- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിക്ക് സമീപം അത്തിക്കോട് വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനയൂർ അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല ആണ് മരിച്ചത്. മൈക്രോ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ച് വീട്ടുകാർ പൊലീസിന് പരാതി നൽകി. ചായക്കട തൊഴിലാളിയാണ് 58 കാരിയായ വത്സല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ മൈക്രോ ഫിനാൻസ് സംഘങ്ങളിൽ നിന്ന് കടം വാങ്ങിയിരുന്നു. ഇതില്‍ പലപ്പോഴും തിരിച്ചടവ് മുടങ്ങി. പിന്നാലെ മൈക്രോ ഫിനാൻസ് സംഘങ്ങൾ വീട്ടിലും ചായക്കടയിലും മാറി മാറി എത്തി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിൽ ഏറെ അസ്വസ്ഥയായിരുന്നു വത്സല. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വീട്ടിനുള്ളിലാണ് വത്സലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും ചിറ്റൂർ പൊലീസ് അറിയിച്ചു.
കോഴിക്കോട്: കൊടുവള്ളിയിലെ വാവാട് ദേശീയപാത 776 ൽ ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. സുഹറ, പുല്‍ക്കുടിയില്‍ ആമിന എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്തു തന്നെ മരിച്ച മറിയത്തിന്‍റെ സഹോദരിയാണ് സുഹറ. വാവാട് സപ്ലൈകോ ഗോഡൗണിന് സമീപം ശക്തമായ മഴക്കിടെ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിവാഹ വീട്ടിൽ നിന്നും മടങ്ങവേ ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് സ്ത്രീകളില്‍ രണ്ട് പേരാണ് ഇന്ന് മരിച്ചത്. കാറിടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ദേശീയപാതയിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചുവീണു, കണ്ടെയ്നർ ട്രെയിലർ ഇടിച്ച് ദാരുണാന്ത്യം. പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ മരിച്ച മറിയയുടെ…
റോഡ് നിർമാണത്തിന്റെ മറവിൽ സാമ്പത്തിക ക്രമക്കേട്; പരാതികളുടെ അടിസ്ഥാനത്തിൽ പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു
തൃശൂര്‍: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ജി.ഐ.പി.എൽ ഓഫീസിലെ ഇ ഡി റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഏഴംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ്. മണ്ണുത്തി, ഇടപ്പിള്ളി ദേശീയപാത നിർമാണ കമ്പനി കള്ളപ്പണം വെളുപ്പിച്ചോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോയെന്നറിയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുകയാണ്. കൊൽക്കത്ത ആസ്ഥാനമായ ശ്രേ ഫിനാൻസും ഹൈദരാബാദ് ആസ്ഥാനമായ കെ എം സി കമ്പനിയും ചേർന്ന കൺസോർഷ്യമായ ജി ഐ പി എൽ ആണ് ദേശീയപാത നിർമിച്ചത്.
കൊല്ലം: കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധമാണ് കയ്യാങ്കളിയിൽ എത്തിയത്. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവിൽ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും ചിതറി ഓടി. കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ വാക്ക് തർക്കത്തിലും കയ്യാങ്കളിയിലും എത്തി. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇവരെ പിടിച്ചു മാറ്റിയത്. ജാഥാസ്വീകരണം നടത്താതെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷം സംബന്ധിച്ച വിഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് .
ഒന്നര വയസുള്ള കുഞ്ഞിന് കുത്തിവെപ്പ് എടുത്തതില്‍ അപാകത; മാതാപിതാക്കളുടെ പരാതിയില്‍ നഴ്‌സിനെതിരെ കേസെടുത്ത് പോലീസ്
കോട്ടയം: ഒന്നര വയസുള്ള കുഞ്ഞിന് കുത്തിവെപ്പ് എടുത്തതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. കോട്ടയം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് കേസെടുത്തത്. കുത്തിവെപ്പിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുഞ്ഞിന്റെ കൈയ്യില്‍ മുഴ വന്ന് പഴുത്തെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് മാസം മുന്‍പാണ് ജോമിന്‍-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത്. തുടര്‍ന്ന് കുട്ടിയുടെ കയ്യില്‍ മുഴ വരുകയും അത് പിന്നീട് പഴുക്കുകയും ചെയ്തു. സംഭവം ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും വീട്ടുകാരുടെ ശ്രദ്ധ കുറവ് മൂലം കുട്ടിയുടെ കൈയില്‍ മുഴ വന്നതെന്നായിരുന്നു അധികൃതരുടെ വാദം. ആരോഗ്യവകുപ്പില്‍ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷന്‍ പോലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് നഴ്‌സിനെതിരെ കേസെടുത്തത്. പരാതിയുമായി മുന്നോട്ട് പോകുമെന്നും മറ്റു കുട്ടികള്‍ക്ക് ഇത്തരം അവസ്ഥ ഉണ്ടാവരുതെന്നും മതാപിതാക്കള്‍ പറഞ്ഞു.
ഗുരുഗ്രാം; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വർണാഭരണങ്ങളുമായി വധു കടന്നുകളഞ്ഞതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭർതൃവീട്ടിൽ നിന്ന് 1.5 ലക്ഷം പണവും ആഭരണങ്ങളുമായി വധു മുങ്ങിയെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിലാസ്പൂർ മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. തന്റെ ഇളയ മകന്‍ വിവാഹം ചെയ്ത പ്രീതിയാണ് പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതെന്ന് അശോക് കുമാറിന്റെ പരാതിയില്‍ പറയുന്നു. മകന് നല്ലൊരു വധുവിനെ കണ്ടെത്തണമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും അശോക് പറഞ്ഞിരുന്നു. സുഹൃത്ത് മനീഷ് പരിചയപ്പെടുത്തിയ മഞ്ജു വഴിയാണ് പ്രീതിയുടെ ആലോചന വന്നതെന്നും അശോക് ഉന്നയിക്കുന്നു. മഞ്ജുവും പ്രീതി കൂടാതെ മറ്റൊരാളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് പരാതി. പെൺകുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും സ്ത്രീധനം നല്‍കാന്‍ ഉണ്ടാവില്ലെന്നും മഞ്ജു പറഞ്ഞു. സ്ത്രീധനം ആവശ്യമില്ലെന്ന് താൻ മറുപടി നൽകി. പെൺകുട്ടിയെ ഇഷ്ടമായതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും ഏൽപ്പിച്ചു. പിന്നീട് വിവാഹ രജിസ്ട്രേഷനായി ജൂലൈ 26 ന്…
മമ്മൂട്ടിക്ക് ആദരവുമായി പേഴ്‌സണലൈസ്ഡ് സ്റ്റാമ്പ് പുറത്തിറക്കി ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സമിതി
കാന്‍ബറ: മലയാളത്തിന്റെ മഹാനടന് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു. ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പ്രകാശനം ചെയ്തു. ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എം.പി മാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’. ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ…
അഖില്‍ മാത്യുവിന്റെ പേര് ആദ്യം ഉപയോഗിച്ചത് അഖില്‍ സജീവ്; ഗൂഢാലോചന നടത്തിയത് പ്രതികള്‍ തന്നെ
തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി അഖില്‍ സജീവ് കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് പ്രതികള്‍ തന്നെയാണെന്നും പോലീസ് പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പേര് ആദ്യം ഉപയോഗിച്ചത് അഖില്‍ സജീവാണെന്ന് പോലീസ് പറഞ്ഞു. അഖില്‍ സജീവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് കന്റോണ്‍മെന്റ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഒപ്പം നിലവില്‍ റിമാന്റില്‍ കഴിയുന്ന അഡ്വക്കേറ്റ് റഹീസിന്റെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായതിനാല്‍ ജാമ്യം വേണമെന്ന ആവശ്യം കൂടി റഹീസ് അപേക്ഷയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അഭിഭാഷകന് പ്രത്യേക പരിരക്ഷ ഇല്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. തെളിവ് നശിപ്പിക്കും എന്നത് ചൂണ്ടിക്കാട്ടി ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. നിയമനം സംബന്ധിച്ച് വ്യാജരേഖ തയ്യാറാക്കിയതിനാണ് റഹീസ് അറസ്റ്റില്‍ ആയത്.
ദേശീയപാതയിൽ ബൈക്ക് കുഴിയിൽ വീണ് റോഡിലേക്ക് തെറിച്ചുവീണ യാത്രികൻ കണ്ടെയ്നർ ട്രെയിലർ ഇടിച്ച് മരിച്ചു
അരൂർ: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ ലജനത്ത് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ സനിൽ കുമാർ (37) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബൈക്ക് റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു. ശേഷം ബൈക്ക് ഫുട്ട് പാത്തിലേക്ക് വീണു. സനിൽ കുമാർ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് തെക്കു നിന്ന് വന്ന വലിയ കണ്ടെയ്നർ ട്രെയിലർ ഇടിച്ചാണ് അപകടം ഉണ്ടായത്. ചന്തിരൂർ പുതിയ പാലത്തിന് തെക്കുഭാഗത്ത് അൽ അമീൻ പബ്ലിക് സ്കൂൾ സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. പ്രദേശത്ത് ആകാശപാത നിർമിക്കുന്നതിനാൽ റോഡിന്റെ പകുതി ഭാഗം ബാരിക്കേഡ് വച്ച് മറച്ചിരിക്കുകയാണ്. അതിനാൽ റോഡിന് വീതി കുറവാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന സ്ഥലത്ത് കുഴിച്ച കുഴി മൂടാതെ കിടന്നിരുന്നു. ആ കുഴിയിലാണ് ബൈക്ക് വീണത്. സമീപത്ത് സ്കൂൾ ഉള്ളതിനാൽ ട്രാഫിക് വാർഡനെ നിയോഗിച്ചിരുന്നു. എന്നാൽ അപകട സമയത്ത് ഇവിടെ ട്രാഫിക് വാർഡന്‍ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പരേതനായ കൈലാസ് ബാബുവിന്‍റെയും…
സ്വവർഗ ലൈംഗികത വരേണ്യ വർഗ സങ്കൽപ്പമല്ലെന്ന് ചീഫ് ജസ്റ്റിസ്; സ്പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം വേണമോയെന്ന് പാർലമെൻ്റിന് തീരുമാനിക്കാം
ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജിയില്‍ ഭിന്നവിധി. ഹര്‍ജിയില്‍ നാല് വിധികളുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അറിയിച്ചു. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വരുത്തി സ്വവര്‍ഗവിവാഹം കൂടി അംഗീകരിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം ചീഫ് ജസ്റ്റീസ് അംഗീകരിച്ചു. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് നിയമസാധുതയെന്ന സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണാഘടനാവിരുദ്ധമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വേണോ എന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ അവസ്ഥയല്ല. സ്വവർഗ ലൈംഗികതയ്‌ക്ക് നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ല. ഇത്തരം ലൈംഗികത വരേണ്യ വർഗ സങ്കൽപ്പമല്ല. നിയമങ്ങൾ വഴി വിവാഹത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് തന്റെ വിധ്യ ന്യായത്തിൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജിയിൽ വിധി പറയുന്നത്. ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിം കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ളത്. 1954ലെ സ്പെഷ്യൻ മാര്യേജ്…
