Author: News Desk

ഹൈദരാബാദ്: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കി തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നിയമന ഉത്തരവ് കൈമാറി.ഹൈദരാബാദിന് സമീപപ്രദേശത്ത് തന്നെ നിയമനം നൽകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജോലിയിൽ ആവശ്യമായ പരിശീലനം ലഭിക്കുന്നതുവരെ സന്തോഷിക്കൊപ്പം നിൽക്കാൻ തന്റെ സെക്രട്ടറി സ്മിത സഭർവാളിനോട് മുഖ്യമന്ത്രി പറയുകയുംചെയ്തു. പ്രഗതിഭവനിൽ സന്തോഷിയെ അനുഗമിച്ച കുടുംബാംഗങ്ങൾക്കൊപ്പം മുഖ്യമന്ത്രിയും ഉച്ചഭക്ഷണം കഴിച്ചു. സർക്കാർ എപ്പോഴും ഒപ്പമുണ്ടാവുമെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു.

Read More

എറണാകുളം: INTUC കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും പട്ടാഴിയിലെ പ്രമുഖ കോൺഗ്രസ്സുകാരനുമായ ഷിബു അമ്പഴവേലിൽ കൊച്ചിയിലെ ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. 47 വയസായിരുന്നു.ഭാര്യയും രണ്ടു മക്കളുമുണ്ട്‌. സ്റ്റാർവിഷനിൽ പരസ്യങ്ങൾ നൽകാനായി 00973 36219358, 00973 35148004 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: ബഹറിനിൽ സ്കൂളുകൾ നേരത്തെ പ്രഖ്യാപിച്ച പ്രകാരം സെപ്റ്റംബർ ആറിന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 16 മുതൽ വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടർ ഡോ. ഫവാസ് അൽ ഷെറോഗുയി പറഞ്ഞു. കോവിഡ് -19 പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി സർക്കാർ, സ്വകാര്യ സ്കൂളുകളിൽ പഠനം നിർത്തിവയ്ക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു. സ്‌കൂളിൽ ഹാജരാകുന്നതിനോ ഓൺലൈൻ പഠനമോ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

മനാമ: മറാസി അൽ ബഹ്‌റൈൻ ഡവലപ്‌മെന്റിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളായ മറാസി ഗാലേയയിലേക്ക് അക്വേറിയവും അണ്ടർവാട്ടർ സൂവും എത്തിക്കുന്നതിനായി ഈഗിൾ ഹിൽസും ഇമാർ എന്റർടൈൻമെന്റും സംയുക്ത സംരംഭം രൂപീകരിച്ചു. ഈഗിൾ ഹിൽസ് സിഇഒ ലോ പിംഗ്, ഇമാർ പ്രോപ്പർട്ടീസ് എംഡി അഹ്മദ് അൽ മട്രൂഷി എന്നിവരാണ് കരാർ ഒപ്പിട്ടത്. 26,900 ചതുരശ്രയടി വിസ്തീർണത്തിലാണ് ഈ പദ്ധതി തയ്യാറാവുന്നത്. 3,60,000 ലിറ്റർ വെള്ളം കൈവശം വയ്ക്കാനുള്ള ശേഷി അക്വേറിയത്തിനുണ്ടാകും. ഇതിൽ 200 ഇനം മത്സ്യങ്ങളും ഉണ്ടാകും.നാല് വ്യത്യസ്ത പാരിസ്ഥിതിക മേഖലകളും , 50 എക്സിബിറ്റുകളും അടങ്ങുന്നതാണ് അക്വേറിയം. പണി പൂർത്തിയാകുമ്പോൾ, മറാസി അക്വേറിയവും അണ്ടർവാട്ടർ സൂവും മറാസി ഗാലേരിയയിലെ അനുയോജ്യമായ ഒരു എഡ്യൂടൈൻമെന്റ് സോൺ ആയിരിക്കും. ഇമാർ എന്റർടൈൻമെന്റ് പ്രവർത്തിപ്പിക്കുന്ന മറാസി അക്വേറിയം അൾട്രാ മോഡേൺ ഡിസൈനും 20 അടി നീളമുള്ള ഡിജിറ്റൽ ടണലും ഒന്നിലധികം ഇന്ററാക്ടീവ് ഡിജിറ്റൽ എക്‌സിബിറ്റുകളും ഉൾക്കൊള്ളുന്നു. ‘മഴക്കാടുകൾ,‘ ഓഷ്യൻ ട്രെഞ്ച് ’,‘ ജെല്ലിഫിഷ് ’(ബൂം റൂം),‘ ഭാവിയിലെ ലാബ്…

Read More

പത്തനംതിട്ട : പത്തനംതിട്ട നിരണത്ത് അമ്മായി അമ്മയെ മരുമകള്‍ കുത്തിക്കൊന്നു. കൊമ്പന്‍ക്കേരി സ്വദേശി അന്നമ്മയാണ് കൊല്ലപ്പെട്ടത്. മരുമകള്‍ ലിന്‍സിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗമുള്ള മരുകള്‍ അന്നാമ്മയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അന്നാമ്മ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റാർവിഷനിൽ പരസ്യങ്ങൾ നൽകാനായി 00973 36219358, 00973 35148004 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE  

Read More

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഓണത്തിനു മുന്‍പായി വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും അണുമുക്തമാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാനുള്ള അനുമതി നല്‍കും. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.…

Read More

ദുബൈ: 2020 മാർച്ച് 1 നു മുൻപ് വിസ കാലാവധി അവസാനിച്ച് യു എ ഇയിൽ തുടരുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനു 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതൽ നവംബർ 17 വരെയാണ് അധിക സമയം അനുവദിച്ചിട്ടുള്ളത്. യു എ ഇയിലെ എൻട്രി, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിസാ നിയമലംഘനങ്ങൾക്കും ഈ പൊതുമാപ്പ് കാലാവധി ബാധകമാണെന്നും, ഇവർ നവംബർ 17-നു മുൻപ് രാജ്യത്തു നിന്ന് മടങ്ങുകയാണെങ്കിൽ പിന്നീട് യു എ യിലേക്ക് തിരികെയെത്തുന്നതിനു നിയമതടസങ്ങൾ ഉണ്ടാകില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഡയറക്ടർ ജനറൽ, മേജർ ജനറൽ സയീദ് റകാൻ അൽ റാഷിദ് വ്യക്തമാക്കി.

Read More

മസ്‌കറ്റ്: ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു. മുഹറം മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി. ഓഗസ്റ്റ് 19, ബുധനാഴ്ച്ച മാസപ്പിറവി ദൃശ്യമാകുകയാണെങ്കിൽ, ഒമാനിൽ പുതുവർഷ അവധി ഓഗസ്റ്റ് 20, വ്യാഴാഴ്ച്ചയായിരിക്കും. അതെ സമയം ഓഗസ്റ്റ് 21, വെള്ളിയാഴ്ച്ചയാണ് മുഹറം ഒന്ന് വരുന്നതെങ്കിൽ, ഒമാനിൽ ഹിജ്‌റ പുതുവർഷ അവധി ഓഗസ്റ്റ് 23, ഞായറാഴ്ചയായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി ബാധകമാണ്.

Read More

പാലക്കാട്‌ :കോവിഡ്‌ സമ്പർക്ക വ്യാപനം രൂക്ഷമായതോടെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിൽ ഓഗസ്റ്റ്‌ 18 മുതൽ 25 വരെ സമ്പൂർണ്ണ ലോക്ക്ഡൗൺ. ഞായറാഴ്ച കെ വി വിജയദാസ്‌ എം എൽ എ യുടെ നേത്രിത്വത്തിൽ നടന്ന ഉദ്യോഗസ്ഥ – രാഷ്ട്രീയ പാർട്ടിതല യോഗത്തിലാണു തീരുമാനം. പഞ്ചായത്ത്‌ പരിധിയിലെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളൊഴികെ മുഴുവൻ കടകളും അടച്ചിടാൻ യോഗത്തിൽ തീരുമാനമായി. എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ തങ്കമണി, പൊലീസ്‌, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.                                                       https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം : ആർ.സി.സി.യിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്‌ഘാടനം നാളെ രാവിലെ പത്തരയ്ക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.14.54 കോടി രൂപ ചെലവിൽ ആണ് ഈ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. അർബുദ കോശങ്ങളെ നശിപ്പിക്കുമ്പോൾ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകൾക്കും മറ്റ് സുപ്രധാന അവയവങ്ങൾക്കും റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യൂണിറ്റിൽ ഉണ്ട്. പാർശ്വഫലങ്ങൾ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നു എന്നതാണ് ഇതിന്റെ നേട്ടം.ഉന്നത ഗുണനിലവാരമുള്ള റേഡിയേഷൻ ചികിത്സയ്ക്കുള്ള ഈ ഉപകരണം കമ്മീഷൻ ചെയ്യുന്നതോടെ ചികിത്സക്കു വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാൻ കഴിയും. ആർ.സി.സി.യുടെ ഹൈ ടെക് ചികിത്സാ സങ്കേതങ്ങളുടെ നിരയിലേക്കാണ് ഈ റേഡിയോതെറാപ്പി യൂണിറ്റും ഇടം പിടിച്ചിരിക്കുന്നത്.    https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More