- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
20 MLA-മാരുമായി മന്ത്രിയുടെ ‘ട്രിപ്പ്’ ഹൈക്കമാന്‍ഡ് ഇടപെട്ട് തടഞ്ഞു; കര്‍ണാടകയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍
ബെംഗളൂരു: 20 എം.എല്‍.എമാരുമായി മൈസുരുവിലേക്ക് പോകാനുള്ള മന്ത്രിയുടെ നീക്കത്തിന് പിന്നാലെ കര്‍ണാടകയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍. പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് ജാര്‍ക്കിഹോളി കിത്തൂര്‍, മധ്യ കര്‍ണാടക മേഖലയില്‍നിന്നുള്ള എം.എല്‍.എമാരുമായി കൂട്ടത്തോടെ ബസില്‍ മൈസുരുവിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് ഇടപ്പെട്ടതിനെത്തുടര്‍ന്ന് യാത്ര ഉപേക്ഷിച്ചു. കര്‍ണാടകയുടെ ചുമതലയും മധ്യപ്രദേശിന്റെ അധിക ചുമതലയും വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വിവരം അറിഞ്ഞ് മന്ത്രിയുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് യാത്രാ പദ്ധതി ഉപേക്ഷിച്ചത്. എം.എല്‍.എമാര്‍ കൂട്ടത്തോടെ യാത്ര പോവുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് രണ്‍ദീപ് സുര്‍ജേവാല മന്ത്രിയെ അറിയിച്ചു. ഇത്തരമൊരു നീക്കം പ്രതിപക്ഷത്തിന് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വടിനല്‍കലാവുമെന്നും സുര്‍ജേവാല സതീഷ് ജാര്‍ക്കിഹോളിയോട് പറഞ്ഞു. സമാനമനസ്‌കരായ എം.എല്‍.എമാര്‍ ഒരു യാത്രപോകണമെന്ന് പറഞ്ഞുവെന്നും അതിനാലാണ് താന്‍ അവരെ മൈസൂരുവിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായതെന്നും പിന്നീട് ജാര്‍ക്കിഹോളി പറഞ്ഞു. മൈസൂരുവില്‍നിന്നുള്ള ചില എം.എല്‍.എമാര്‍ തങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും സതീഷ് ജാര്‍ക്കിഹോളി വിശദീകരിച്ചു. ശക്തിപ്രകടനമായിരുന്നോ യാത്രയുടെ…
ശബരിമലയില്‍ ബിഎസ്എന്‍എല്‍ ടവറിലെ കേബിള്‍ മുറിച്ച് കടത്തിയ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട. ശബരിമലയില്‍ ബിഎസ്എന്‍എല്‍ കേബിള്‍ മുറിച്ച് കടത്തുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ പോലീസ് പിടിയില്‍. പ്രതികള്‍ കട്ടപ്പന പുളിയന്‍ മലയില്‍ നിന്നാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ ബിഎസ്എന്‍എല്ലിന് നാല് ലക്ഷത്തിന്റെ നഷ്ടമുണ്ടായതായിട്ടാണ് വിവരം.കേബിളുകള്‍ മോഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ തുലാമാസ, പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശരംകുത്തി ടവറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുമോ എന്ന ആശങ്കിയിലായിരുന്നു ഉദ്യോഗസ്ഥര്‍. ശരംകുത്തി ടവറിലെ ആന്റിന മുതല്‍ ഉപകരണസ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിലും സംഘം മുറിച്ച് കടത്തുകയായിരുന്നു. അതേസമയം വിഷയത്തില്‍ ബിഎസ്എന്‍എല്‍ പരാതി നല്‍കിയിരുന്നു. കേബിള്‍ വനത്തില്‍ വെച്ച് തന്നെ കത്തിച്ച് അതിലെ ചെമ്പ് കടത്തിയിട്ടുണ്ട്. എന്നിട്ടും വനം വകുപ്പ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അറിഞ്ഞില്ല.
കണ്ണൂര്‍. ചന്ദന തടികളുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍. പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. സംഭവത്തില്‍ കണ്ണൂര്‍ മാവിലായി സ്വദേശികളായ വൈഷ്ണവ്, രഹിന്‍, ശിവന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. മാവിലായി മൂണ്ടയോട് സൗപര്‍ണിക റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചന്ദന തടികളുമായി യുവാക്കള്‍ പിടിയിലായത്. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ സംശയകരമായ രീതിയില്‍ കണ്ടെത്തിയ വാഹനം പരിശോധിച്ചപ്പോഴാണ് ചന്ദനം പിടിച്ചെടുത്തത്. പോലീസ് വാഹനവും മരം മുറിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
പട്ടയം നൽകാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടി; പരാതിയിൽ സിപിഐ മണ്ഡലം സെക്രട്ടറിയെ മാറ്റി
തിരുവനന്തപുരം: പട്ടയം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐ നേമം മണ്ഡലം സെക്രട്ടറിയെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പട്ടയം നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപയാണ് ജയചന്ദ്രന്‍ തട്ടിയെടുത്തത്. ഇയാളെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ജില്ല എക്‌സിക്യൂട്ടിവാണ് തീരുമാനം എടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. അമ്പലത്തറ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. മണ്ഡലം സെക്രട്ടറിക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ ഇയാള്‍ സിപിഐ നേതൃത്വത്തിന് നല്‍കി. ചാലയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തെ മൂന്ന് സെന്റ് സ്ഥലത്തിന് പട്ടയം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 10 ലക്ഷമാണ് ജയചന്ദ്രന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 5.5 ലക്ഷത്തിന് ഇടപാട് ഉറപ്പിച്ചു. തുടര്‍ന്ന് മുട്ടത്തറയിലെ വില്ലേജ് ഓഫിസിന്റെ മുന്നില്‍ വെച്ച് 1.5 ലക്ഷം കൈമാറുകയായിരുന്നു. പിന്നീട് താലുക്ക് ഓഫീസില്‍ കൊണ്ടുപോയി ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ എന്ന പേരില്‍ പണം വാങ്ങി. അഞ്ച് മാസത്തിനിടെ നാല് ലക്ഷം വാങ്ങിയതായി പരാതിയില്‍ പറയുന്നു.
പാലക്കാട്: കൈക്കുലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പലാക്കാട് തരൂര്‍ വണ്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കുമാറാണ് പിടിയിലായത്.തണ്ടപ്പേര് മാറ്റുന്നതിന് അപേക്ഷ നല്‍കിയ ആളോട് മൂവായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം ഇയാള്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കരുവന്നൂർ ബാങ്കിൽ അരവിന്ദാക്ഷനു 50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതിന്റെ മുഴുവൻ രേഖകളും ബാങ്ക് ഭരണ സമിതി കൈമാറിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. അരവിന്ദാക്ഷനു വിവിധ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്നും ഇഡി പറയുന്നു. പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി അന്വേഷണത്തോടു സഹകരിച്ചില്ല. ഇക്കാര്യത്തിൽ നടപടി വേണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. അതിനിടെ കരുവന്നൂര്‍ സഹകരണ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇഡി. പര്‍ളിക്കാട് സ്വദേശി ശ്രീജിത്തിനെ ഇഡി വിളിപ്പിച്ചു. അരവിന്ദാക്ഷന്റെ അമ്മയുടേത് എന്ന പേരില്‍ ഇഡി കോടതിയില്‍ നല്‍കിയത് ശ്രീജിത്തിന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് ആയിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇഡി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഎമ്മും പെരിങ്ങണ്ടൂര്‍ ബാങ്കും ആരോപിച്ചിരുന്നു. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് വഴി 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡി വെളിപ്പെടുത്തിയിരുന്നത്.…
പെരുമ്പാവൂരില്‍ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അതിഥി തൊഴിലാളികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒഡീഷ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മറ്റ് കുട്ടികള്‍ ബഹളം വച്ചതോട നാട്ടുകാര്‍ ഓടിയെത്തുകയും ഒഡീഷ സ്വദേശിയെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരായ സഹകരണ സമരങ്ങളിൽ സിപിഎമ്മുമായി സഹകരിച്ചാല്‍ അച്ചടക്കം നടപടിയെന്ന് കെപിസിസി. അത്തരം നീക്കമുണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി മുന്നറിയിപ്പ്. സിപിഎം നിൽക്കക്കള്ളി ഇല്ലാതായതോടെ കോൺഗ്രസിന്റെ പിന്തുണ തേടുകയാണ്. സിപിഎം നടത്തിയ കൊള്ളയുടെ വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ കോൺഗ്രസ് സംരക്ഷിക്കില്ല. വെട്ടിപ്പ് നടന്ന ബാങ്കുകളെ സഹായിക്കാനുളള നീക്കങ്ങളോട് യുഡിഎഫ് ഭരണത്തിലുള്ള സഹകരണ ബാങ്കുകൾ സഹകരിക്കരുതെന്നും സഹകാരികൾക്കും നേതാക്കൾക്കും കെപിസിസി നിർദ്ദേശം നൽകി. സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ സിപിഎമ്മുമായി യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ഇഡിക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്ന നിലയിലേക്ക് പോകരുതെന്നും പാർട്ടി നിർദ്ദേശിക്കുന്നു.
ശിവകാശി; തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് സ്ത്രീകളുൾപ്പെടെ 11 പേർ മരിച്ചു. അടുത്തടുത്തായ രണ്ട് സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. 2 പേർക്ക് പരുക്കേറ്റു. ശിവകാശിക്ക് സമീപമാണ് ആദ്യസ്ഫോടനമുണ്ടായത്. മിനിട്ടുകൾക്ക് ശേഷം കമ്മപട്ടി ഗ്രാമത്തിലും സ്ഫോടനമുണ്ടായി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീയണച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സഹായധനം പ്രഖ്യാപിച്ചു.
അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ കാർഡ്; കൂട്ടത്തിൽ അധികവും റോഹിങ്ക്യകളും ബംഗ്ളാദേശികളുമെന്ന് റിപ്പോർട്ട്
കൊല്ലം: അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ സാധനങ്ങൾ ലഭ്യമാക്കാനുള്ള ‘റേഷൻ റൈറ്റ് കാർഡ്’ പദ്ധതിക്ക് ജില്ലയിൽ ഉടൻ തുടക്കമാകും. വിവരശേഖരണത്തിന്റെ ആദ്യഘട്ടം സിവിൽ സപ്ലൈസ് വകുപ്പ് പൂർത്തിയാക്കി. ‘ഒരു രാജ്യം, ഒരു റേഷൻകാർഡ്’ പദ്ധതിയുടെ ഭാഗമായാണ് റേഷൻ റൈറ്റ് കാർഡ് പുറത്തിറക്കുന്നത്. ജില്ലയിൽ ഇതുവരെ 728 അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. തമിഴ്, കന്നട, അസം, ബംഗാൾ, ഒഡീഷ ഭാഷകളിലാണ് കാർഡ് തയ്യാറാക്കുന്നത്. ആധാർ കാർഡ് സ്വന്തം നാട്ടിലെ റേഷൻ കാർഡുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ റേഷൻ റൈറ്റ് കാർഡ് ലഭിക്കുകയുള്ളൂ. ഈ കാർഡിൽ ഉൾപ്പെടുന്ന ഒരാൾക്ക് 5 കിലോ റേഷൻ സാധനങ്ങൾക്ക് അർഹതയുണ്ടാവും. തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന ആധാർ നമ്പർ ഉപയോഗിച്ചാണ് ഇവരുടെ നാട്ടിലെ റേഷൻകാർഡ് നമ്പർ കണ്ടെത്തുന്നത്. ആധാറും റേഷൻകാർഡ് നമ്പറും രേഖയായി സ്വീകരിക്കും.അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ് നടപ്പാക്കുന്നത് വഴി സിവിൽ സപ്ലൈസ് വകുപ്പ് ലക്ഷ്യമിടുന്നത് നിരവധി കാര്യങ്ങളാണ്. റേഷൻ സാധനങ്ങൾ നൽകാനാണ് കാർഡ് ഏർപ്പെടുത്തുന്നതെങ്കിലും റേഷൻകടകളിൽ നിന്ന്…
