- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്‍റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
തമിഴ്നാട്: ചെന്നൈയിൽ പൊലീസ് സംഘത്തിന് നേരെ പ്രതി നടത്തിയ ബോംബെറില്‍ ഒരു പൊലീസുകാരന് ദാരുണാന്ത്യം.ചെന്നൈ അല്‍വാര്‍തിരുനഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുബ്രമണ്യന്‍ (28) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ മുറപ്പനാഡിന് സമീപം മണക്കരൈ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.നിരവധി കൊലക്കേസില്‍ പ്രതിയായ ദുരൈ മുത്തു (30) എന്നയാളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിലെ അംഗമായിരുന്നു സുബ്രമണ്യം. ഗ്രാമത്തിന് കുറച്ച് അകലെയായുള്ള ഒരു പ്രദേശത്ത് ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇതിനിടെ ഇയാള്‍ ബോംബെറിയുകയായിരുന്നു. സുബ്രമണ്യന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.മുത്തുവിനെയും സഹായികളെയും പിടികൂടുന്നതിനായെത്തിയപ്പോള്‍ പൊലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞ ശേഷം അവര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ബോംബെറിനിടെ ഗുരുതരമായി പരിക്കേറ്റ കുറ്റവാളി മുത്തുവിനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
തിരുവനന്തപുരം: ശിവശങ്കറിന്‍റെമേല്‍ കുരുക്കു മുറുകിയതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍. ഒന്നിലധികം മന്ത്രിമാരെ മാറ്റി മുഖം രക്ഷിക്കാനും നീക്കം.അഴിമതി അന്വേഷിക്കാന്‍ സി.ബി.ഐ വരുമോയെന്നും പാര്‍ട്ടിക്ക് പേടിസ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കുരുക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് മേല്‍ മുറുകിയതോടെ സിപിഎമ്മും കൂടുതല്‍ പ്രതിരോധത്തിലേക്ക്. നേരത്തെ ഈ കേസ് സംബന്ധിച്ച അന്വേഷണം വിഷയങ്ങള്‍ പരമാവധി എം.ശിവശങ്കറിന്‍റെ തലത്തില്‍ നില്‍ക്കുമെന്നു സിപിഎം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന പേടി ഇപ്പോള്‍ പാര്‍ട്ടിക്കുണ്ട്.ആദ്യം സ്വര്‍ണക്കടത്ത് കേസ് എന്ന നിലയില്‍ മാത്രമായിരുന്നു കാര്യമെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായും മാറിയിരിക്കുന്നു. സംസ്ഥാനത്ത് ഏതൊക്കെ പദ്ധതികളില്‍ എം.ശിവശങ്കര്‍ ഇടപെട്ടോ അതൊക്കെ അഴിമതിയില്‍ കലാശിച്ചു എന്നതിലാണ് സിപിഎമ്മിന് ആശങ്ക. ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത്ര പ്രാധാന്യം വന്നതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്ന ലേബല്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ശിവശങ്കര്‍ വഞ്ചകനാണെന്നു പറഞ്ഞത് പാര്‍ട്ടിക്ക് കൈയ്യൊഴിയാനായാലും മുഖ്യമന്ത്രിക്ക് അതു കഴിയുകയില്ല. അതുതന്നെയാണ് സിപിഎം നേരിടുന്ന പ്രധാന പ്രശ്നം.ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരിയിലെ ഒരൊറ്റ…
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗസമിതി പുനഃസംഘടിപ്പിച്ചു. രാജീവ് സദാനന്ദന് പകരം കേന്ദ്രസർക്കാർ മുന്‍ സൈബര്‍ സെക്യൂരിറ്റി കോ ഓഡിനേറ്റർ ഡോ.ഗുല്‍ഷന്‍ റായിയെ അംഗമായി ഉള്‍പ്പെടുത്തിയാണ് സമിതി പുനഃസംഘടന. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ പത്ത് വരെ നീട്ടിയിട്ടുമുണ്ട്.അന്വേഷണ സമിതിയില്‍ അംഗമായിരുന്ന മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ കോവിഡ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയതോടെ അന്വേഷണ സമിതിയില്‍നിന്ന് അദ്ദേഹം ഒഴിവായി. അതോടെ സമിതിയുടെ പ്രവര്‍ത്തനം ത്രിശങ്കുവിലാകുകയും കടുത്ത വിമര്‍ശനം സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തു. സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മാധവന് നമ്ബ്യാര്‍ അധ്യക്ഷനായി രണ്ടംഗസമിതിയെ നിയോഗികുമ്പോൾ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നൂറുദിവസമായിട്ടും അവര്‍ക്ക് ഒരു ചുവട്പോലും അന്വേഷണ കാര്യത്തില്‍ മുന്നോട്ട്പോകാന്‍ സാധിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് രാജീവ് സദാനന്ദന് പകരം ഗുല്‍ഷന്‍ റായിയെ ഇേപ്പാള്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. മാധവന് നമ്ബ്യാര്‍ അധ്യക്ഷ സ്ഥാനത്ത് തുടരും.
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രായമായവരില്‍ വളരെയധികം ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കോവിഡ് 19 ഇല്‍ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേട്ടമാണ്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88…
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ‘സ്വതന്ത്ര ഇന്ത്യയും മതേതരത്വ, ജനാധിപത്യ അസ്ഥിത്വ പ്രതിസന്ധിയും’ എന്ന വിഷയത്തിൽ സംഘടിച്ച ഓണ്‍ലൈന്‍ ചര്‍ച്ചാ സദസ്സ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന് നടന്ന ചർച്ചയിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളായ ബിനു കുന്നന്താനം, എബ്രഹാം ജോൺ , ബഷീർ അമ്പലായി, പങ്കജ് നഭന്‍, ചെമ്പൻ ജലാൽ, ഷെമിലി. പി ജോൺ, എം.ബദ്റുദ്ദീൻ, ഷിജു തിരുവനന്തപുരം, സുനിൽ ബാബു, യൂനുസ് സലീം തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടി എ.എം ഷാനവാസ് നിയന്ത്രിച്ചു. ഹന ഫാത്തിമയും സംഘവും ദേശീയ ഗാനാലാപനം നടത്തി. ജന. സെക്രട്ടറി എം. എം സുബൈർ സ്വാഗതവും അസി. ജന. സെക്രട്ടറി എം. അബ്ബാസ് നന്ദിയും പറഞ്ഞു. വൈ. പ്രസിഡന്റ് സഈദ് റമദാൻ നദ് വി സമാപനം നിർവഹിച്ചു. ധീര ദേശാഭിമാനി വാരിയംകുന്നത്തിനെ കുറിച്ച് മൂസ കെ. ഹസന്റെ മോണോലോഗ്…
ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഉപനായകൻ രോഹിത് ശർമ്മക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ. രോഹിതിനൊപ്പം ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നീസ് താരം മാണിക ബത്ര, പാരാലിമ്പ്യൻ എം തങ്കവേലു എന്നിവർക്കും രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരത്തിന് ശുപാർശ ലഭിച്ചു.ഇത് രണ്ടാം തവണയാണ് നാല് താരങ്ങളെ പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നത്. മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, മുൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗ് എന്നിവർ ഉൾപ്പെട്ട കമ്മറ്റിയാണ് താരങ്ങളെ നിർണയിച്ചത്. 2016ൽ മലയാളി ബാഡ്മിൻ്റൺ താരം പിവി സിന്ധു, ജിമ്നാസ്റ്റ് ദീപ കർമാക്കർ, ഷൂട്ടർ ജിതു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവർ ശുപാർശ ചെയ്യപ്പെട്ടിരുന്നു. ഇവർക്ക് പുരസ്കാരം ലഭിക്കുകയും ചെയ്തു.
മനാമ: വരുന്ന അധ്യയന വർഷത്തേക്കുള്ള മന്ത്രാലയത്തിന്റെ പരിശീലന പദ്ധതികൾ വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി പ്രഖ്യാപിച്ചു. പരിശീലന പദ്ധതിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 12,000 ട്രെയിനികൾക്കായി 160 പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ സെമസ്റ്ററിൽ 69 പ്രോഗ്രാമുകളാണ് നടക്കുന്നത്. 10561 ട്രെയിനികൾക്ക് പ്രയോജനം ചെയ്യുന്ന 157 പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം വിജയിച്ചതായി ഡോ. അൽ-നുയിമി അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലെയും ജീവനക്കാരെ വളർത്തുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പരിശീലന പരിപാടികളാണ് മന്ത്രാലയം നൽകുന്നത്.
ഇന്ത്യന്‍ ഇതിഹാസ കഥയുമായി പ്രഭാസിന്റെ ത്രിഡി ചിത്രം – ആദിപുരുഷിന്റെ പോസ്റ്റര്‍ പുറത്തിറക്കി
വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ്(ADIPURUSH) എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്‍ഹാജിയുടെസംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നതെന്ന പ്രത്യേകതയുംചിത്രത്തിനുണ്ട്.പ്രഭാസ്- ഓം റൗട്ട് കൂട്ടുകെട്ടിലിറങ്ങുന്ന ആദിപുരുഷിന്റെ പോസ്റ്റര്‍ പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ആദിപുരുഷിനെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ വലിയ ഉത്തരവാദിത്വവും അതിനേക്കാള്‍ ഉപരി അഭിമാനവുമുണ്ടെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് പ്രഭാസ് പറഞ്ഞു. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ്…
പിഎം കെയേഴ്സ് ഫണ്ട് ദുരന്ത നിവാരണ നിധിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലെ തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്കു( എൻഡിആർഎഫ്) മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.എൻഡിആർഎഫിലേക്ക് വ്യക്തികൾക്ക് എപ്പോഴും സംഭാവന നൽകാനാകുമെന്ന് ജസ്റ്റീസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. എൻഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിന് ദുരന്തനിവാരണ നിയമം തടസമാകില്ലെന്ന് കോടതി പറഞ്ഞു.കോവിഡ് പോലെയുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനായുള്ള പണം കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാർ മാർച്ച് 28ന് രൂപീകരിച്ചതാണ് പിഎം കെയേഴ്സ് ഫണ്ട്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്സ് ഒഫീഷ്യോ ചെയർമാൻ. പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാരാണ് എക്സ് ഒഫിഷ്യോ ട്രസ്റ്റിമാർ.ജസ്റ്റീസുമാരായ അശോക് ഭൂഷന്, ആര്. സുബാഷ് റെഡ്ഡി, എം.ആര്. ഷാ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹര്‍ജി പരിഗണിച്ചത്. https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P
തിരുവനന്തപുരം : ലാലപ്പന്‍’ വിളിയില്‍ മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി. സ്റ്റാര്‍ മാജിക് എന്ന കോമഡി പ്രോഗ്രാമില്‍ ലാലപ്പന്‍ എന്ന് വിളിച്ച് മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഫാന്‍സ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മാപ്പ് പറച്ചില്‍. നേരത്തെ ആദിവാസി വിരുദ്ധതയുടെ പേരില്‍ ഏറെ വിവാദമായ ‘സ്റ്റാര്‍ മാജിക’് കോമഡി ഷോയുടെ പുതിയ എപ്പിസോഡിലാണ് ഒരു കഥാപാത്രത്തിന്റെ എന്‍ട്രിയില്‍ നെഞ്ചുവിരിച്ച് ലാലേട്ടന്‍ എന്ന സിനിമാ ഗാനത്തെ നെഞ്ച് വിരിച്ച് ലാലപ്പന്‍ എന്ന് പാരഡിയിയാക്കിയത്. ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകളും എതിര്‍ ഫാന്‍സുകളും മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ‘ലാലപ്പന്‍’ എന്ന വിളി ഫ്‌ളവേഴ്‌സ് കോമഡി ഷോയില്‍ വന്നത് മോഹന്‍ലാലിനെ അപമാനിക്കാനാണെന്നായിരുന്നു ഫാന്‍സ് വാദം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് വ്യാപക പ്രതിഷേധവും തുടങ്ങി. മോഹന്‍ലാലിന്റെയും ഇന്ത്യന്‍ സിനിമയുടെയും കടുത്ത ആരാധകരാണ് ഫ്‌ളവേഴ്‌സ് എന്നും പ്രോഗ്രാമില്‍ മോഹന്‍ലാലിനെതിരെ പരാമര്‍ശമുണ്ടായത് ബോധപൂര്‍വമല്ലെന്നും ചാനല്‍ സി.ഇ.ഒ ക്ഷമാപണത്തില്‍ വിശദീകരിക്കുന്നു. ഫ്‌ളവേഴ്‌സിന്റെ പ്രധാന പ്രോഗ്രാമുകളില്‍ ഉള്‍പ്പെടെ നിരവധി തവണ മോഹന്‍ലാല്‍…
