിച്ച് ഏകപക്ഷീയമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് നിയമസഭാ നടപടി ക്രമം അലങ്കോലപ്പെടുത്തി. അതിന്റെ മേലെ പരാതികൾ പോയി. കേസിന്റെ തുടർച്ചയായാണ് കോടതിയിൽ പോയതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. വിചാരണ നടപടികളുടെ തീയതി തീരുമാനിക്കുന്നതിനായാണ് പ്രധാനമായും കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനാണ് നിർദേശം നൽകിയിരുന്നത്. പുതിയ പ്രതികളെയൊന്നും ചേർക്കാതെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോ‌‌ർട്ട് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ആറ് എൽ ഡി എഫ് നേതാക്കൾ ആണ് കേസിലെ പ്രതികൾ. കേസ്…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ  ഇംഗ്ലീഷ് ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാഹിത്യപരമായ കഴിവുകൾ  വളർത്തിയെടുക്കാനും ഉതകുന്ന പരിപാടികളോടെയായിരുന്നു ആഘോഷം. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കായി ഘട്ടം ഘട്ടമായി വിവിധ പരിപാടികൾ വകുപ്പ് സംഘടിപ്പിച്ചിരുന്നു. നാലും  അഞ്ചും  ക്ലാസുകളിലെ  വിദ്യാർഥികൾ ആംഗ്യപ്പാട്ട്   അവതരിപ്പിച്ചു. ആറു  മുതൽ  മുതൽ എട്ടു  വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ വിവിധ വേഷവിധാനങ്ങളിൽ സാഹിത്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾ കവിതാ പാരായണം  നടത്തി. പതിനൊന്നാം  ക്ലാസ് വിദ്യാർത്ഥികൾ ഷേക്സ്പിയറുടെ കൃതിയെ  ആസ്പദമാക്കി ലഘുനാടകം  അവതരിപ്പിച്ചു.  വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെ സമ്മാന ദാന ചടങ്ങിൽ അനുമോദിച്ചു. വകുപ്പ് മേധാവി ജി.ടി മണി  മണി പരിപാടി…

Read More

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി സുരേന്ദ്ര കോലിയെ കോടതി കുറ്റവിമുക്തനാക്കി. വിചാരണകോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്. കേസിലെ മറ്റൊരുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടുകേസുകളിലും ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഈ കേസുകളില്‍ മൊനീന്ദര്‍ സിങ്ങിനും വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. 2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യം ഞെട്ടിയ കൂട്ടക്കൊല പുറംലോകമറിഞ്ഞത്. 17-ഓളം കുട്ടികളുടെ അസ്ഥികൂടമാണ് ഇവിടെനിന്ന് കണ്ടെടുത്തത്. കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കി വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. മാത്രമല്ല, കുട്ടികളുടെ മൃതദേഹങ്ങളോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിച്ചതായും പോലീസ് പറഞ്ഞിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ…

Read More

മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം വൃഷണം നീക്കംചെയ്യേണ്ടിവന്നതായി പരാതി. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ തോണിച്ചാല്‍ നല്ലറോഡ് വീട്ടില്‍ എന്‍.എസ്. ഗിരീഷാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതിനല്‍കിയത്. എടവക കുടുംബാരോഗ്യകേന്ദ്രത്തിലെ സീനിയര്‍ ക്ലാര്‍ക്കായ ഗിരീഷ് സെപ്റ്റംബര്‍ 13-നാണ് മെഡിക്കല്‍ കോളേജില്‍ ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയക്ക് വിധേയനായത്. ഡോ. ജുബേഷ് അത്തിയോട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കുശേഷം വേദനയും മൂത്രതടസ്സവും ഉണ്ടായെന്നും വൃഷണത്തിന് നീരുവെച്ചതായും ഗിരീഷ് നല്‍കിയ പരാതിയിലുണ്ട്. വിവരമറിയിച്ചെങ്കിലും ഡോക്ടറെത്തി പരിശോധിച്ചില്ല. ശസ്ത്രക്രിയ നടത്തിയതിന്റെ രണ്ടാംദിവസം എത്തിയ ഡോ. ജുബേഷ് പരിശോധന നടത്താതെ നാളെ പോകാമെന്ന് അറിയിക്കുകയായിരുന്നത്രേ. 20-ന് തുന്നെടുക്കാന്‍ എത്തിയപ്പോള്‍ ഇടതുവൃഷണത്തിലെ വലുപ്പംകണ്ട മറ്റൊരു ഡോക്ടര്‍ സ്‌കാനിങ്ങിന് നിര്‍ദേശിക്കുകയായിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ട് ശസ്ത്രക്രിയചെയ്ത ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വൃഷണത്തിലെ നീരുകുറയാനുള്ള മരുന്ന് നിര്‍ദേശിച്ച് പറഞ്ഞുവിടുകയായിരുന്നു. ഇതിനുശേഷം 22-ന് സ്വകാര്യ ആശുപത്രിയില്‍നിന്നാണ് വൃഷണം നീക്കംചെയ്തത്. ആശുപത്രിയിലെ മറ്റുഡോക്ടര്‍മാരും നഴ്‌സ് ഉള്‍പ്പെടെയുള്ള ജീവനക്കാരും ചികിത്സാരേഖ തിരുത്തിയതായും ഗിരീഷ് പരാതിപ്പെട്ടു. പരാതി…

Read More

ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ ബലത്തില്‍ വീണ്ടും സര്‍വീസിനിറങ്ങിയ സ്വകാര്യ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച റോബിന്‍ എന്ന സ്വകാര്യ ബസാണ് ഇന്ന് പുലര്‍ച്ചെ 5.20-ന് റാന്നിയില്‍ വെച്ച് മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. മുമ്പ് സര്‍വീസ് ആരംഭിച്ച ബസ് നിയമനടപടികളെ തുടര്‍ന്ന് ഈ റൂട്ടിലെ ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇന്ന് വീണ്ടും സര്‍വീസിനെത്തിയത്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് സമാന്തരമായി ദേശസാത്കൃത പാതയില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. പരിശോധനകള്‍ക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയില്‍ എടുത്ത് റാന്നി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേരാണ് ഈ ബസില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. പാല, കാഞ്ഞിരപ്പള്ളി മേഖലയിലേക്ക് യാത്ര ചെയ്തിരുന്ന ഇവര്‍ക്ക് വേറെ ബസില്‍ യാത്ര ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയതിന് ശേഷമാണ് ബസ് പിടിച്ചെടുത്തത്‌.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴിയും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുമുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ. തെക്കൻ തമിഴ്നാട് തീരത്തും കേരളതീരത്തും ഉയർന്ന തിരമാലക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകി. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

Read More

തിരുവനന്തപുരം : കായിക താരങ്ങളോട് സർക്കാർ കാട്ടിയ വേർതിരിവ് കടുത്ത വിമർശങ്ങൾക്ക് ഇടയാക്കിയതോടെ മുഖം മിനുക്കാൻ സർക്കാർ. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ സർക്കാർ അനുമോദിക്കാൻ തയ്യാറായിരിക്കുകയാണ്. ഈ മാസം 19ന് വൈകിട്ടാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അനുമോദന ചടങ്ങ് നടക്കുക. ഇതിനായി കായികതാരങ്ങളെ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ച് തുടങ്ങിയതായാണ് വിവരം.18ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ താരങ്ങൾക്കുളള പാരിതോക്ഷികവും സർക്കാർ തീരുമാനിക്കും. നേരത്തെ പാരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങിയപ്പോൾ ടീമിന് കരുത്തായി ഉണ്ടായിരുന്നത് 45 മലയാളി താരങ്ങളാണ്. ഗെയിംസ് ചരിത്രത്തിലെ കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തം.രാജ്യത്തിനായി 13 ഇനങ്ങളിൽ മലയാളി താരങ്ങൾ കളത്തിലിറങ്ങി.

Read More

എറണാകുളം: 23 മലയാളികളെ കൂടി ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിച്ചു. ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപ്പെടലിനെ തുടർന്നാണ് 23 മലയാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചത്. ഇസ്രായേലിൽ നിന്ന് ഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ സംഘം രണ്ട് വിമാനങ്ങളിലായി നെടുമ്പാശേരിയിലെത്തി. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ഇടപ്പെടലിനും സഹായത്തിനും തിരിച്ച് നാട്ടിലെത്തിയവർ നന്ദിഅറിയിച്ചു. ഓപ്പറേഷൻ അജയ് പ്രകാരം കഴിഞ്ഞ ദിവസം ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിച്ചിരുന്നു. ഇസ്രായേലിൽ 18,000 ഇന്ത്യക്കാരാണ് കുടുങ്ങി കിടന്നത്. അവരിൽ ഭൂരിഭാഗം പേരും കെയർടേക്കർമാരാണ്. ഇത് കൂടാതെ 1,000 വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും വ്യാപാരികളുമുണ്ടായിരുന്നു.

Read More

ന്യൂഡൽഹി: ദേശീയ പാർട്ടി പദവി സംബന്ധിച്ച് തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്തിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷ നിരയിലെ മൂന്ന് പ്രമുഖ പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി നഷ്ടമായത്. 2014, 2019 വർഷങ്ങളിലെ സീറ്റ് നില, വോട്ട് ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബംഗാളിലും സംസ്ഥാനപാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സി പി ഐ ദേശീയ പാർട്ടി അല്ലാതായത്. നിലവിൽ മണിപ്പൂരിലും, കേരളത്തിലും, തമിഴ്നാട്ടിലും മാത്രമാണ് സി പി ഐക്ക് സംസ്ഥാനപാർട്ടി പദവിയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം അനുസരിച്ച് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി എന്ന പദവിയുണ്ടെങ്കിൽ ദേശീയപാർട്ടി സ്ഥാനം ലഭിക്കുകയുള്ളു. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക്…

Read More

ഏകദിന ലോകകപ്പില്‍ വീണ്ടും പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യ എട്ടാം തവണയാണ് ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഒരിക്കല്‍ പോലും പാകിസ്ഥാന് ജയിക്കാനായിട്ടില്ല. അത്ര സുഖകരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയത് വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങുന്നത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്.…

Read More