Author: News Desk

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 27ന് വി. കുർബാനയെ തുടർന്ന് കത്തീഡ്രലിലും, നവംബർ 10ന് സൽമാബാദ് ഗോൾഡൺ ഈഗിൾ (ഗൾഫ് എയർ) ക്ളബിൽ വെച്ചും നടത്തുന്നു. നവംബർ 10 – ന് രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് ഇടവക കുടുംബസംഗമം നടക്കുന്നതാണ്. വിവിധ കലാ കായിക പരിപാടികളായ ഗാനമേള, സിനിമാറ്റിക് ഡാൻസുകൾ, വടംവലി തുടങ്ങിയവ ഉണ്ടായിരിക്കും. കൂടാതെ വിവിധങ്ങളായ ഭക്ഷ്യമേള സ്റ്റാളുകളും, കുട്ടികൾക്കായി ഗെയിംസ് സ്റ്റാളുകളും ഉണ്ടായിരിക്കും. വൈകിട്ട് അഞ്ച് മണി മുതൽ നടത്തപ്പെടുന്ന ആദ്യഫലപ്പെരുന്നാൾ സമാപന പൊതു സമ്മേളനത്തിൽ, മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും, മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തായ്‌ക്ക് ഇടവക സ്വീകരണം നൽകും. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് 8 മുതൽ പ്രശസ്ത വയലിനിസ്റ്റ് അപർണ്ണ ബാബു, സാസൊഫോണിസ്റ് രജീവ്…

Read More

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ നാല്പത്തി അഞ്ചാം വാർഷികാഘോഷം ഗൾഫ് എയർ ക്ലബിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ, റവ. ഫാ. സഞ്ജയ്‌ ബാബു, ഇടവക വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ്‌ ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ബൈജു പി. എം, ജനറൽ കൺവീനർ മനോഷ് കോര, പ്രോഗ്രാം ഡയറക്ടർ അരാഫത്‌ കടവിൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. നാല്പത്തി അഞ്ചാം വാർഷികത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഇടവക വികാരി ജോൺസ് ജോൺസന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുക്കമാസ് നിർവ്വഹിച്ചു. ഡോ. പി. വി. ചെറിയാൻ, ക്നാനായ ഇടവക വികാരി റവ. ഫാ. ജോർജ് സണ്ണി , റവ. ഫാ. സഞ്ജയ്‌ ബാബു, സ്റ്റാർവിഷൻ ചെയർമാൻ സേതു കടയ്ക്കൽ എന്നിവർ ആഘോഷ…

Read More

മലപ്പുറം: പതിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാതാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

കോഴിക്കോട്: വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനൽ ചില്ലുകളും തകർത്തു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Read More

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് ഗവ: യു പി എസിലെ താൽക്കാലിക ബസ് ഡ്രൈവറെ കഞ്ചാവുമായി പൊലീസ് പിടികൂടി. അയിരൂപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തു.

Read More

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. അലങ്കരിച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനം അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പുഷ്പങ്ങളും ഇലകളും വെച്ച് അലങ്കരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. ഇത്തരത്തില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബോര്‍ഡ് വെച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം തെങ്ങിന്‍ പൂക്കുലകളും വാഴകളും പൂമാലകളുമൊക്കെയായി അലങ്കരിച്ച് തീര്‍ത്ഥാടക വാഹനങ്ങള്‍ ശബരിമലയിലേക്ക് വരുന്നത് പതിവു കാഴ്ചയാണ്.

Read More

കൊച്ചി: അതിദരിദ്രരുടെ പട്ടികയിലുള്ളവർക്കുള്ള ഭക്ഷ്യക്കിറ്റ് പൂഴ്ത്തിയതിൽ തൃക്കാക്കര മുൻസിപ്പാലിറ്റിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. 41പേർക്കുള്ള കിറ്റാണ് വിതരണം ചെയ്യാതെ മാറ്റിവച്ചത്. എലി കയറി ഭക്ഷ്യക്കിറ്റ് നശിച്ചതോടെയാണ് എൽഡിഎഫ് അംഗങ്ങൾ വിഷയം പുറത്തുകൊണ്ടുവന്നത്. സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്നവരെയാണ് തദ്ദേശ സ്ഥാപനങ്ങൾ തിരിച്ച് അതിദരിദ്രരുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്. തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ പട്ടികയിലുള്ളവർക്ക് സപ്ലൈക്കോ അനുവദിച്ച കിറ്റ് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ സമരം. ഗേറ്റ് കടന്ന് അകത്ത് കയറിയ പ്രവർത്തകർ ചെയർപേഴ്സന്‍റെ മുറിക്ക് മുന്നിലും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്‍റെ മുറിക്ക് മുന്നിലും പ്രതിഷേധിച്ചു. പതിനഞ്ച് ദിവസം മുമ്പ് ഭക്ഷ്യക്കിറ്റ് എത്തിയെന്നാണ് എൽഡിഎഫ് അംഗങ്ങൾ പറയുന്നത്. അതിദരിദ്രർക്ക് ആദ്യമായി അനുവദിച്ച ഭക്ഷ്യക്കിറ്റാണ് നശിച്ച് പോയത്. എങ്ങനെ വിതരണം ചെയ്യും എന്നതിലെ ആശയക്കുഴപ്പമാണ് കിറ്റ് വിതരണം വൈകാൻ കാരണമെന്നാണ് നഗരസഭ ചെയർപേഴ്സണ്‍ രാധാമണിപിള്ളയുടെ വിചിത്രമായ വിശദീകരണം.

Read More

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് വന്നത് കപ്പലല്ല, ക്രെയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രെയിൻ സ്വീകരിക്കാൻ ഒന്നരക്കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്നും സതീശൻ ആരോപിച്ചു. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണു കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിനു നേതൃത്വം നൽകുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണം നൽകാൻ പോലും സർക്കാരിന്റെ കയ്യിൽ പണമില്ലെന്നും സതീശൻ ആരോപിച്ചു. എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ. ‘‘പൈസയില്ലെന്നോർത്ത് സർക്കാരിന്റെ ധൂർത്തിന് ഒരു കുറവും ഇല്ല. വിഴിഞ്ഞത്ത് വന്നത് കപ്പൽ അല്ല. ക്രെയിനാണ്. അത് കമ്മിഷൻ ചെയ്യണമെങ്കിൽ ഇനിയും രണ്ടു കൊല്ലമെടുക്കും. ക്രെയിൻ വന്ന കാര്യം പറയാൻ ഏകദേശം ഒന്നരക്കോടി രൂപ ചെലവാക്കി. എന്തെങ്കിലും ചെയ്തെന്നു പറയാൻ വേണ്ടി വിഴിഞ്ഞത്ത് ക്രെയിൻ കൊണ്ടു വന്നിരിക്കുന്നു. വലിയ പന്തലൊക്കെയിട്ട് ക്രെയിനിനു പച്ചക്കൊടി വീശുകയാണ്. വിഴിഞ്ഞത്ത് നിങ്ങൾക്ക് ഒരു കാര്യവുമില്ല. അത് ഞങ്ങടെ ഉമ്മൻചാണ്ടി കൊണ്ടുവന്നതാണ്. പദ്ധതി കൊണ്ടുവരുമ്പോൾ പിണറായി വിജയൻ പറഞ്ഞത് കടൽക്കൊള്ള എന്നാണ്. അദാനിയുമായി…

Read More

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആണെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ദത്തനെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടത്തിവിട്ടത്. ഈ സംഭവത്തില്‍ പ്രതികരണം തേടിയപ്പോള്‍ ദത്തന്‍ മാധ്യമങ്ങളോട് തട്ടിക്കയറി. ഒരു പണിയുമില്ലേടാ നിനക്കൊക്കെ, നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്റെ പ്രതികരണം. ഞങ്ങളുടെ പണിയാണ് ഇതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. യുഡിഎഫ് ഉപരോധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഗേറ്റുകള്‍ക്ക് മുന്നില്‍ പൊലീസ് കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതുവഴി ആരെയും കയറ്റിവിടില്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ ജീവനക്കാര്‍ കൂട്ടത്തോടെ എത്തിയതോടെയാണ് പൊലീസ് വഴങ്ങിയത്. ബാരിക്കേഡിന്റെ ഒരു ഭാഗം നീക്കിയാണ് ജീവനക്കാരെ കടത്തിവിട്ടത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എത്തിയത്. ജീവനക്കാരുടെ കൂട്ടത്തില്‍ പെട്ടുപോയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പൊലീസ് ഇടപെട്ട് അദ്ദേഹത്തെ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടത്തി വിട്ടത്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം. നെടുമങ്ങാട് സ്വദേശിനി രമ്യാ രാജീവിനാണ് കഴുത്തില്‍ കുത്തേറ്റത്. രമ്യാ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രമ്യയുടെ നില ഗുരുതരമാണെന്നാണ് വിവരം. രമ്യയെ കുത്തിയശേഷം പ്രതി മുട്ടത്തറ സ്വദേശി ദീപക്ക് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്ന് രാവിലെ 8.30നാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ രമ്യ നേമത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടേക്കെത്തി ആക്രമിച്ച ദീപക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ദീപക്കിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.

Read More