Author: News Desk

മനാമ: ഈദ് അൽ-അദാ ആഘോഷവേളയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നത് ഒഴിവാക്കുന്നതിനായി മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും ബഹ്‌റൈൻ ആരോഗ്യമന്ത്രാലം അറിയിച്ചു. പകർച്ച വ്യാധിയെ ചെറുക്കുന്നതിനും പൊതുജീവിതത്തിൽ അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രതിരോധ നടപടികളോടുള്ള പൂർണ പ്രതിബദ്ധത, കോവിഡ് -19 നെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് മേധാവി ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ അഭ്യർത്ഥിച്ചു. കോൺടാക്റ്റുകൾ പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത, സാമൂഹിക അകലം പാലിക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കുക, മാസ്‌ക് ധരിക്കുക, ആവശ്യമായ സന്ദർഭങ്ങളിൽ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റ് ലഫ്റ്റനൻറ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി.

Read More

കോവിഡ്-19 ലോക്ക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി അടുത്ത മാസം ഒരു ജോബ് പോർട്ടൽ ആരംഭിക്കാനായി ദില്ലി സർക്കാർ. ദില്ലിയിലെ കോവിഡ് അവസ്ഥയിലെ മാറ്റത്തിനൊപ്പം, സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലുമാണ് ഇപ്പോൾ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിനസ്സ് ഗ്രൂപ്പുകൾ, സാമ്പത്തിക വിദഗ്ധർ, വ്യാപാര, വ്യവസായ പ്രതിനിധികൾ, മറ്റ് പങ്കാളികൾ എന്നിവരിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരിന്നു. ഈ മാസം സമാനമായ ഒരു ജോബ് പോർട്ടൽ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ചിരുന്നു.

Read More

മനാമ: ബഹറിനിൽ കോവിഡ് മൂലം ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് ജമാൽ ആണ് മരിച്ചത്. 55 വയസായിരുന്നു. കോവിഡ് ലക്ഷണത്തെ തുടർന്ന് കുറച്ചു നാളായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹറിനിൽ കലിമ കാർട്ടൻസ് സെയിൽസ് ഡിവിഷനിൽ ജോലി നോക്കുകയായിരുന്നു. 35 വർഷമായി അദ്ദേഹം ബഹ്‌റൈൻ പ്രവാസിയായിരുന്നു. സെറീന പാലേരിയാണ് ഭാര്യ.തൻവീർ, തൻസീർ എന്നിവർ മക്കളാണ്.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ 47 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. നേരത്തെ നിരോധിച്ച ആപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവർത്തിച്ചിരുന്ന ആപ്പുകളെയാണ് നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറക്കും. അതേസമയം, പബ്ജി അടക്കം 250 ഓളം ആപ്പുകൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. അലി എക്‌സ്പ്രസ്, ലൂഡോ വേള്‍ഡ് എന്നിവയും പട്ടികയിലുണ്ട്.

Read More

കണ്ണൂർ: മാഹി പള്ളൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ആക്രമണം. മുക്കുവൻ പറമ്പ് കോളനിയിലെ ബിജെപി പ്രവർത്തകൻ സജേഷിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പതിനഞ്ച് പേരടങ്ങിയ സിപിഎം സംഘം പള്ളൂർ മുക്കുവൻ പറമ്പിലെ ബിജെപി പ്രവർത്തൻ സജേഷിന്റെ വീടിന് നേരെ അക്രമം നടത്തുകയായിരുന്നു. വീടിന്റെ എല്ലാഭാഗത്തെയും ജനൽ ചില്ലുകൾ പൂർണ്ണമായും അടിച്ചുതകർത്തു. വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനവും പൂർണമായും തകർത്തിട്ടുണ്ട്. അക്രമത്തിൽ ജനൽ ചില്ലുകൾ കൊണ്ട് സജേഷിന്റെ സഹോദരിക്കും അമ്മക്കും പരിക്കേറ്റു. ഇവർ പള്ളൂരിലെ ആശൂപത്രിയിൽ ചികിത്സ തേടി.

Read More

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എംശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. എൻഐഎ ദക്ഷിണ മേഖല മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. [the_ad id=”9833″] രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട എം ശിവശങ്കരൻ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. ആദ്യഘട്ടത്തിൽ എൻഐഎ ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തിൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും സാന്നിധ്യത്തിലാവും ചോദ്യം ചെയ്യൽ.

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള ഓൺലൈൻ ക്ലാസായ ഫസ്റ്റ് ബെൽ യൂടൂബിൽ ഇതിനോടകം സൂപ്പർ ഹിറ്റായി. 141 രാജ്യങ്ങളിൽ നിന്നുള്ളവർ ഓൺലൈൻ ക്ലാസ്സുകൾ കാണുന്നത്. യൂട്യൂബ് പരസ്യ വരുമാനം വഴി പ്രതിമാസം 15 ലക്ഷം രൂപ വരുമാനം ഓൺലൈൻ ക്ലാസ് വീഡിയോകൾക്ക് ലഭിച്ചുകഴിഞ്ഞു. പ്രതിമാസം 15 കോടി വ്യൂസാണ് ഈ വീഡിയോകൾക്ക് ലഭിച്ചത്. “യൂട്യൂബ് ചാനലിന്റെ പ്രതിമാസ കാഴ്‌ചകൾ ആകെ 15 കോടി ആണ്. യൂട്യൂബിൽ മാത്രം ക്ലാസുകളുടെ ശരാശരി ദൈനംദിന കാഴ്ച 54 ലക്ഷം ആണ്. ഇത് പ്രതിദിനം 5 ലക്ഷം മണിക്കൂർ വ്യൂസ് ലഭിക്കുന്നു. പരസ്യങ്ങൾ പരിമിതമാണെങ്കിലും, ഇതിൽ നിന്നുള്ള വരുമാനം പ്രതിമാസം ശരാശരി 15 ലക്ഷം രൂപയാണ്. ഫേസ്ബുക്ക് പേജിൽ ഫേസ്ബുക്ക് ലൈവ് വഴിയും ക്ലാസുകൾ പ്രക്ഷേപണം ചെയ്യുന്നു. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ്(കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ആഭിമുഖ്യത്തിലുള്ള വിക്ടർസ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

Read More

മനാമ: കൊല്ലം ഏരൂർ സ്വദേശി ജയപ്രകാശ് (47) ബഹ്‌റൈനിലെ ഗുദേബിയയിൽ താമസസ്ഥലത്തു വച്ചു ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഫ്ലക്സി വിസയിൽ പണികൾ ചെയ്തു വരികയായിരുന്നു. മൃതദേഹം ഇപ്പോൾ സൽമാനിയ മോർച്ചറിയിൽ. നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു .

Read More

മനാമ: പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയത് മുതൽ പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക് ധരിക്കാത്തതിന് 15,666 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻറ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. അഞ്ചിൽ കൂടുതൽ പേർ പൊതു സ്‌ഥലങ്ങളിൽ കൂടുന്നതുമായി ബന്ധപ്പെട്ട 1,082 ലംഘനങ്ങൾ നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തു. മാസ്കുമായി ബന്ധപ്പെട്ട് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 3,513 നിയമലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,782 ലംഘനങ്ങളും മുഹർറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 4,133 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,299 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസിയുടെ ഓപ്പറേഷൻ ഡയറക്ടറേറ്റ് 2842 ലംഘനങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് സെക്യൂരിറ്റി 97 ലംഘനങ്ങളും രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട് നോർത്തേൺ…

Read More

മനാമ: ബഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് “ചിറ്റ് ചാറ്റ്” സംഗീത പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈനിലെ പ്രശസ്ത ഗായകർ ഗോപി നമ്പ്യാർ, സ്‌നേഹ മുരളീധരൻ, കീബോർഡിസ്റ്റ് നവനീത് എന്നിവർക്കൊപ്പം അവതാരകനായ് മാത്യു ജേക്കബും പങ്കെടുത്തു. ബികെഎസ് സ്റ്റുഡിയോയിൽ നടന്ന പരിപാടി സമാജം ഫേസ്ബുക് പേജിലൂടെ ലൈവായി കലാസ്വാദകരിലെത്തിച്ചു. ഇടയ്ക്കുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകിയ പ്രേക്ഷകർക്ക് നിരവധി സമ്മാനങ്ങളും നൽകി. കോറോണക്കാലത്തു സമാജത്തിന്റെ നിരവധിയായ ജീവകാരുണ്യപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലും, ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്ന സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരിയെയും, നാദബ്രഹ്മം മ്യൂസിക് ക്ലബ്‌ കൺവീനർ ശ്രീജിത്ത്‌ ഫെറോക്കിനെയും പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള‌ അഭിനന്ദിച്ചു. പരിപാടി അവതരിപ്പിക്കുന്നവർക്കും കലാപ്രവർത്തകർക്കും, പ്രത്യേകിച്ച്‌ നാദബ്രഹ്മം മ്യൂസിക് ക്ലബ്‌ പ്രവർത്തകർക്കു ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച ബക്രീദ് ദിനത്തിൽ വൈകീട്ട് 7 മണിക്ക് നടക്കുന്ന ലൈവ് പരിപാടിയിൽ, പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയും അവരുടെ വിശേഷങ്ങൾ…

Read More