Author: News Desk

കൊറോണ വൈറസിന്റെ രൂപത്തോട് സാദൃശ്യമുള്ള ചെറു ജീവിയെ കണ്ടെത്തി. വടകരയില്‍ തീരപ്രദേശമായ ആവിക്കല്‍ പാലത്തിന് സമീപം തെക്കേപുരയില്‍ ഗോപാലന്‍ എന്നയാളുടെ വീട്ടുവളപ്പിലെ മാവിലയിലാണ് കൊറോണയോട് സാദൃശ്യമുള്ള ജീവിയെ കണ്ടെത്തിയത്. കുടുകു മണിയുടെ അത്രപോലും വലുപ്പമില്ലാത്ത ജീവി യാദൃശ്ചികമായാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഗോപാലന്റെ മകന്‍ രഞ്ജിത്താണ് ആദ്യം ജീവിയെ കാണുന്നത്. അനങ്ങാതെ ഇലയില്‍ പറ്റി കിടന്ന ജീവിയെ കണ്ടു കൗതുകം തോന്നിയ രഞ്ജിത്ത് ഇതിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. വൃത്താകൃതിയിലുള്ള ജീവിയ്ക്ക് ചുറ്റും കൊറോണയുടേത് പോലെ കൂര്‍ത്ത നാരുകളുണ്ട്.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) എയർ ഇന്ത്യയുടെ ബഹ്‌റൈൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉത്തരവാദിത്തമുള്ള കൺട്രി മാനേജർ ആശിഷ് കുമാറിന് ചെക്ക് കൈമാറി. കോവിഡ് -19 പകർച്ചവ്യാധി കാരണം നാട്ടിലേക്കു തിരിച്ചു പോകുന്നതിന് യാത്രാ ടിക്കറ്റ് വാങ്ങാൻ കഴിയാത്ത വ്യക്തികൾക്ക് വിമാന ടിക്കറ്റ് വാങ്ങി നൽകിയ ഇനത്തിലാണ് ഈ ചെക്ക് കൈമാറ്റം. വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകളിലൂടെയും മറ്റ് ചാർട്ടേഡ് ഫ്ലൈറ്റുകളിലൂടെയും 45 ഓളം വ്യക്തികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഐസി‌ആർ‌എഫ് ഇതുവരെ പിന്തുണച്ചിട്ടുണ്ട്. വലിയ ലക്ഷ്യത്തിന് സംഭാവന നൽകിയ ഉദാരമായ സ്പോൺസർമാർക്ക് ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ് പ്രത്യേക നന്ദി അറിയിച്ചു. വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകളിലൂടെ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലങ്ങളിലേക്ക് തിരികെ പോകാൻ വിമാന ടിക്കറ്റിന് ബുദ്ധിമുട്ട് നേരിടുന്നവർ ഐസി‌ആർ‌എഫ് അംഗങ്ങളുമായി ബന്ധപ്പെടുക. ബഹ്‌റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്‌റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999 ൽ സ്ഥാപിതമായ ഒരു സർക്കാരിതര,…

Read More

ആലപ്പുഴ: 2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസിലെ പ്രതികളെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ലതീഷ് ബി ചന്ദ്രന്‍, കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു, പാര്‍ട്ടി അംഗങ്ങളായ ദീപു, രാജേഷ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

Read More

മനാമ: കോവിഡ് -19 തടസ്സങ്ങൾ കാരണം മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന വർക്ക് പെർമിറ്റിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ‌എം‌ആർ‌എ) അറിയിച്ചു. ഓഗസ്റ്റ് 9 മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത്. ഇതോടെ സ്വകാര്യ തൊഴിലുടമകൾക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയമിക്കാൻ സാധിക്കും. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തെ തുടർന്നാണ് എൽ‌എം‌ആർ‌എ യുടെ ഈ പ്രഖ്യാപനം. താത്പര്യമുള്ള ബഹ്‌റൈനികൾക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും തൊഴിൽ പെർമിറ്റിന് അപേക്ഷിക്കാം. പ്രാദേശിക പത്രങ്ങളിൽ ഒഴിവുകൾ സംബന്ധിച്ച പരസ്യം നൽകണം. പരസ്യം പ്രസിദ്ധീകരിച്ചു രണ്ടാഴ്ചക്കാലത്തേക്ക് അപേക്ഷകൾ ലഭിച്ചില്ലെങ്കിൽ തൊഴിൽ ദാതാവിന് വിദേശത്ത് നിന്നും ആളുകളെ എടുക്കാം എന്ന രീതിയിൽ എൽ‌എം‌ആർ‌എ സ്വകാര്യമേഖലയിലെ നിയമന പ്രക്രിയയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ തീരുമാനം പ്രാദേശിക നിയമനത്തിന് മുൻ‌ഗണന നൽകാനും ബഹ്‌റൈനികളെയും നിലവിൽ രാജ്യത്ത്…

Read More

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. ബാലഭാസ്‌കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പിടിയിലായ സരിത്ത് അപകട സ്ഥലത്ത് ഉണ്ടായിരുന്നതായി ബാലഭാസ്‌കറിന്റെ സുഹൃത്ത് കലാഭവന്‍ സോബി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മാനേജര്‍മാരെ സംശയമുള്ളതായി പിതാവ് കെ.സി ഉണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More

തിരുവനന്തപുരം: ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയത്. 1993 ല്‍ കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെത്തിയത്. വാല്‍ക്കണ്ണാടി, ബാബാ കല്യാണി, റണ്‍ ബേബി റണ്‍, അണ്ണന്‍ തമ്പി, ലയണ്‍, പുത്തന്‍ പണം, പോക്കിരി രാജാ, അയാളും ഞാനും തമ്മില്‍, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക്, ഡബിള്‍ ബാരല്‍, കെ എല്‍ 10 പത്ത്, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചാങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മ യോദ്ധാ, ആമേന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Read More

ഹൈദരാബാദ്: ബാഹുബലി സിനിമയുടെ സംവിധായകൻ എസ്. എസ് രാജമൗലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററീലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ഹോം ക്വാറന്റീനിൽ ആണെന്നും സംവിധായകൻ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പനി വന്നിരുന്നുവെന്നും അതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

Read More

ലോകം ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ പ്രവാചകൻ പറഞ്ഞ പോലെ നിങ്ങൾ മരണത്തെ തേടി നടക്കരുത്. അതുകൊണ്ട് മാസ്‌ക് ധരിച്ചും ഗ്ലൗസ് ഇട്ടും സാമൂഹിക അകലം പാലിച്ച് നമ്മൾ നമ്മയെയും സമൂഹത്തെയും സംരക്ഷിക്കണമെന്ന് പത്മശ്രീ എം.എ. യൂസഫലി ഈദ് സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. https://www.youtube.com/watch?v=6-WpZKDkvCA മനുഷ്യരാശിക്ക് വന്ന ഈ മഹാമാരിയിൽ നിന്നും എല്ലാവരേയും രക്ഷപ്പെടുത്തണമെന്നും അള്ളാഹുവിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നതായും എല്ലാവർക്കും സ്നേഹത്തോടെയുള്ള ഈദ് ആശംസകളും അദ്ദേഹം നേർന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസ്സന്‍ (67) മരണമടഞ്ഞു. ഇതോടെ മരണ സംഖ്യ 68 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

Read More

തിരുവനന്തപുരം: മാനസിക സമ്മര്‍ദ്ദം ഒവിവാക്കാനാണ് സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌നയുടെ ഫ്ലാറ്റിൽ പോയതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ ഐഎയോട് വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് പലപ്പോഴും അര്‍ദ്ധരാത്രിയോടെയാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടറിയേറ്റിനടുത്ത് ഫ്ളാറ്റ് എടുത്തത്. സ്വപനയുടെ ഫ്ളാറ്റിൽ വെച്ച് നടന്ന മദ്യസത്ക്കാരം ആസ്വദിച്ചതോടെയാണ് താന്‍ അവിടുത്തെ നിത്യസന്ദര്‍ശകനായതെന്നും സന്ദീപ് ഉള്‍പ്പെടെയുള്ള പ്രതികളെ പരിചയപ്പെട്ടതും ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി.

Read More